city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പൂട്ടിയ ആസ്ട്രൽ വാചസ് കമ്പനി സ്ഥിതി ചെയ്തിരുന്ന സ്ഥലത്ത് പുതിയ വ്യവസായ സംരംഭം ആരംഭിക്കണം; ആവശ്യവുമായി എൻ എ നെല്ലിക്കുന്ന് എംഎൽഎ വ്യവസായ മന്ത്രിയെ കണ്ടു

കാസർകോട്: (www.kasargodvartha.com 27.05.2021) ബീച് റോഡിലെ പൂട്ടിയ ആസ്ട്രൽ വാചസ് കമ്പനി സ്ഥിതി ചെയ്തിരുന്ന സ്ഥലത്ത് പുതിയ വ്യവസായ സംരംഭം ആരംഭിക്കണമെന്ന് വ്യവസായ മന്ത്രി പി രാജീവിനെ കണ്ട് എൻ എ നെല്ലിക്കുന്ന് എംഎൽഎ ആവശ്യപ്പെട്ടു.

പൂട്ടിയ ആസ്ട്രൽ വാചസ് കമ്പനി സ്ഥിതി ചെയ്തിരുന്ന സ്ഥലത്ത് പുതിയ വ്യവസായ സംരംഭം ആരംഭിക്കണം; ആവശ്യവുമായി എൻ എ നെല്ലിക്കുന്ന് എംഎൽഎ വ്യവസായ മന്ത്രിയെ കണ്ടു

1978 ലാണ് ആസ്ട്രൽ വാചസ് കമ്പനി പ്രവർത്തനമാരംഭിച്ചത്. എച് എം ടി കമ്പനിക്ക് വാചുകൾ സംയോജിപ്പിച്ച് കൊടുക്കുകയാണ് ഈ കമ്പനി ചെയ്ത് പോന്നിരുന്നത്. എച് എം ടി കമ്പനിയിൽ നിന്നുള്ള ഓർഡറുകളിൽ കുറവ് വന്നതിനെത്തുടർന്ന് കമ്പനി കുറെ നാളുകളായി നഷ്ടത്തിൽ പോയിക്കൊണ്ടിരിക്കുകയായിരുന്നു. വൈവിധ്യ വത്കരണത്തിനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടത്തിനെ തുടർന്ന് 2002 ൽ കമ്പനി പ്രവർത്തനം നിർത്തിവച്ചു.

ആസ്ട്രൽ വാചസ് കമ്പനി കെട്ടിടം സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ വിസ്തീർണം 1.99 ഏകെറാണ്. ഈ സ്ഥലത്തിന്റെ നിലവിലെ ഉടമസ്ഥവകാശം കെ എസ് ഐ ഡി സിയുടെ പേരിലുള്ളതാണ്. ഈ സ്ഥലം വെറുതെ കിടക്കുന്നതിന് പകരം ടെക്‌നോളജി പാർക് അടക്കമുള്ള മറ്റേതെങ്കിലും സംരംഭങ്ങൾ തുടങ്ങാൻ നടപടികൾ സ്വീകരിക്കണമെന്ന് മന്ത്രിക്ക് നൽകിയ കത്തിൽ എംഎൽഎ ആവശ്യപ്പെട്ടു.

Keywords:  Kerala, News, Kasaragod, Top-Headlines, N.A.Nellikunnu, P Rajeev, MLA, Astral-Watch-Company, To start a new business venture on the site of the closed Astral Watches Company; NA Nellikunnu MLA met the Industries Minister with the demand.
< !- START disable copy paste -->


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia