city-gold-ad-for-blogger

CCTV | പച്ചക്കറി കടയിൽ മോഷ്ടിക്കാൻ കയറിയ യുവാക്കൾ സിസിടിവി കണ്ട് ചമ്മുന്നതിന്റെ വീഡിയോ പുറത്ത്; കവർച ചെയ്യുന്നതിനിടയിൽ ഒപ്പമുള്ളയാളുടെ പേരുവിളിച്ചതും തെളിവായി

ഉദുമ: (www.kasargodvartha.com) പച്ചക്കറി കടയിൽ മോഷ്ടിക്കാൻ കയറിയ യുവാക്കൾ സിസിടിവി കണ്ട് ചമ്മുന്നതിന്റെ വീഡിയോ പുറത്ത്. കവർച ചെയ്യുന്നതിനിടയിൽ ഒപ്പമുള്ളയാളുടെ പേരുവിളിച്ചതും പൊലീസിന് തെളിവായിട്ടുണ്ട്. ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഉദുമ എരോലിലാണ് മോഷ്ടാക്കൾ സിസിടിവിയിൽ കുടുങ്ങിയത്.

CCTV | പച്ചക്കറി കടയിൽ മോഷ്ടിക്കാൻ കയറിയ യുവാക്കൾ സിസിടിവി കണ്ട് ചമ്മുന്നതിന്റെ വീഡിയോ പുറത്ത്; കവർച ചെയ്യുന്നതിനിടയിൽ ഒപ്പമുള്ളയാളുടെ പേരുവിളിച്ചതും തെളിവായി

വെള്ളിയാഴ്ച പുലർചെ 2.45 മണിയോടെയാണ് പ്രതികൾ കവർചയ്ക്കായി കടയിൽ കയറിയതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. ടോർച് കടിച്ചുപിടിച്ച് പച്ചക്കറിക്കടയിൽ കയറിയ ശേഷം പണത്തിനും കൊണ്ടുപോകാൻ പറ്റുന്ന തരത്തിലുള്ള സാധനങ്ങൾക്കും വേണ്ടി തിരച്ചിൽ നടത്തുന്നതിനിടയിലാണ് മുകളിലേക്ക് നോക്കിയപ്പോൾ സിസിടിവി ഇവരുടെ ശ്രദ്ധയിൽ പെട്ടത്. ഇതോടെ മുഖം മറച്ച് കടയിൽ നിന്ന് ഇറങ്ങിപ്പോകുന്നതും വീഡിയോയിൽ കാണാം.

 

ഏതാണ്ട് കാൽ മണിക്കൂറോളം ഇവർ കടയ്ക്കുള്ളിൽ ചിലവഴിച്ചിട്ടുണ്ട്. മോഷ്ടാക്കളിൽ ഒരാൾ കൂടെയുള്ളയാളുടെ പേരെടുത്ത് വിളിക്കുന്നതും ശബ്ദം അടക്കം പതിയുന്ന സിസിടിവിയിലുണ്ട്. മോഷ്ടാക്കളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി പൊലീസ് കാസർകോട് വാർത്തയോട് പറഞ്ഞു. പ്രതികൾ ഉടൻ പിടിയിലാകുമെന്ന് പൊലീസ് വ്യക്തമാക്കുന്നു.

CCTV | പച്ചക്കറി കടയിൽ മോഷ്ടിക്കാൻ കയറിയ യുവാക്കൾ സിസിടിവി കണ്ട് ചമ്മുന്നതിന്റെ വീഡിയോ പുറത്ത്; കവർച ചെയ്യുന്നതിനിടയിൽ ഒപ്പമുള്ളയാളുടെ പേരുവിളിച്ചതും തെളിവായി

ഇക്കഴിഞ്ഞ ജൂലൈ 13ന് മേൽപറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു കടയിൽ കയറി 10,000 രൂപയും സിഗരറ്റ് അടക്കമുള്ള സാധനങ്ങളും കൊണ്ടുപോയതും ഉദുമയിൽ സിസിടിവിയിൽ കുടുങ്ങിയവരാണെന്ന് സംശയം ഉയർന്നിട്ടുണ്ട്. പ്രതികൾ കാറിൽ കയറിപ്പോകുന്നതിന്റെ സിസിടിവി ദൃശ്യം കളനാട് നിന്ന് ലഭിച്ചിട്ടുണ്ട്. പ്രതികളെ അറിയുന്നവർ വിവരം നൽകണമെന്ന് ആവശ്യപ്പെട്ട് മേൽപറമ്പ് പൊലീസ് സോഷ്യൽ മീഡിയയിൽ പ്രചാരണം തുടങ്ങിയിട്ടുണ്ട്.

Keywords: News, Uduma, Kasaragod, Kerala, Crime, CCTV, Police, Social Media, Thieves Caught On CCTV Camera While Stealing.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia