Infant | പ്രസവം കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിന് മുന്‍പുതന്നെ വില്‍പന; തിരുവനന്തപുരത്ത് നവജാത ശിശുവിനെ 3 ലക്ഷം രൂപയ്ക്ക് വിറ്റു; വീണ്ടെടുത്ത് പൊലീസും ശിശുക്ഷേമ സമതിയും
തിരുവനന്തപുരം: (www.kasargodvartha.com) നവജാത ശിശുവിന്റെ വില്‍പന പൊലീസും ശിശുക്ഷേമ സമതിയും (സിഡബ്ല്യുസി) ചേര്‍ന്ന് തടഞ്ഞു. തൈക്കാട് ആശുപത്രിയിലാണ് ശിശുവിനെ വില്‍പന നടത്തിയത്. പണം വാങ്ങിയാണ് 11 ദിവസം പ്രായമുള്ള കുഞ്ഞിനെ വിറ്റത്.
ഈ മാസം ഏഴിനാണ് കുഞ്ഞിനെ പ്രസവിച്ചതെന്നും ഏപ്രില്‍ പത്തിന് തിരുവല്ല സ്വദേശിനിയാണ് മൂന്നുലക്ഷം രൂപ നല്‍കി കുട്ടിയെ വാങ്ങിയതെന്നും പൊലീസ് കണ്ടെത്തി. പിന്നാലെ വാങ്ങിയ ആളില്‍ നിന്ന് പൊലീസ് കുട്ടിയെ വീണ്ടെടുത്തു. കുട്ടി ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലാണ്.
പ്രസവം കഴിഞ്ഞ് വീട്ടിലേക്കു പോകുംമുന്‍പു തന്നെ ആശുപത്രിയില്‍വച്ച് വില്‍പന നടത്തുകയായിരുന്നുവെന്നാണ് വിവരം. സംഭവത്തില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമിറ്റി പറഞ്ഞു.
വിഷയത്തില്‍ ആരോഗ്യവകുപ്പ് റിപോര്‍ട് തേടിയിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
Keywords: News, Thiruvananthapuram-News, Crime, Child, Newborn Child, Police, CWC, Infant, Top-Headlines, Thiruvananthapuram: Newborn baby sold for money.