Arrested | 'വാൾ വീശി പോർവിളികളുമായി തമ്മിൽ തല്ലി യുവാക്കൾ'; കുതിച്ചെത്തിയ പൊലീസ് 3 പേരെ അറസ്റ്റ് ചെയ്‌തു; 2 പേർ ഓടിരക്ഷപ്പെട്ടു
Oct 7, 2023, 14:40 IST
കാസർകോട്: (KasargodVartha) പരസ്‌പരം പോർവിളികളുമായി വാൾ വീശി തമ്മിൽ തല്ലിയെന്ന കേസിൽ മൂന്ന് യുവാക്കൾ അറസ്റ്റിൽ. രണ്ട് പേർ ഓടിരക്ഷപ്പെട്ടു. കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ മനാഫ് (42), ശാഹിൽ ഖാൻ (37), മുഹമ്മദ് ഹനീഫ് (28) എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തിൽ കണ്ടാലറിയാവുന്ന രണ്ട് പേർ ഉൾപെടെ അഞ്ച് പേർക്കെതിരെയാണ് കാസർകോട് ടൗൺ പൊലീസ് കേസെടുത്തിരിക്കുന്നത്.
വെള്ളിയാഴ്ച രാത്രി 10.30 മണിയോടെ കാസർകോട് നഗരത്തിന് സമീപമാണ് സംഭവം നടന്നത്. പരിശോധന നടത്തുന്നതിനിടെയാണ് കാറിൽ നിന്ന് സംശയകരായ സാഹചര്യത്തിൽ യുവാക്കളെ പൊലീസ് പിടികൂടിയത്. അതിനിടെ രണ്ട് പേർ ഓടി രക്ഷപ്പെട്ടതായും പൊലീസ് വ്യക്തമാക്കി. ആയുധങ്ങളും യുവാക്കൾ സഞ്ചരിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. ഐപിസി 160,153 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള പോരായിരുന്നുവെന്നാണ് സംശയം. പിടിയിലാവാനുള്ളവർക്കായി പൊലീസ് തിരച്ചിൽ നടത്തിവരികയാണ്.