city-gold-ad-for-blogger
Aster MIMS 10/10/2023

Arrested | 'കള്ളത്തോക്കുകളുമായി വേട്ടയ്ക്കിറങ്ങി'; നായാട്ട് സംഘത്തിലെ 3 പേർ അറസ്റ്റിൽ; 3 പേർ ഓടി രക്ഷപ്പെട്ടു

രാജപുരം: (www.kasargodvartha.com) നായാട്ടിനിടെ മൂന്ന് പേരെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടി. മൂന്ന് പേര്‍ ഓടി രക്ഷപ്പെട്ടു. ശനിയാഴ്ച രാത്രി രാജപുരം പ്ലാന്റേഷന്‍ അതിര്‍ത്തിയിലാണ് സംഭവം. രാജപുരം പൊലീസ് സ്റ്റേഷൻ പരിധിയിലെ കെ സതീഷ് (37), കെ വിനീത് (32), ആര്‍ ശ്രീരാജ് (32) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് രണ്ടു കള്ളത്തോക്കുകളും തിരകളും പിടിച്ചെടുത്തതായി അധികൃതർ അറിയിച്ചു.

Arrested | 'കള്ളത്തോക്കുകളുമായി വേട്ടയ്ക്കിറങ്ങി'; നായാട്ട് സംഘത്തിലെ 3 പേർ അറസ്റ്റിൽ; 3 പേർ ഓടി രക്ഷപ്പെട്ടു

ഇവിടത്തെ വനങ്ങളിൽ നായാട്ട് വ്യാപകമാണെന്ന പരാതി ഉയർന്നതിനിടെ തുടർന്ന് വനംവകുപ്പ് അധികൃതർ പരിശോധന ശക്തമാക്കിയിട്ടുണ്ട്. ഒരാഴ്ച മുമ്പ് ഓട്ടമലയില്‍ നിന്നും ഒരുമാസം മുമ്പ് റാണിപുരത്തുനിന്നും നായാട്ടുസംഘത്തെ വനം വകുപ്പ് പിടികൂടിയിരുന്നു. കൃഷിയിടത്തിലെത്തുന്ന പന്നികളെ വെടിവെക്കാമെന്ന ഉത്തരവിന്റെ മറവിലാണ് നായാട്ട് നടത്തുന്നതെന്നാണ് ആക്ഷേപം. പരിശോധന ഇനിയും തുടരുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Arrested | 'കള്ളത്തോക്കുകളുമായി വേട്ടയ്ക്കിറങ്ങി'; നായാട്ട് സംഘത്തിലെ 3 പേർ അറസ്റ്റിൽ; 3 പേർ ഓടി രക്ഷപ്പെട്ടു

സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ ബി ശേശപ്പ, ബീറ്റ് ഫോറസ്റ്റ് ഓഫിസർ ആർ കെ രാഹുൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് നായാട്ട് സംഘത്തിൽ പെട്ടവരെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഓടിപ്പോയവരെ പിടികൂടുന്നതിനായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണവും നടന്നുവരുന്നുണ്ട്.

Keywords: News, Rajapuram, Arrested, Hunting Gang, Police, Investigation, Three of hunting gang arrested; 3 persons escaped.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia