city-gold-ad-for-blogger
Aster MIMS 10/10/2023

Monsoon Time | യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: ജൂൺ 10 മുതൽ 5 മാസത്തേക്ക് കൊങ്കൺ വഴിയോടുന്ന ട്രെയിനുകളുടെ സമയത്തിൽ മാറ്റം; മുൻ കൂട്ടി ബുക് ചെയ്തവർക്ക് നിർദേശം; കേരളത്തിൽ നിന്നടക്കമുള്ള ചില പ്രധാന വണ്ടികളുടെ പുതിയ സമയം ഇങ്ങനെ

കാസർകോട്: (www.kasargodvartha.com) കൊങ്കൺ വഴിയോടുന്ന ട്രെയിനുകളുടെ മൺസൂൺ സമയത്തിലെ മാറ്റം ജൂൺ 10 മുതൽ പ്രാബല്യത്തിൽ വരും. മഴക്കാലത്ത് കൊങ്കൺ പാതയിൽ മഴവെള്ള ഒഴുക്ക്, മണ്ണുവീഴ്ച തുടങ്ങിയവ സംഭവിക്കുന്നതിനാൽ സുരക്ഷാ കാരണങ്ങളാലാണ് എല്ലാവർഷവും സമയക്രമത്തിൽ മാറ്റം വരുത്തുന്നത്. കൂടാതെ ഇതുവഴിയുള്ള ട്രെയിനുകളുടെ വേഗതയും കുറയും. 740 കിലോമീറ്ററാണ് കൊങ്കൺപാതയുടെ ദൈർഘ്യം. ഒക്ടോബർ 31 വരെ ട്രെയിനുകൾക്ക് സമയമാറ്റം ബാധകമായിരിക്കും.

Monsoon Time | യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: ജൂൺ 10 മുതൽ 5 മാസത്തേക്ക് കൊങ്കൺ വഴിയോടുന്ന ട്രെയിനുകളുടെ സമയത്തിൽ മാറ്റം; മുൻ കൂട്ടി ബുക് ചെയ്തവർക്ക് നിർദേശം; കേരളത്തിൽ നിന്നടക്കമുള്ള ചില പ്രധാന വണ്ടികളുടെ പുതിയ സമയം ഇങ്ങനെ

കൊങ്കൺ വഴി പോകുന്ന കേരളത്തിൽ നിന്നുള്ള ട്രെയിനുകളുടെ സമയക്രമീകരണത്തിലും മാറ്റങ്ങളുണ്ട്. മൺസൂൺ ടൈംടേബിളിന്റെ അറിയിപ്പിന് മുമ്പ് ടികറ്റ് ബുക് ചെയ്തവർ അവരുടെ യാത്രയുടെ സമയം മുൻകൂട്ടി ഉറപ്പാക്കാൻ അഭ്യർഥിച്ചിട്ടുണ്ട്. ഏറ്റവും പുതിയ ട്രെയിൻ സമയങ്ങൾക്കായി യാത്രക്കാർ നാഷണൽ ട്രെയിൻ എൻക്വയറി സിസ്റ്റം (NTES) മൊബൈൽ ആപ് അല്ലെങ്കിൽ വെബ്സൈറ്റ് https://enquiry(dot)indianrail(dot)gov(dot)in/mntes/ സന്ദർശിക്കാൻ അധികൃതർ നിർദേശിച്ചു.

പ്രധാനപ്പെട്ട ട്രെയിനുകളുടെ പുതിയ സമയം


* ഈ മേഖലയിലെ ഏറ്റവും പ്രശസ്തമായ ട്രെയിനുകളിലൊന്നായ മംഗ്ളുറു സെൻട്രൽ-മുംബൈ എൽടിടി മത്സ്യഗന്ധ എക്സ്പ്രസ് (12620) മംഗ്ളുറു സെൻട്രലിൽ നിന്ന് ഉച്ചയ്ക്ക് 12.45-ന് (നിലവിൽ ഉച്ചയ്ക്ക് 2.20) പുറപ്പെടും. ട്രെയിൻ നമ്പർ 12619 മംഗ്ളുറു സെൻട്രലിൽ രാവിലെ 7.40-ന് പകരം 10.10-ന് എത്തും.

* എറണാകുളം ജംഗ്ഷൻ-ഹസ്രത്ത് നിസാമുദ്ദീൻ മംഗള ലക്ഷദ്വീപ് എക്‌സ്പ്രസ് (12617) എറണാകുളത്ത് നിന്ന് 1.25-ന് പകരം രാവിലെ 10.10-ന് പുറപ്പെടും. മൂന്നാം ദിവസം ഉച്ചയ്ക്ക് 1.20ന് നിസാമുദ്ദീനിലെത്തും. ട്രെയിൻ നമ്പർ 12618 രണ്ടാം ദിവസം രാത്രി 11.35ന് മംഗ്ളുറു ജംഗ്ഷനിലും മൂന്നാം ദിവസം രാവിലെ 10.25 ന് എറണാകുളത്തും എത്തിച്ചേരും.

* തിരുവനന്തപുരം സെൻട്രൽ – ഹസ്രത് നിസാമുദീൻ ട്രൈവീകിലി രാജധാനി എക്സ്പ്രസ് (12431) തിരുവനന്തപുരം സെൻട്രലിൽ നിന്ന് രാത്രി 7.15 ന് പകരം ഉച്ചയ്ക്ക് 2.40 ന് പുറപ്പെടും. തിരികെ ട്രെയിൻ നമ്പർ 12432 പുലർചെ 1.50 ന് തിരുവനന്തപുരത്ത് എത്തിച്ചേരും (നിലവിൽ രാത്രി 11.35)

* എറണാകുളം ജൻക്ഷൻ – പുണെ ജൻക്ഷൻ ബൈവീകിലി എക്സ്പ്രസ് (22149) എറണാകുളം ജൻക്ഷനിൽ നിന്ന് രാവിലെ 5.15ന് പകരം പുലർചെ 2.15 ന് പുറപ്പെടും.

* എറണാകുളം ജൻക്ഷൻ – ഹസ്രത് നിസാമുദീൻ പ്രതിവാര സൂപർഫാസ്റ്റ് (22655) എറണാകുളം ജൻക്ഷനിൽ നിന്ന് പുലർചെ 2.15 ന് പുറപ്പെടും.

* കൊച്ചുവേളി – ചണ്ഡിഗഡ് ബൈവീകിലി സൂപർഫാസ്റ്റ് (12217), കൊച്ചുവേളി – അമൃത്‌സർ വീകിലി സൂപർഫാസ്റ്റ് (12483) എന്നീ ട്രെയിനുകൾ പുലർചെ 4.50 നും കൊച്ചുവേളി – ഇൻഡോർ വീകിലി സൂപർഫാസ്റ്റ് (20931), കൊച്ചുവേളി – പോർബന്തർ വീകിലി സൂപർഫാസ്റ്റ് (20909) എന്നിവ രാവിലെ 9.10നും കൊച്ചുവേളിയിൽ നിന്നു പുറപ്പെടും.

* എറണാകുളം ജൻക്ഷൻ മഡ്ഗാവ് വീകിലി സൂപർഫാസ്റ്റ് (10216) ഉച്ചയ്ക്ക് 1.25 ന് എറണാകുളത്തു നിന്നു പുറപ്പെടും. തിരികെ മഡ്ഗാവ് – എറണാകുളം സൂപർഫാസ്റ്റ് (10215) രാത്രി ഒമ്പതിന് മഡ്ഗാവിൽ നിന്നു പുറപ്പെടും

* മുംബൈ എൽടിടി-തിരുവനന്തപുരം സെൻട്രൽ നേത്രാവതി എക്‌സ്‌പ്രസ് (16345) എൽടിടി സാധാരണ 11.40 ന് പുറപ്പെട്ട് മംഗ്ളുറു ജൻക്ഷനിൽ പിറ്റേന്ന് രാവിലെ 4.15 ന് പകരം 5.45 നും തിരുവനന്തപുരത്ത് വൈകീട്ട് 6.05ന് പകരം 7.35 നും എത്തിച്ചേരും.

* തിരുവനന്തപുരം സെൻട്രൽ – ഹസ്രത് നിസാമുദീൻ വീകിലി എക്സ്പ്രസ് (22653) രാത്രി 10 ന് തിരുവനന്തപുരത്ത് നിന്നു പുറപ്പെടും. തിരികെ (22654) രാവിലെ 6.50 ന് തിരുവനന്തപുരത്ത് എത്തും.

* എറണാകുളം ജൻക്ഷൻ – അജ്മീർ വീകിലി മരുസാഗർ എക്സ്പ്രസ് (12977) വൈകിട്ട് 6.50 ന് എറണാകുളത്ത് നിന്നു പുറപ്പെടും. തിരികെ (12978) പുലർചെ 5.45 ന് എറണാകുളത്ത് എത്തും.

* കൊച്ചുവേളി – യോഗ് നഗരി റിഷികേശ് വീകിലി എക്സ്പ്രസ് (22659) പുലർചെ 4.50 ന് പുറപ്പെടും. തിരികെ (22660) ഉച്ചയ്ക്കു 2.30 ന് കൊച്ചുവേളിയിലെത്തും.

* കൊച്ചുവേളി – മുംബൈ ലോകമാന്യ തിലക് ബൈവീകിലി ഗരീബ് രഥ് എക്‌സ്പ്രസ് (12202) രാവിലെ 7.45 ന് പുറപ്പെടും. തിരികെ (12201) രാത്രി 10.45 ന് കൊച്ചുവേളിയിലെത്തും.

* ട്രെയിൻ നമ്പർ 12133 മുംബൈ സിഎസ്എംടി-മംഗ്ളുറു ജൻക്ഷൻ സൂപർഫാസ്റ്റ് ഉച്ചയ്ക്ക് 3.40 ന് മംഗ്ളുറു ജൻക്ഷനിലെത്തും. മുംബൈ സിഎസ്എംടിയിലേക്കുള്ള ട്രെയിൻ നമ്പർ 12134 മംഗ്ളുറു ജൻക്ഷനിൽ നിന്ന് 4.35ന് പുറപ്പെടും.

* ട്രെയിൻ നമ്പർ 06602 മംഗ്ളുറു സെൻട്രൽ-മഡ്ഗാവ് ഡെയ്‌ലി എക്‌സ്‌പ്രസ് സെൻട്രലിൽ നിന്ന് സാധാരണ സമയം പുലർചെ 5.30 ന് പുറപ്പെടും. മഡ്ഗാവിൽ ഉച്ചയ്ക്ക് 1.15 ന് എത്തിച്ചേരും. ട്രെയിൻ നമ്പർ 06601 മഡ്ഗാവിൽ നിന്ന് സാധാരണ 1.50 ന് പുറപ്പെടും. 9.40ന് മംഗ്ളുറു സെൻട്രലിൽ എത്തും.

Keywords: News, Kasaragod, Train Timings, Konkan Railway, Monsoon Timetable, Railway, Timings of trains on Konkan Railway network to change for five months during Monsoon Timetable.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia