Police Booked | അനാഥാലയത്തിലെ അന്തേവാസിയായ പതിനാറുകാരിയെ ഐസ്‌ക്രീം നല്‍കി പീഡിപ്പിച്ചതായി പരാതി; മൊഴിയെടുത്തപ്പോള്‍ മുമ്പ് രണ്ടുപേരും പീഡിപ്പിച്ചതായി വെളിപ്പെടുത്തൽ; മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു
Feb 8, 2024, 16:41 IST
കാസര്‍കോട്: (KasaragodVartha) അനാഥാലയത്തിലെ അന്തേവാസിയായ 16 വയസുകാരിയെ ഐസ്‌ക്രീം നല്‍കി പീഡിപ്പിച്ചതായി പരാതി. സംഭവത്തില്‍ വിദ്യാനഗര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഒരു ലോറി ഡ്രൈവറാണ് പ്രലോഭിപ്പിച്ച് കൂട്ടികൊണ്ടുപോയി പീഡിപ്പിച്ചതെന്നാണ് പെണ്‍കുട്ടി പറയുന്നത്. പെണ്‍കുട്ടിയുടെ വിശദമായ മൊഴിയെടുത്തപ്പോള്‍ ഇതിന് മുമ്പും രണ്ടുപേര്‍ കൂടി പീഡിപ്പിച്ചതായി വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഹൊസ്ദുര്‍ഗ് പൊലീസ് രണ്ടുകേസുകള്‍ രജിസ്റ്റര്‍ ചെയ്തതായാണ് വിവരം.
പെണ്‍കുട്ടിയുടെ പിതാവിന്റെ സുഹൃത്താണ് പീഡിപ്പിച്ചവരില്‍ ഒരാളെന്നാണ് വ്യക്തമായിട്ടുള്ളത്. ഏതാനും ദിവസം മുമ്പ് സ്‌കൂളിലെത്തിയ പെണ്‍കുട്ടി ബാഗ് ക്ലാസ് മുറിയില്‍വെച്ച് പുറത്തുപോവുകയായിരുന്നു. പിന്നീട് ഉച്ചയ്ക്ക് പെണ്‍കുട്ടി തിരിച്ചെത്തിയപ്പോള്‍ ക്ലാസ് അധ്യാപികയ്ക്ക് സംശയം തോന്നി കാര്യങ്ങള്‍ അന്വേഷിച്ചതോടെയാണ് പീഡനവിവരം പുറത്തുവന്നത്. സ്‌കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈനില്‍ വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കൗണ്‍സിലിങ് നടത്തി. പീഡനവിവരം പൊലീസിനെ അറിയിച്ച സാഹചര്യത്തിലാണ് കേസെടുത്തത്.
മുമ്പ് പീഡനം നടന്നതായി വെളിപ്പെടുത്തിയിട്ടുള്ളത് ഹൊസ്ദുര്‍ഗ് പൊലീസ് പരിധിയിലായതിനാല്‍ ആ കേസ് ഹൊസ്ദുര്‍ഗ് പൊലീസിന് കൈമാറുകയായിരുന്നു. പ്രതികളെ കണ്ടെത്താനുള്ള ശ്രമം നടത്തിവരുന്നുണ്ട്, വൈദ്യ പരിശോധനയില്‍ പീഡനം നടന്നതായി തെളിഞ്ഞിട്ടുണ്ട്. അവസാനം നടന്ന പീഡനത്തില്‍ പ്രതി ആരാണെന്ന് പെണ്‍കുട്ടി പരസ്പര വിരുദ്ധമായ മൊഴിയാണ് നല്‍കിയിട്ടുള്ളതെന്നാണ് വിവരം. ആദ്യം നടന്ന പീഡനം അഞ്ച് വര്‍ഷം മുമ്പാണെന്നാണ് പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുള്ളത്.
Keywords: Police Booked, Kasaragod, Malayalam News, Crime, Orphanage, Vidyanagar, Lorry, Hosdurg, Teacher, School, Child Line, Police, Case, Three cases lodged for assaulting minor.
< !- START disable copy paste -->