city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Foot Care Tips | കാലിനുണ്ടാകുന്ന ഈ പ്രശ്‌നങ്ങള്‍ നിസാരമായി കാണരുത്, നിര്‍ബന്ധമായും ഡോക്ടറെ കാണുക, അവഗണിച്ചാല്‍ ഉണ്ടാകുന്നത് ഗുരുതര പ്രത്യാഘാതങ്ങള്‍

തിരുവനന്തപുരം: (KasargodVartha) നമ്മുടെ ശരീരത്തിലെ ഒരു പ്രധാന അവയവമാണ് കാലുകള്‍. ഒരു സ്ഥലത്തുനിന്നും മറ്റൊരിടത്തേക്ക് പോകണമെങ്കില്‍ കാലില്ലാതെ പറ്റില്ല. അതുകൊണ്ടുതന്നെ അതിനെ സൂക്ഷ്മതയോടെ പരിപാലിക്കേണ്ടതും നമ്മുടെ കടമയാണ്.

കാലിനുണ്ടാകുന്ന ചെറിയ പ്രശ്‌നങ്ങള്‍ പോലും നിസാരവത്കരിക്കരുത്. ഉടന്‍ തന്നെ പ്രശ്‌നം കണ്ടെത്തി ചികിത്സ ഉറപ്പാക്കണം. അല്ലാത്തപക്ഷം അത് നമ്മുടെ ജീവിതത്തെ തന്നെ ദോഷകരമായി ബാധിച്ചേക്കാം. അത്തരത്തില്‍ നമ്മുടെ കാലുകളെ ബാധിക്കുന്ന ചില അസുഖങ്ങളെ കുറിച്ച് അറിയാം.


Foot Care Tips | കാലിനുണ്ടാകുന്ന ഈ പ്രശ്‌നങ്ങള്‍ നിസാരമായി കാണരുത്, നിര്‍ബന്ധമായും ഡോക്ടറെ കാണുക, അവഗണിച്ചാല്‍ ഉണ്ടാകുന്നത് ഗുരുതര പ്രത്യാഘാതങ്ങള്‍

* കാല്‍വണ്ണയിലെ വേദന


ദീര്‍ഘനേരം യാത്ര ചെയ്താല്‍ ചില ആളുകളില്‍ കാല്‍ അനക്കാതെ വയ്ക്കുന്നതുവഴി ചിലപ്പോള്‍ കാല്‍വണ്ണയില്‍ വേദനയും നീരും വരാനുള്ള സാഹചര്യമുണ്ട്. ഇത് കാലിലെ ഞരമ്പില്‍ ക്ലോട്ടുണ്ടാകുന്നതിന്റെ ലക്ഷണമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ചികിത്സ വൈകിയാല്‍ ഈ ക്ലോട്ട് കാലില്‍ നിന്ന് രക്തപ്രവാഹത്തിലൂടെ ഹൃദയത്തിലെത്തി മറ്റ് സങ്കീര്‍ണതകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ അടിയന്തിര ചികിത്സ ഉറപ്പാക്കേണ്ടതാണ്.

* പെട്ടെന്ന് കാലിനുണ്ടാകുന്ന ശക്തിക്ഷയം

ശരീരത്തിന്റെ ഒരു ഭാഗത്തെ പുറം കാലിനുണ്ടാകുന്ന ശക്തിക്ഷയം, ബാലന്‍സ് പ്രശ്നം എന്നിവയെല്ലാം തലച്ചോറിലേക്ക് രക്തമെത്തിക്കുന്ന ധമനികളിലെ ക്ലോട്ടിന്റെ ലക്ഷണമാകാമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

* പെട്ടെന്നുണ്ടാകുന്ന കടുത്ത വേദന


ദീര്‍ഘനേരം നടക്കുകയോ ഓടുകയോ നീന്തുകയോ ചെയ്യുമ്പോള്‍ കാലുകള്‍ക്ക് വേദന വരുന്നത് സാധാരണമാണെങ്കിലും പെട്ടെന്നുണ്ടാകുന്ന കടുത്ത വേദനകളെ അവഗണിക്കരുതെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു.

പുകവലിക്കാരിലും പ്രമേഹ രോഗം ഉള്ളവരിലും ഉയര്‍ന്ന രക്തസമ്മര്‍ദവും കൊളസ്ട്രോള്‍ എന്നിവ ഉള്ളവരിലും പെട്ടെന്നുണ്ടാകുന്ന കാല് വേദനയും ശരീര താപനിലയില്‍ ഉണ്ടാകുന്ന കുറവും രക്തധമനിയിലെ ബ്ലോകിന്റെ ലക്ഷണമായി ഡോക്ടര്‍മാര്‍ വിലയിരുത്തുന്നു. കാലില്‍ ചിലപ്പോള്‍ നിറം മാറ്റവും ഇതിന്റെ ഭാഗമായി വരാം. അതുകൊണ്ടുതന്നെ ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ നിസാരമായി കാണാതെ ഉടനടി വൈദ്യസഹായം തേടണം.

* പ്രമേഹബാധിതരുടെ കാലില്‍ വരുന്ന അള്‍സര്‍

നാഡീവ്യൂഹത്തിന് വരുന്ന ക്ഷതം മൂലവും മോശം രക്തചംക്രമണം മൂലവും പ്രമേഹബാധിതരില്‍ കാലുകള്‍ക്ക് പ്രശ്നമുണ്ടാകാറുണ്ട്. ചെറിയ മുറിവോ പരുക്കോ പോലും ഗുരുതരമായ അള്‍സറായി മാറാം എന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍.

പ്രമേഹബാധിതരില്‍ കാലുകള്‍ക്കുണ്ടാകുന്ന ചുവപ്പ്, നീര്, കാലിലെ മുറിവില്‍ നിന്നുണ്ടാകുന്ന പഴുപ്പ് എന്നിവയെല്ലാം നിസാര വത്കരിക്കരുത്. നേരത്തെയുള്ള ചികിത്സ അണുബാധയും കാല്‍ മുറിച്ചു മാറ്റേണ്ട അവസ്ഥയും ഒഴിവാക്കാന്‍ സഹായിക്കുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.

* കാല്‍വിരലിലെ കറുപ്പ് നിറം


പുകവലിക്കാരിലും പ്രമേഹ രോഗികളിലും കാലിനുണ്ടാകുന്ന ചെറിയ പരുക്ക് ഗാംഗ്രീന്‍ എന്ന അവസ്ഥയിലേക്ക് നയിക്കാമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. കാലിലേക്ക് രക്തയോട്ടം നിലച്ച് ആ ഭാഗം കറുപ്പ് നിറമായി മാറുന്നതാണ് ഗാംഗ്രീന്‍. ഗാംഗ്രീന്‍ വരുന്നതിന് മുന്‍പ് നടക്കുമ്പോള്‍ കാല്‍വണ്ണയ്ക്ക് വേദന പോലുള്ള ലക്ഷണങ്ങള്‍ പ്രകടമാകാം.

കുറച്ചുനേരം വിശ്രമിക്കുമ്പോള്‍ മാറുന്ന ഈ വേദന നടക്കുമ്പോള്‍ വീണ്ടും വരുന്നു. അതുകൊണ്ടുതന്നെ കൂടുതല്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാകാതിരിക്കാന്‍ പെട്ടെന്ന് തന്നെ ചികിത്സ ഉറപ്പാക്കി കാലുകളെ സംരക്ഷിക്കേണ്ടതാണെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

Keywords:  These Are Common foot problems that need immediate medical attention, Thiruvananthapuram, News, Common Foot Problems, Health Tips, Health, Warning, Treatment, Hospital, Kerala.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia