city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Tourist Places | കണ്ണിനെ കുളിരണിയിക്കുന്ന കാഴ്ചകള്‍ ഇവിടെ ഉള്ളപ്പോള്‍ മറ്റ് സ്ഥലങ്ങള്‍ തേടി എന്തിന് പോകണം? മീന്‍ രുചികളും ബോട് യാത്രകളുമെല്ലാം ആസ്വദിച്ച് അടിപൊളി കായല്‍ യാത്ര നടത്തിയാലോ? കീശയും കാലിയാകില്ല, അധികം സഞ്ചാരികളുടെ ബഹളവും ഉണ്ടാകില്ല

കൊച്ചി: (KasargodVartha) ഒരു യാത്രയ്ക്ക് ഒരുങ്ങുമ്പോള്‍ ഏതൊക്കെ സ്ഥലങ്ങളിലാണ് പോകേണ്ടത് എന്നതിനെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് ഉണ്ടായിരിക്കണം. പണം ചിലവാകുന്നതിനൊപ്പം യാത്ര ആസ്വാദ്യകരമാകണം എന്നതിനാണ് പ്രാധാന്യം നല്‍കേണ്ടത്. അധികം പണ ചിലവില്ലാത്ത യാത്രകള്‍ക്കാണ് കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടത്. നമ്മുടെ ഈ കേരളത്തില്‍ തന്നെ ഒരുപാട് സുന്ദരമായ സ്ഥലങ്ങള്‍ ഉള്ളപ്പോള്‍ മറ്റിടങ്ങള്‍ തേടി പോകുന്നത് എന്തിനാണ്.

പതിവ് യാത്രകളില്‍ നിന്നും വ്യത്യസ്തമായി കായല്‍ യാത്രകളും ആസ്വാദ്യകരമാണ്. മീന്‍ രുചികളും ബോട് യാത്രകളുമെല്ലാം കണ്ണിനും മനസിലും കുളിര്‍മയുണ്ടാക്കുന്നു. കായല്‍ യാത്രയാകുമ്പോള്‍ അധികം സഞ്ചാരികളുടെ ബഹളമൊന്നും ഉണ്ടാകുകയുമില്ല. അത്തരത്തില്‍ യാത്ര ചെയ്യാവുന്ന കേരളത്തിലെ കായലുകളെ കുറിച്ചുള്ള വിവരങ്ങള്‍ അറിയാം.

Tourist Places | കണ്ണിനെ കുളിരണിയിക്കുന്ന കാഴ്ചകള്‍ ഇവിടെ ഉള്ളപ്പോള്‍ മറ്റ് സ്ഥലങ്ങള്‍ തേടി എന്തിന് പോകണം? മീന്‍ രുചികളും ബോട് യാത്രകളുമെല്ലാം ആസ്വദിച്ച് അടിപൊളി കായല്‍ യാത്ര നടത്തിയാലോ? കീശയും കാലിയാകില്ല, അധികം സഞ്ചാരികളുടെ ബഹളവും ഉണ്ടാകില്ല


ശാസ്താംകോട്ട കായല്‍

ഹരിത മനോഹരമായ കുന്നിന്‍ പ്രദേശങ്ങളും നെല്‍ പാടങ്ങളുമെല്ലാം ചേര്‍ന്ന കണ്ണിന് ആസ്വാദ്യകരമായ കാഴ്ചകളുള്ള കായല്‍ പ്രദേശമാണിത്. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജലകായലായ ശാസ്താംകോട്ട കായലിന് എട്ടു ചതുരശ്ര മൈല്‍ വിസ്തീര്‍ണമുണ്ട്. കൂടാതെ, പ്രശസ്തമായ ശാസ്താംകോട്ട ക്ഷേത്രം ഈ കായലിനടുത്താണ്.

കവ്വായി

വടക്കന്‍ മലബാറിലെ സഞ്ചാരികള്‍ക്ക് ഏറെ ആസ്വാദ്യകരമായ കാഴ്ചയാണ് കവ്വായി കായലിലുള്ളത്. കേരളത്തിലെ വലിയ മൂന്നാമത്തെ കായലും ഉത്തരകേരളത്തിലെ ഏറ്റവും വലിയ ജലസംഭരണിയുമാണ് കവ്വായി. വടക്ക് നീലേശ്വരം മുതല്‍ തെക്ക് ചെമ്പല്ലിക്കുണ്ട് വരെ 40 കിലോമീറ്റര്‍ നീളത്തില്‍ വിശാലമായി നീണ്ടു നിവര്‍ന്നു കിടക്കുന്നു കായലാണിത്.

കവ്വായി പുഴയും പോഷക നദികളായ കാങ്കോല്‍, വണ്ണാത്തിച്ചാല്‍, കുപ്പിത്തോട്, കുനിയന്‍ എന്നീ ചെറുനദികളും ധാരാളം ചെറുദ്വീപുകളും ചേര്‍ന്ന കവ്വായി കായല്‍ കുഞ്ഞിമംഗലത്തെ കണ്ടല്‍ നീര്‍ത്തടങ്ങള്‍, കുണിയന്‍, ചെമ്പല്ലിക്കുണ്ട് പക്ഷിസങ്കേതങ്ങള്‍ എന്നിവയ്ക്ക് പേരു കേട്ടതാണ്.

അപൂര്‍വയിനം ദേശാടന പക്ഷികള്‍ ഇവിടെ വിരുന്നെത്തുന്നു. കൂടാതെ അപൂര്‍വയിനം സസ്യങ്ങളുടെ കലവറ തന്നെ ഇവിടെ ഉണ്ട്. മത്സ്യ രുചി വൈവിധ്യവും ചെറു ദ്വീപുകളും തുരുത്തുകളും സന്ദര്‍ശിക്കാനുള്ള ബോട് സവാരികളും മറക്കാനാകാത്ത അനുഭൂതി നല്‍കുന്നു.

ആലുംകടവ്


അഷ്ടമുടിക്കായലിനരികെയുള്ള ഒരു മനോഹര തീരദേശ ഗ്രാമം എന്നതിലുപരി കെട്ടുവള്ളങ്ങളുടെ ജന്‍മദേശം എന്നറിയപ്പെടുന്ന സ്ഥലമാണ് ആലുംകടവ്. കേരളത്തില്‍ ആദ്യമായി ഹൗസ് ബോടുകള്‍ നിര്‍മിച്ച സ്ഥലം എന്നൊരു പ്രത്യേകതയുമുണ്ട്.

ആകാശത്തോളം പരന്നുകിടക്കുന്ന അഷ്ടമുടി കായലും കരയില്‍ നിരനിരയായി നില്‍ക്കുന്ന തെങ്ങുകളുമെല്ലാം കാഴ്ചകളെ മനോഹരമാക്കുന്നു. മാത്രമല്ല, അധികം കാശ് ചിലവാകാതെ താമസിക്കാനും ആഹാരം കഴിക്കാനും കഴിയുന്ന നിരവധി ഹോടെലുകളും റിസോര്‍ടുകളും ഇവിടെ യുണ്ട്. ഇവിടുത്തെ കായല്‍ മത്സ്യങ്ങളുടെ രുചിയും പ്രശസ്തമാണ്.

വലിയപറമ്പ കായല്‍


നീലേശ്വരത്തിനു പത്ത് കിലോമീറ്റര്‍ തെക്കായാണ് വലിയപറമ്പ കായല്‍ സ്ഥിതിചെയ്യുന്നത്. നാലു പുഴകളുടെ സംഗമഭൂമിയായ വലിയപറമ്പയില്‍ ഒട്ടനവധി ദ്വീപുകളും തുരുത്തുകളുമുണ്ട്. ഇതിനോടു ചേര്‍ന്നു തന്നെ കുന്നുവീട്, പടന്ന ബീചുകളുമുണ്ട്.

തൊണ്ണൂറോളം തരത്തിലുളള പക്ഷികളുടെ ആവാസകേന്ദ്രമാണിത്. കായലിന്റെ ഭംഗി ആസ്വദിച്ച് ജലയാത്ര നടത്താന്‍ ബോട് സര്‍വീസുകള്‍ ധാരാളമുണ്ട്. സഞ്ചാരികള്‍ക്കായി വലിയപറമ്പയിലെ കോട്ടപ്പുറത്തു നിന്ന് കണ്ണൂര്‍ വരെ ബിആര്‍ഡിസിയുടെ ഹൗസ് ബോടുകള്‍ സര്‍വീസ് നടത്തുന്നു.

Keywords: Top Best Places to Visit in Kerala, Kochi, News, Picnic, Tourist Place, Backwater Trip, Boat Travel, Fish, Food, Birds, Kerala News.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia