Found Dead | ഒരാഴ്ച മുന്‍പ് വിവാഹമോചിതയായ യുവതിയെ ട്രെയിന്‍തട്ടി മരിച്ച നിലയില്‍ കണ്ടെത്തി; കൂടെയുണ്ടായിരുന്ന മകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
Feb 5, 2024, 08:50 IST
തിരുവനന്തപുരം: (KasargodVartha) പാറശാലയില്‍ യുവതിയെ ട്രെയിന്‍തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കൊറ്റാമം മഞ്ചാടി മറുത്തലയ്ക്കല്‍വിള വീട്ടില്‍ ജര്‍മി (34) ആണ് മരിച്ചത്. സാരമായി പരുക്കേറ്റ കൂടെയുണ്ടായിരുന്ന മകന്‍ ആദിഷ് (5)നെ നെയ്യാറ്റിന്‍കരയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
യുവതി മകനൊപ്പം ട്രെയിനിന് മുന്നില്‍ ചാടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഞായറാഴ്ച (04.02.2024) വൈകിട്ട് 6.45ന് കൊറ്റാമം വൃദ്ധസദനത്തിന് സമീപത്താണ് സംഭവം. യുവതി ഒരാഴ്ച മുന്‍പ് ഭര്‍ത്താവില്‍ നിന്നും വിവാഹ മോചനം നേടിയിരുന്നു.
പാളത്തിലൂടെ മകന്റെ കൈപിടിച്ച് നടന്നെത്തിയ ഇരുവരെയും ട്രെയിന്‍ ഇടിച്ചു വീഴ്ത്തിയെന്നും സ്റ്റോപ് കഴിഞ്ഞ് മുന്നോട്ട് എടുത്ത ട്രെയിനിന് വേഗം കുറവായിരുന്നതിനാല്‍ തട്ടിയതോടെ ജര്‍മി പാളത്തിലേക്ക് വീണതായും സംഭവം കണ്ടവര്‍ പറഞ്ഞു. തലയ്‌ക്കേറ്റ പരുക്കാണ് മരണകാരണം. മൃതദേഹം ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി.
Keywords: News, Kerala, Kerala-News, Top-Headlines, Thiruvananthapuram News, Son, Divorced, Woman, Found Dead, Hit, Train, Parassala News, Injured, Thiruvananthapuram: Woman found dead after being hit by train at Parassala.