city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Tourism | കേരളത്തിൽ വിനോദ സഞ്ചാര മേഖല വൻ കുതിപ്പിലേക്ക്; ബേക്കലിൽ മാത്രം കോവിഡിന് ശേഷം നടന്നത് 208 ആഡംബര വിവാഹങ്ങൾ

ബേക്കൽ: (KasargodVartha) കോവിഡിന് ശേഷം കേരളത്തിൽ വിനോദ സഞ്ചാര മേഖല വൻ കുതിപ്പിലേക്ക്. ആഭ്യന്തര - വിദേശ വിനോദ സഞ്ചാരികൾ കേരളത്തിലേക്ക് ഒഴുകുകയാണ്. ഗോവയെയും ഉത്തരേൻഡ്യയിലെ മറ്റ് ടൂറിസം കേന്ദ്രങ്ങളെയും കവച്ചു വെക്കുന്ന രീതിയിലേക്കാണ് കേരളത്തിലെ വിനോദസഞ്ചാര മേഖലയുടെ കുതിപ്പ്. റോഡ് - റെയിൽ - വിമാന സർവീസുകളൾ വളരെ വേഗം വികസനത്തിലേക്ക് നീങ്ങുന്നതും വിനോദ സഞ്ചാര മേഖലയ്ക്ക് സഹായകമാകും.

Tourism | കേരളത്തിൽ വിനോദ സഞ്ചാര മേഖല വൻ കുതിപ്പിലേക്ക്; ബേക്കലിൽ മാത്രം കോവിഡിന് ശേഷം നടന്നത് 208 ആഡംബര വിവാഹങ്ങൾ

ഒരുകാലത്ത് ആഡംബര കല്യാണങ്ങൾക്ക് പേരുകേട്ടത് മുംബൈയും, ഡെൽഹിയും, കോവളവുമെല്ലാമായിരുന്നു. എന്നാൽ അക്കാലമെല്ലാം മാറിമറയുകയാണ്. പ്രകൃതി ഭംഗികൊണ്ടും കലാ-സാംസ്‌കാരിക സാധ്യതകൾ കൊണ്ടും കടൽ - കായൽ - ഹിൽടോപ് സാഹചര്യങ്ങളും ഉള്ള കേരളത്തിൽ വിനോദ സഞ്ചാര വ്യവസായം വലിയ സാധ്യതയിലേക്കാണ് നീങ്ങുന്നത്.

സൂര്യാസ്തമയത്തിന്റെ ചെഞ്ചുവപ്പും തിരയടിയുടെ ആവേശവും, തെങ്ങിൻ തോപ്പിന്റെ മനോഹാരിതയും എല്ലാം മറ്റൊരു ആഡംബരമായി കണക്കാക്കി വൻകിട വ്യവസായികൾ പോലും ഇപ്പോൾ അവരുടെ മക്കളുടെ വിവാഹത്തിന് വേദി തെരഞ്ഞെടുക്കുന്നത് കാസർകോട്ടെ ബേക്കലിലും പരിസരപ്രദേശങ്ങളിലുമുഉള്ള പഞ്ചനക്ഷത്ര ഹോടെലുകളിലാണ്. രാജ്യത്തെ മറ്റു കേന്ദ്രങ്ങളേക്കാൾ ചിലവ് എല്ലാം കൊണ്ടും വളരെ കുറവാണെന്നതും കേരളത്തിൽ നിന്നും പുറത്തുള്ളവർക്ക് വിവാഹം മനോഹരമാക്കി ആഘോഷിക്കാനുള്ള വിനോദ സഞ്ചാരകേന്ദ്രമായി ബേക്കൽ മാറുന്നു.

കേരളത്തിലെ ഏറ്റവും മികച്ച വിവാഹ വേദിയായി മാറുന്ന ബേക്കൽ ബീചിലും പരിസരത്തും കോവിഡിനുശേഷം നടന്നത് 208 ആഢംബര വിവാഹങ്ങളാണ്. സംസ്ഥാനത്ത്‌ കൂടുതൽ വിവാഹങ്ങൾക്ക് വേദിയൊരുക്കിയ വിനോദസഞ്ചാര കേന്ദ്രമായി ബേക്കലും പരിസരവും മാറിക്കഴിഞ്ഞു. പഞ്ചനക്ഷത്ര ഹോടെലുകളായ ബേക്കലിലെ ലളിത്, താജ് വിവാന്റ, നീലേശ്വരം ബീചിലെ മലബാർ ഓഷ്യൻ ഫ്രണ്ട്, പൂത്താലിഎന്നിവിടങ്ങളിലാണ് പ്രധാനമായും ആഢംബര വിവാഹങ്ങൾ നടക്കുന്നത്. ഇതിനുപുറമെ പടന്നക്കാട് ബേക്കൽ ക്ലബ്, വലിയപറമ്പിലെ തെക്കേക്കാട് ഒയിസ്റ്റർ ഒപേര എന്നിവയും വിവാഹ വേദിയൊരുങ്ങുന്നതിൽ ഒട്ടും കുറവല്ല.

 

‘ഡെസ്റ്റിനേഷൻ വെഡിങ് ട്രെൻഡ്'

വരന്റെയും വധുവിന്റെയും കുടുംബങ്ങൾ ഒരുസ്ഥലത്തേക്ക് യാത്രചെയ്ത് അവിടുത്തെ പ്രകൃതിഭംഗി ആസ്വദിച്ച് വിവാഹവും നടത്തി തിരിച്ചെത്തുന്ന യൂറോപ്യൻ രീതിയായ ‘ഡെസ്റ്റിനേഷൻ വെഡിങ്’ കേരളത്തിൽ കൂടുതലായും ബേക്കലിലാണ് ഇപ്പോൾ നടക്കുന്നത്. വിവാഹം വളരെ ലളിതമാണെങ്കിലും അതീവ ആഡംബരം നിറഞ്ഞതാണ് വിവാഹത്തിന്റെ വേദിയും, ഭക്ഷണവുമെല്ലാം. പരമാവധി അഞ്ചുദിവസം വരെ നീളുന്ന പരിപാടികളാണ് ഇവിടുത്തെ പഞ്ചനക്ഷത്ര ഹോടെലിലടക്കം നടക്കുന്നത്.

ഗുജറാത്, മഹാരാഷ്ട്ര, കർണാടക സംസ്ഥാനങ്ങളിൽനിന്നുള്ള ആഭ്യന്തര സഞ്ചാരികളാണ് പ്രധാനമായും വിവാഹത്തിനായി ബേക്കലിനെ തിരഞ്ഞെടുക്കുന്നതെന്ന് ടൂറിസം രംഗത്ത് പ്രവർത്തിക്കുന്ന ബേക്കൽ ടൂറിസം ഓർഗനൈസേഷൻ്റെ ഭാരവാഹികളായിരുന്ന ടി വി മനോജ് കുമാറും സെയ്ഫുദ്ദീൻ കളനാടും പറഞ്ഞു.

ഇത്തരം വിവാഹങ്ങൾക്കെത്തുന്നവരിൽ 67 ശതമാനവും ഇതരസംസ്ഥാനക്കാരാണ്‌. സംസ്ഥാന ടൂറിസം വകുപ്പ് വിമാനത്താവളങ്ങളിലും സമൂഹമാധ്യമങ്ങൾ വഴിയും കേരളത്തിലെ വിവാഹ ഡെസ്റ്റിനേഷനുകൾ പരിചയപ്പെടുത്തിയതും ബേക്കലിനും സഹായമായി.

ഇത്തരത്തിൽ പുതിയൊരു ആശയത്തിന്റെ തുടക്കമെന്ന രീതിയിൽ പഞ്ച നക്ഷത്ര ഹോടെലുകൾ പരമാവധി നിരക്ക് കുറച്ചാണ് അതിഥികളെ ആകർഷിക്കുന്നത്. വിശാലമായ ഹോടെൽ സമുച്ചയത്തിലെ ഉദ്യാനങ്ങളും , തെങ്ങിൻതോപ്പും വയലേലകളും, പുഴയോരവും, കടൽത്തീരവുമെല്ലാം വിവാഹവേദികളായി ഒരുക്കാൻ എളുപ്പവും ചിലവ് കുറഞ്ഞതുമാണ്. കുട്ടികൾക്ക് ഓടിക്കളിക്കാൻ സൗകര്യം, ഫോടോഗ്രഫി അസ്തമയ സൂര്യന്റെ പശ്ചാത്തലത്തിലാക്കാനുള്ള സൗകര്യം എന്നിവയൊക്കെ ബേക്കലിന്റെ പ്രത്യേകതയാണ്.

വിവാഹങ്ങൾക്കുശേഷം ആഴ്‌ചകൾ താമസിച്ചാണ്‌ വധൂവരൻമാരും സംഘവും മടങ്ങുന്നത്‌ എന്നതിനാൽ മികച്ച വരുമാനമാണ്‌ ഹോടെലുകൾക്ക് ലഭിക്കുന്നത്‌. ചില ഹോടെലുകൾ പഞ്ചനക്ഷത്ര സൗകര്യങ്ങൾക്ക് പുറമേ കേരളത്തിൻ്റെ തനതായ നാടൻ ശൈലിയിലുള്ള കലാരൂപങ്ങളും, ഭക്ഷണങ്ങളും ഇവർക്ക് മുന്നിൽ അവതരിപ്പിക്കുന്നത് മറ്റൊരു സവിശേഷതയായി വിവാഹ സംഘങ്ങൾ കാണുന്നു. സ്ത്രീ-പുരുഷൻമാരുടെ ചെണ്ടമേളത്തോടെയാണ് വധുവിനെയും വരനെയും അതിഥികളെയും സ്വീകരിക്കുന്നത്.

സ്വീകരണത്തിന് കേരളീയ വേഷം ധരിച്ചവരെ ഒരുക്കി നിർത്തുന്നത് ഏറെ ആകർഷകമാക്കുന്നു. തിരുവാതിര, മോഹിനിയാട്ടം, ഒപ്പന, കുച്ചുപ്പുടി, മോഹിനിയാട്ടം തുടങ്ങിയ കലാപരിപാടികൾ അതിഥികൾക്ക് വേണ്ടി ഒരുക്കുന്നുണ്ട്. വിവാഹത്തിനെത്തുന്നവർ ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളും ഹൗസ് ബോടിൽ കായലോരം ആസ്വദിക്കാനും സമയം കണ്ടെത്തുന്നതും വിനോദ സഞ്ചാര മേഖലയ്ക്ക് നേട്ടമാകുന്നു.

Tourism | കേരളത്തിൽ വിനോദ സഞ്ചാര മേഖല വൻ കുതിപ്പിലേക്ക്; ബേക്കലിൽ മാത്രം കോവിഡിന് ശേഷം നടന്നത് 208 ആഡംബര വിവാഹങ്ങൾ

തെയ്യങ്ങൾ കാണാനും ഉത്സവങ്ങളിൽ പങ്കെടുക്കാനും കായൽയാത്രയിൽ ചൂണ്ടയിടാനും പലരും താൽപര്യം കാട്ടുന്നുണ്ട്. വരും വർഷങ്ങളിൽ താജ് ഗ്രൂപിൻെറ മറ്റൊരു ഹോടെൽ കൂടി പ്രവർത്തനം ആരംഭിച്ചാൽ ആഡംബര കല്യാണങ്ങൾക്ക് കൂടുതൽ വേദി ബേക്കലിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുമെന്നാണ് ടൂറിസം വകുപ്പ് കണക്കാക്കുന്നത്.

Keywords: News, Bekal, Kasaragod, Kerala, Tourism, Travel, Destination Wedding, Tourism sector in Kerala is on rise.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia