Arrested | 'വിഴിഞ്ഞം തുറമുഖത്തെത്തിക്കുന്ന ടാങ്കറില്‍ നിന്ന് ഡീസല്‍ ചോര്‍ത്തി ഇടത്തരം ബാരലുകളില്‍ നിറച്ച് മറിച്ച് വില്‍പന'; 3 തൊഴിലാളികള്‍ പിടിയില്‍
Jan 29, 2024, 08:48 IST
തിരുവനന്തപുരം: (KasargodVartha) വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മാണ മേഖലയിലെ ഇന്ധനക്കടത്ത് കേസില്‍ ഓയില്‍ ടാങ്കര്‍ തൊഴിലാളികള്‍ കൂടി പിടിയിലായി. മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളാണ് അറസ്റ്റിലായത്.
ഇക്കഴിഞ്ഞ 18ന് രാത്രി ഒരു മണിയോടെ ഉള്‍കടലില്‍ നിന്ന് കടത്തിക്കൊണ്ടുവന്ന രണ്ടായിരം ലിറ്റര്‍ ഡീസലുമായി വിഴിഞ്ഞം സ്വദേശികളായ ദിലീപ്, റോബിന്‍, ഷിജില്‍ എന്നിവരെ പൊലീസ് പിടികൂടിയിരുന്നു. ഇതിന് പിന്നാലെയാണ് ഇവിടത്തെ ജീവനക്കാരും ബീഹാര്‍ സ്വദേശികളുമായ പിന്റുകുമാര്‍ (30), ചന്ദ്രന്‍കുമാര്‍ (31), കൃഷ്ണ പ്രസാദ് (53) എന്നിവരെ വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്.
പൊലീസ് പറയുന്നത്: കൊച്ചിയില്‍ നിന്ന് ഡീസല്‍, വിഴിഞ്ഞം തുറമുഖ നിര്‍മാണ സ്ഥലത്തെത്തിച്ച് ബോടുകള്‍ക്കും ടഗുകള്‍ക്കും ബാര്‍ജുകള്‍ക്കും വിതരണം നടത്തുന്ന ഓയില്‍ ടാങ്കറിലെ തൊഴിലാളികളാണ് പിടിയിലായത്. ലക്ഷക്കണക്കിന് ലിറ്റര്‍ ഡീസല്‍ കൊണ്ടുവരുന്ന ടാങ്കറില്‍ നിന്ന് രഹസ്യമായി ഇടത്തരം ബാരലുകളില്‍ ഡീസല്‍ നിറച്ച് കടലില്‍വെച്ച് തന്നെ പ്രദേശവാസികളായ ചിലര്‍ക്ക് മറിച്ച് വില്‍ക്കുകയായിരുന്നു ഇവര്‍.
വര്‍ഷങ്ങളായി തുടരുന്ന ഇന്ധനക്കടത്ത് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നിരീക്ഷണം നടത്തി പിടികൂടിയത്. നേരത്തെ പിടികൂടി റിമാന്‍ഡ് ചെയ്തവരെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തതില്‍ നിന്നാണ് ഇന്ധന ടാങ്കറിലെ ജീവനക്കാരുടെ പങ്ക് വെളിവായത്. പ്രദേശവാസികള്‍ പിടിയിലായ ദിവസം ഡീസല്‍ കടത്താന്‍ ഉപയോഗിച്ച വാഹനത്തിന്റെ ഡ്രൈവര്‍ ഉള്‍പെടെ മൂന്ന് പേര്‍ ഓടി രക്ഷപ്പെടുകയായിരുന്നെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.
Keywords: News, Kerala, Kerala-News, Top-Headlines, Malayalam-News, Thiruvananthapuram News, Vizhinjam News, Three, Arrested, Accused, Labours, Vizhinjam International Seaport, Diesel, Theft, Case, Local News, Thiruvananthapuram: Three more arrested for diesel theft from Vizhinjam international seaport.