city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Urinary Infection | ഏറെനേരം മൂത്രം കെട്ടിനിര്‍ത്തുന്നത് അണുബാധയ്ക്ക് കാരണമാകും; നിസ്സാരമാക്കരുത്, അസുഖം വരാതിരിക്കാന്‍ ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്

കൊച്ചി: (KasargodVartha) ആവശ്യത്തിന് വെള്ളം കുടിച്ചില്ലെങ്കില്‍ മാത്രമല്ല യൂറിനറി ഇന്‍ഫെക്ഷന്‍ അഥവാ മൂത്രനാളിയിലെ അണുബാധ ഉണ്ടാവുന്നത്. വേനല്‍ കാലത്താണ് മൂത്രത്തില്‍ പഴുപ്പ് ഏറ്റവും കൂടുതല്‍ കണ്ടു വരുന്നത് എന്നാല്‍ മറ്റു കാലാവസ്ഥകളിലും ഇത് സാധാരണമാണ്.

പുരുഷന്‍മാരെക്കാള്‍ സ്ത്രീകളെയാണ് ഇത് കൂടുതലായി ബാധിക്കുന്നതെന്ന് പഠനങ്ങള്‍ പറയുന്നു. വളരെയധികം സമയം മൂത്രം കെട്ടിനിര്‍ത്തുന്നതും കൃത്യമായി ശുചിത്വം പാലിക്കാത്തതുമാണ് സ്ത്രീകളിലെ മൂത്രാശയ അണുബാധയുടെ പ്രധാന കാരണമെന്ന് വിദഗ്ധര്‍ പറയുന്നു. ധാരാളം വെള്ളം കുടിക്കുന്നതും ശരിയായ ശുചിത്വം പാലിക്കുന്നതും അണുബാധ തടയാന്‍ സഹായിക്കും.

വൃക്കകള്‍, മൂത്രസഞ്ചി, മൂത്രനാളി തുടങ്ങി ഏതെങ്കിലും ഭാഗത്തെ ബാധിക്കുന്ന ഒരു ബാക്ടീരിയ അണുബാധയാണ് മൂത്രനാളി അണുബാധ (Urinary Tract Infections-UTI). എപ്പോഴും മൂത്രമൊഴിക്കാന്‍ തോന്നുക, മൂത്രമൊഴിക്കുമ്പോള്‍ വേദന, മൂത്രനാളി (Pelvic) ഭാഗത്ത് വേദന എന്നിവയാണ് സാധാരണ ലക്ഷണങ്ങളില്‍ ഉള്‍പെടുന്നത്. 

കഞ്ഞി വെള്ളം അണുബാധ കുറയ്ക്കാനായി ഉപയോഗിക്കുന്നു. ഈ പാനീയത്തിന്റെ ഗുണങ്ങളില്‍ അണുബാധ സുഖപ്പെടുത്തുക മാത്രമല്ല, അസിഡിറ്റി കുറയ്ക്കുകയും മൂത്രനാളിയിലെ വീക്കം, വേദന എന്നിവ കുറയ്ക്കുന്നതിനും സഹായിക്കുന്നുവെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു.

ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ തടയാനും അണുബാധയുള്ള സമയത്ത് വേദന ഒഴിവാക്കാനും ഇതില്‍ അടങ്ങിയിരിക്കുന്ന സംയുക്തങ്ങള്‍ സഹായിക്കുന്നു. ചുവന്ന അരിയുടെ കഞ്ഞി വെള്ളം പതിവായി കഴിക്കുന്നത് മൂത്രത്തിന്റെ ഉത്പാദനം വര്‍ധിപ്പിക്കുകയും മൂത്രവ്യവസ്ഥയില്‍ നിന്ന് ബാക്ടീരിയകളെ പുറന്തള്ളുകയും ചെയ്യുന്നു. ദിവസവും രാവിലെ കഞ്ഞി വെള്ളം കുടിക്കുന്നത് നല്ലതാണെന്നാണ് പറയുന്നത്. 



Urinary Infection | ഏറെനേരം മൂത്രം കെട്ടിനിര്‍ത്തുന്നത് അണുബാധയ്ക്ക് കാരണമാകും; നിസ്സാരമാക്കരുത്, അസുഖം വരാതിരിക്കാന്‍ ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്



മൂത്രനാളത്തിലൂടെ അണുക്കള്‍ ഉള്ളില്‍ കടക്കുമ്പോഴാണ് മൂത്രത്തില്‍ പഴുപ്പ് ഉണ്ടാകുന്നത്. ഇകോളി (Escherichia coli - E. coli) ആണ് സാധാരണ മൂത്രത്തില്‍ പഴുപ്പ് ഉണ്ടാക്കുന്ന പ്രധാന ബാക്ടീരിയ. ഇത്തരത്തിലുള്ള ഇന്‍ഫെക്ഷനെ ചെറുക്കുന്നതിനുള്ള പ്രധാന പരിഹാരം രോഗകാരണമാകുന്ന ബാക്ടീരിയകളെ മൂത്രത്തിലൂടെ പുറന്തള്ളുക എന്നതാണ്. ഇതിനായാണ് ധാരാളം വെള്ളം കുടിക്കാന്‍ പറയുന്നത്.

അതേസമയം, മൂത്രത്തിലെ പഴുപ്പ് ഒരിക്കലും നിസ്സാരമായി കാണേണ്ട ഒന്നല്ല. ഇത് പലപ്പോഴും പല ഗുരുതര രോഗങ്ങളുടേയും ലക്ഷണങ്ങളില്‍ ഒന്നാണ്. മൂത്രനാളിയില്‍ കാണുന്ന തടസ്സങ്ങളാണ് പലപ്പോഴും മൂത്രത്തില്‍ പഴുപ്പിന് കാരണമാകുന്നത്. ഒരിക്കലും ഇത്തരം രോഗങ്ങള്‍ക്ക് സ്വയം ചികിത്സ ചെയ്യരുതെന്നാണ് പറയാനുള്ളത്. അത്യാവശ്യഘട്ടത്തില്‍ ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടേണ്ടതാണ്.

Keywords: News, Kerala, Kerala-News, Top-Headlines, Water, Doctor, Lifestyle-News, Drink, Helps, Prevent, Urinary Tract Infections, This drink helps prevent urinary tract infections.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia