city-gold-ad-for-blogger

Obituary | തൃക്കരിപ്പൂരിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവ് ടി ധനഞ്ജയന്‍ മാസ്റ്റര്‍ നിര്യാതനായി

തൃക്കരിപ്പൂര്‍: (KasargodVartha) പ്രമുഖ കോണ്‍ഗ്രസ് നേതാവും സാമൂഹിക പ്രവര്‍ത്തകനുമായ കൊയോങ്കരയിലെ ടി ധനഞ്ജയന്‍ മാസ്റ്റര്‍ (61) നിര്യാതനായി. തൃക്കരിപൂര്‍ ഫാര്‍മേര്‍ഴ്‌സ് ബാങ്ക് വൈസ് പ്രസിഡന്റ്, ഗാന്ധിദര്‍ശന്‍ ഹരിതവേദി സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍, ടെന്നികേയ്റ്റ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ്, പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമിറ്റിയംഗം, തൃക്കരിപൂര്‍ കയര്‍ സഹകരണ സംഘം വൈസ് പ്രസിഡന്‍്, കാന്‍ഫെഡ് തൃക്കരിപൂര്‍ മേഖലാ പ്രസിഡന്റ്, സംസ്‌കാര സാഹിതി ജില്ലാ കമിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.
    
Obituary | തൃക്കരിപ്പൂരിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവ് ടി ധനഞ്ജയന്‍ മാസ്റ്റര്‍ നിര്യാതനായി

തെക്കേക്കാട് എഎല്‍പി സ്‌കൂള്‍ മുന്‍ പ്രഥമാധ്യാപകനായിരുന്നു. കെ പി എസ് ടി എ ജില്ലാ പ്രസിഡന്റ്, മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് ജില്ലാ സെക്രടറി, ഗാന്ധിദര്‍ശന്‍ വേദി ജില്ലാ പ്രസിഡന്റ്, തൃക്കരിപ്പൂര്‍ ബ്ലോക് കോണ്‍ഗ്രസ് ജനറല്‍ സെക്രടറി, തൃക്കരിപൂര്‍ സദ്ഭാവന പ്രസിഡന്റ് തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു. മുകയബോവി സമുദായ സംഘം ഭാരവാഹിയാണ്.
    
Obituary | തൃക്കരിപ്പൂരിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവ് ടി ധനഞ്ജയന്‍ മാസ്റ്റര്‍ നിര്യാതനായി

ഭാര്യ: അജയ (അധ്യാപിക, ജിഎല്‍പിഎസ്. ബീരിച്ചേരി). മക്കള്‍: ശ്രീലക്ഷ്മി, ശ്രീരാജ് (ഫുട്‌ബോള്‍ താരം കെ എസ് ഇ ബി). മരുമകന്‍: വിപിന്‍. പരേതരായ എം വി പി കൊട്ടന്‍-അമ്മിണി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: ലക്ഷ്മി (നീലേശ്വരം), ചന്ദ്രമതി (കൊയോങ്കര), ജയചന്ദ്രന്‍ (മുന്‍ പ്രഥമാധ്യാപകന്‍ ജിവിഎച്എസ്, കോട്ടപ്പുറം), ആനന്ദന്‍, പരേതനായ നാരായണന്‍ (കെഎസ്ഇബി). സംസ്‌കാരം ഞായറാഴ്ച (26.11.2023) ഉച്ചയ്ക്ക് 12.30ന് സമുദായ ശ്മശാനത്തില്‍ നടക്കും.

Keywords: News, Kerala, Kerala News, Obituary, Thrikaripur, Congress leader, Teacher, T Dhananjayan Master, Top-Headlines, Thrikaripur: Congress leader T Dhananjayan Master passed away. < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia