Escavator | വിദേശത്തെ ജോലി ഉപേക്ഷിച്ച് നാട്ടിൽ സംരംഭകരായി; ടി പി മുനീറും സുരേഷും സ്വന്തമായി നിർമിച്ച ജെസിബി ശ്രദ്ധേയമായി; പ്രവർത്തനം വൈദ്യുതിയിൽ
Jan 7, 2024, 18:26 IST
ബേക്കൽ: (KasargodVartha) കരിവെള്ളൂർ സ്വദേശികളായ ടി പി മുനീറും സുഹൃത്ത് സുരേഷും നിർമിച്ച പ്രവർത്തിക്കുന്ന മണ്ണ് മാന്ത്രി യന്ത്രം ശ്രദ്ധേയമായി. 'ജെ സി ബി'യുടെ രൂപകൽപനയും നിർമാണവും ഇരുവരും തന്നെയാണ് ചെയ്തത്. വിദേശത്തെ ജോലി ഉപേക്ഷിച്ച് നാട്ടിൽ സംരഭകരായവരാണ് ഇവർ.
യഥാർഥ ജെ സി ബി എസ്കവേറ്റർ പോലെ മണ്ണ് വാരി മറ്റൊരിടത്തേക്ക് തട്ടാനും ചുറ്റും കറക്കാനും കഴിയും. ആറടി വീതിയും പന്ത്രണ്ടടി വീതിയും എട്ടടി ഉയരത്തിലുമാണ് നിർമിച്ചിരിക്കുന്നത്. തീർത്തും തദ്ദേശീമായി നിർമിച്ച ഈ ജെ സി ബിയുടെ യന്ത്രഭാഗങ്ങൾ അടക്കം തദ്ദേശീയവും ഇൻഡ്യയിൽ തന്നെ നിർമിച്ചവയുമാണെന്ന് മുനീറും സുരേഷും പറയുന്നു.