city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Teacher Died | വിദ്യാര്‍ഥികളുടെ യാത്രയയപ്പ് യോഗത്തില്‍ പ്രസംഗത്തിനിടെ അധ്യാപിക വേദിയില്‍ കുഴഞ്ഞുവീണു മരിച്ചു

തൃശൂര്‍: (KasargodVartha) വിദ്യാര്‍ഥികളുടെ യാത്രയയപ്പ് യോഗത്തില്‍ പ്രസംഗത്തിനിടെ അധ്യാപിക വേദിയില്‍ കുഴഞ്ഞുവീണു മരിച്ചു. കൊരട്ടി എല്‍ എഫ് സി ജി എച് എസ് സ്‌കൂളിലെ രമ്യ (41) ആണ് മരിച്ചത്. വിടപറയല്‍ വേളയില്‍ വിദ്യാര്‍ഥികള്‍ക്ക് അവസാന ഉപദേശം നല്‍കുന്നതിനിടെയാണ് സംഭവം. 2012 മുതല്‍ ഇവിടെ പ്ലസ് ടു കണക്ക് അധ്യാപികയാണ്.

'അവസാനമായി എനിക്കിതാണു പറയാനുള്ളത്, ഇനി തീരുമാനമെടുക്കേണ്ടവര്‍ നിങ്ങളാണ്. ആരും തിരുത്താനുണ്ടാകില്ല, ശരിയും തെറ്റും നിങ്ങള്‍ തന്നെ കണ്ടെത്തണം. ജീവിതത്തില്‍ മാതാപിതാക്കളുടെയും ഗുരുക്കന്മാരുടെയും കണ്ണീരു വീഴ്ത്താന്‍ ഇടവരുത്തരുത്'-രമ്യ ജോസിന്റെ അവസാന വാക്കുകളാണിത്.

തിങ്കളാഴ്ചയാണ് സംഭവം. പ്രസംഗം പൂര്‍ത്തിയാക്കാനാകാതെ കുഴഞ്ഞുവീണ രമ്യയെ സഹപ്രവര്‍ത്തകര്‍ സമീപത്തെ ദേവമാതാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം സ്‌കൂള്‍ വാര്‍ഷികാഘോഷത്തിനിടെ സമാനമായ രീതിയില്‍ രമ്യ കുഴഞ്ഞുവീണിരുന്നുവെന്നും അന്ന് നടത്തിയ പരിശോധനകളില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയിരുന്നില്ലെന്നും പറയുന്നു.

മൃതദേഹം തൃശൂര്‍ മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ചൊവ്വാഴ്ച ഒരു മണിക്ക് സ്‌കൂളില്‍ മൃതദേഹം പൊതുദര്‍ശനത്തിനുവയ്ക്കും. സംസ്‌കാരം വൈകിട്ട് 5ന് നെടുമ്പാശേരി അകപ്പറമ്പ് സെന്റ് ഗര്‍വാസിസ് പ്രോത്താസിസ് പള്ളിയില്‍ നടക്കും.


Teacher Died | വിദ്യാര്‍ഥികളുടെ യാത്രയയപ്പ് യോഗത്തില്‍ പ്രസംഗത്തിനിടെ അധ്യാപിക വേദിയില്‍ കുഴഞ്ഞുവീണു മരിച്ചു

 

ഹൈകോടതി അഭിഭാഷകന്‍ മരട് ചൊവ്വാറ്റുകുന്നേല്‍ ജോസിന്റെയും മേരിയുടെയും മകളാണ് രമ്യ. ഭര്‍ത്താവ്: അങ്കമാലി വാപ്പാലശേരി പയ്യപ്പിള്ളി കൊളുവന്‍ ഫിനോബ്. മക്കള്‍: നേഹ, നോറ.

Keywords: News, Kerala, Kerala-News, Top-Headlines, Obituary, Thrissur-News, Send Off, Thrissur News, Koratty News, Funeral, Teacher, Died, Farewell, Meeting, Students, Collapsed, Died, Plus Two, Speech, Thrissur: Teacher collapsed and died at the farewell meeting for Plus Two students.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia