ടൈൽസ് ജോലിക്കാരനായ യുവാവ് കുളത്തിൽ വീണ് മരിച്ചു
Jun 18, 2021, 22:22 IST
മേൽപറമ്പ്: (www.kasargodvartha.com 18.06.2021) ടൈൽസ് ജോലിക്കാരനായ യുവാവ് കുളത്തിൽ വീണ് മരിച്ചു. മേൽപറമ്പ് വില്ലേജ് ഓഫീസിന് പിറകെയുള്ള കുളത്തിലാണ് അപകടം. നെല്ലിക്കട്ട സ്വദേശിയായ മുഹമ്മദ് കൈഫ് (18) ആണ് മരണപ്പെട്ടത്.
ഉദുമയിലാണ് കൈഫ് ജോലി ചെയ്തിരുന്നത്. അവിടെ നിന്ന് ബന്ധുവിനൊപ്പം മേൽപറമ്പ് വള്ളിയോടിൽ അദ്ദേഹത്തിന്റെ ജോലി സ്ഥലത്ത് എത്തിയതായിരുന്നു. ഇതിനിടയിൽ മുഖം കഴുകാൻ സമീപത്തെ പഞ്ചായത്ത് കുളത്തിലേക്ക് ചെന്നപ്പോൾ വഴുതി വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മേൽപറമ്പ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
നെല്ലിക്കട്ടയിലെ ഹനീഫ - ഫൗസിയ ദമ്പതികളുടെ മകനാണ്.
സഹോദരങ്ങള്‍: മുഹമ്മദ് ബാദ്ശ, വഫ, സഫ.
Keywords: Kerala, News, Kasaragod, Melparamba, Youth, Death, Accident, Accidental Death, Top-Headlines, Police, Boy, Valliyod, Tile worker drowned to death in a pool.
< !- START disable copy paste -->