മധുരമൂറുന്ന സ്വാദിന് പുറമെ ശര്‍ക്കരയില്‍ അത്രയും തന്നെ ഗുണങ്ങളും അടങ്ങിയിരിക്കുന്നു; ജീവിതത്തിന്റെ ഭാഗമാക്കിയാല്‍ പല അസുഖങ്ങളും തടയാനും സാധിക്കും
Jun 24, 2019, 16:33 IST
കൊച്ചി: (www.kasargodvartha.com 24.06.2019) ശര്‍ക്കരയുടെ ഗുണം ചെറുതൊന്നുമല്ല. ശര്‍ക്കര ഇഷ്മില്ലാത്തവരായി ആരുമുണ്ടാകില്ല. മധുരമൂറുന്ന സ്വാദിന് പുറമെ ശര്‍ക്കരയില്‍ അത്രയും ഗുണങ്ങള്‍ അടങ്ങിയിരിക്കുന്നു. നമ്മുടെ ശരീരത്തിലെ വിഷാംശം പുറന്തള്ളാന്‍ ഏറ്റവും നല്ലതാണ് ശര്‍ക്കര.
ശ്വാസകോശം, ആമാശയം എന്നിവയെ ശര്‍ക്കര വളരെ പെട്ടെന്ന് തന്നെ വൃത്തിയാക്കുന്നു. ദിവസവും ഒരു നിശ്ചിത അളവില്‍ ശര്‍ക്കര കഴിക്കുന്നത് ആസ്ത്മ, ബ്രോങ്കൈറ്റിസ് എന്നിവ തടയാന്‍ സഹായിക്കുമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.
ശര്‍ക്കരയില്‍ ധാരാളം ഇരുമ്പ് അടങ്ങിയിരിക്കുന്നു. അതിനാല്‍ രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും, വിളര്‍ച്ചയെ ഫലപ്രദമായി പ്രതിരോധിക്കുകയും ചെയ്യും.
മാത്രമല്ല, ഭക്ഷണം എളുപ്പം ദഹിക്കാന്‍ ശര്‍ക്കര സഹായിക്കുന്നു. പതിവായി ഒരു കഷ്ണം ശര്‍ക്കര കഴിക്കുന്നത് ദഹനത്തിന്റെ വേഗത വര്‍ധിപ്പിക്കുന്നു.
നമ്മുടെ ശരീരത്തിലെ ജലാംശം നിലനിര്‍ത്തുന്നതിന് ശര്‍ക്കര സഹായിക്കുന്നു. വിട്ടുമാറാത്ത ജലദോഷം, തുമ്മല്‍, ചുമ, പനി എന്നിവ അകറ്റാന്‍ ശര്‍ക്കര ചായ മികച്ചൊരു മരുന്നാണെന്ന് പറയാം.
ശര്‍ക്കര ചായ കുടിക്കുന്നത് നല്ലതാണ്. ആര്‍ത്തവം തുടങ്ങുന്നതിന് തൊട്ടുമുമ്പുള്ള ശാരീരിക മാനസിക ബുദ്ധിമുട്ടുകള്‍ക്ക് ആശ്വാസമുണ്ടാകും. ആര്‍ത്തവ സമയത്തെ നടുവേദന, വയറു വേദന എന്നിവ അകറ്റാന്‍ ഏറ്റവും മികച്ചതാണ് ശര്‍ക്കര ചായ.
ആരോഗ്യത്തിന് ഹാനികരമായ പദാര്‍ഥങ്ങള്‍ ശരീരത്തിലെത്തുന്നതിനെ പ്രതിരോധിക്കാന്‍ ശര്‍ക്കരയ്ക്ക് കഴിവുണ്ട്. ദിവസവും ഒരു കഷ്ണം ശര്‍ക്കര കഴിക്കുന്നത് മലബന്ധം അകറ്റാന്‍ സഹായിക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kochi, News, Kerala, Health, Top-Headlines, These are benefits of jaggery