കഠിന പ്രയത്‌നത്തിലൂടെ ഡോക്ടർ കുപ്പായം അണിഞ്ഞ് മുഹമ്മദ് മുശ്താഖ് റഹ്‌മാൻ; അഭിമാനത്തോടെ നാട്
Jul 19, 2021, 13:09 IST
കന്തൽ സൂപി മദനി
പുത്തിഗെ: (www.kasargodvartha.com 19.07.2021) വികസനത്തിന് വേണ്ടി ദാഹിക്കുന്ന നാട്ടിൽ നിന്നും സ്വപ്രയത്‌നത്തിലൂടെ ഡോക്ടർ കുപ്പായം അണിഞ്ഞ് വിദ്യാർഥി അഭിമാനമായി. പുത്തിഗെ കന്തലായം മുഹമ്മദ് മുശ്താഖ് റഹ്‌മാൻ ആണ് നേട്ടം കൈവരിച്ചത്. കർണാടകയിലെ ബാഗൽകോട്ട് എസ് നിജലിംഗപ്പ മെഡികൽ കോളജിൽ നിന്നാണ് എം ബി ബി എസ് പൂർത്തീകരിച്ചത്.
ആദം കുഞ്ഞി - ഖദീജ ദമ്പതികളുടെ മകനാണ്. കർഷക പ്രിയരായിരുന്ന പരേതരായ കന്തലായം മുഹമ്മദ് ഹാജി, മുഗു തോട്ടം അബ്ദുർ റഹ്‌മാൻ എന്നിവരുടെ പൗത്രൻ കൂടിയാണ്. പരിമിതമായ സൗകര്യമുള്ള കന്തൽ എ എൽ പി സ്‌കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസവും, ഷേണി ശ്രീ ശാരദാമ്പ ഹൈസ്‌കൂളിൽ എസ് എസ് എൽ സിയും, ഇടനീർ സ്വാമിജി ഹയർ സെകൻഡറി സ്‌കൂളിൽ നിന്നും പ്ലസ് ടൂവും പൂർത്തിയാക്കി.
ഇതിന് ശേഷം കോട്ടയം പാലാ ബ്രില്യന്റ് സ്റ്റഡി സെന്ററിൽ രണ്ട് വർഷത്തെ എൻട്രൻസ് കോചിങ് കോഴ്സ് പൂർത്തിയാക്കിയ ശേഷം നീറ്റ് വഴി മെറിറ്റിലൂടെയാണ് രാജീവ് ഗാന്ധി യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള എസ് നിജലിംഗപ്പ മെഡികൽ കോളജിൽ സീറ്റ് സ്വന്തമാക്കിയത്. മികച്ച മാർകോടെയാണ് എം ബി ബി എസ് വിജയിച്ച് സേവനത്തിനിറങ്ങുന്നത്.
കുടുംബത്തിൽ എടുത്തു പറയത്തക്ക അഭ്യസ്തവിദ്യരോ ഉപദേശ നിർദേശങ്ങൾക്ക് ആളുകളോ സാമ്പത്തിക ഭദ്രതയുള്ളവരോ ഇല്ലാതിരുന്നിട്ടും കഠിന പ്രയത്നം നടത്തിയാണ് ഈ നേട്ടം കൈവരിച്ചതെന്നത് മുശ്താഖിന്റെ വിജയത്തിന് തിളക്കം കൂട്ടുന്നു.
ഉന്നത പ്രഫഷണൽ വിദ്യാർഥികളും ഉന്നത വിദ്യാഭ്യാസം നേടിയവരുമായി നാട്ടിൽ നിന്നും ഇതിന് മുമ്പ് പുറത്തിറങ്ങിയിരുന്നത് ഡോ. കോടി മുഹമ്മദ് സാഹിബ്, അസോസിയേറ്റ് പ്രൊഫസർ ആയിരുന്ന അബ്ദുല്ല കുഞ്ഞി ബ്യാരി തുടങ്ങി ചുരുക്കം ചിലർ മാത്രമായിരുന്നു. ഏകദേശം അമ്പതാണ്ടിന് ശേഷം ഇതാദ്യമാണ് ഒരുന്നത പ്രഫഷണൽ ബിരുദദാരി കന്തലിൽ നിന്നും രൂപപ്പെട്ടു വരുന്നത്.
മികവോടെ നാട്ടിലേക്ക് ഒരു ഡോക്ടറെ ലഭിച്ചതിന്റെ ആഹ്ളാദത്തിലാണ് നാട്ടുകാരും. ജോലിയോടൊപ്പം തുടർ പഠനം എന്നതാണ് മുശ്താഖിന്റെ അടുത്ത ലക്ഷ്യം.
Keywords: Puthige, Kasaragod, Kerala, News, Doctor, Top-Headlines, Student, Medical College, Karnataka, Entrance Exam, School, MBBS, Through hard work, Muhammad Mushtaq Rahman is now doctor.
< !- START disable copy paste -->