Arrested | കോളജ് പ്രിന്‍സിപലിന്റെ വീട്ടില്‍ കവര്‍ച നടത്തിയെന്ന കേസിൽ മൂന്നംഗ സംഘം അറസ്റ്റില്‍
Aug 6, 2022, 15:37 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com) കോളജ് പ്രിന്‍സിപലിന്റെ വീട്ടില്‍ കവര്‍ച നടത്തിയെന്ന കേസിൽ മൂന്നംഗ സംഘം അറസ്റ്റില്‍. ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സതീശന്‍ (48), മനു (30), അമ്പലത്തറ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ എ വി ശശി (49) എന്നിവരെയാണ് ഹൊസ്ദുര്‍ഗ് സിഐ കെ പി ഷൈനും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.
രാജപുരം സെന്റ് പയസ് കോളജില്‍ നിന്ന് വിരമിച്ച റിട. പ്രിന്‍സിപല്‍ ജോര്‍ജ് മാമന്റെ ദുര്‍ഗ ഹൈസ്‌കൂളിന് പിറക് വശത്തെ വീട്ടിലാണ് കവര്‍ച നടന്നത്. ജുലൈ 13ന് ജോര്‍ജും കുടുംബവും വീട് പൂട്ടി തൊടുപുഴയിലെ കുടുംബവീട്ടില്‍ പോയതായിരുന്നു. ജൂലൈ 31ന് പറമ്പ് വൃത്തിയാക്കാനെത്തിയ സ്ത്രീ വീടിന്റെ പിന്‍വാതില്‍ തുറന്ന് കിടക്കുന്നത് കണ്ട് ജോര്‍ജിനെ വിവരമറിയിക്കുകയായിരുന്നു. ഓഗസ്റ്റ് ഒന്നിന് ഇദ്ദേഹം തിരിച്ചെത്തിയപ്പോഴാണ് കവര്‍ച നടന്ന വിവരം അറിഞ്ഞത്. വീട്ടില്‍ നിന്നും ലാപ്‌ടോപ് കളവ് പോയതായി കണ്ടെത്തുകയായിരുന്നു.
പൊലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടയിലാണ് മൂന്നംഗ സംഘം പിടിയിലായത്. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും. അറസ്റ്റിലായവരില്‍ മനു മാസങ്ങള്‍ക്ക് മുമ്പ് കാഞ്ഞങ്ങാട് നയാബസാറിലെ മൊബൈല്‍ ഫോൺ കടയില്‍ നിന്നും ലക്ഷങ്ങളുടെ മൊബൈല്‍ കവര്‍ച ചെയ്‌തെന്ന കേസിലെ പ്രതിയാണ്.
Keywords: Kasaragod, Kanhangad, News, Top-Headlines, College, Case, Arrest, Ambalathara, Police, Hosdurg, Court, Mobile, Three-member gang who robbed the college principal's house arrested: Police.
< !- START disable copy paste -->