ഗുരുക്കന്മാരെ ആദരിക്കാത്തവരും ബഹുമാനിക്കാത്തവരുമില്ല; ഇന്ത്യയില്‍ അധ്യാപക ദിനം സെപ്തംബര്‍ അഞ്ചിന്
കൊച്ചി: (www.kasargodvartha.com 03.09.2020) അറിവിന്റെ ലോകത്തിലേക്ക് വിദ്യാര്‍ത്ഥികളെ കൈപിടിച്ച് കൂട്ടിക്കൊണ്ടുപോകുന്ന അധ്യാപകരെ ആദരിക്കാനുള്ള നന്ദിയോടെ ഓര്‍ക്കാനും അവരെ ആദരിക്കാനുമുള്ള ദിനമാണ് ആഗസ്റ്റ് അഞ്ച്. അധ്യാപകനും ഇന്ത്യയുടെ രാഷ്ട്രപതിയും ലോകോത്തര തത്വചിന്തകനുമായിരുന്ന ഡോ. സര്‍വ്വേപ്പിള്ളി രാധാകൃഷ്ണന്റെ ജന്മ ദിനമാണ് അധ്യാപക ദിനമായി ആചരിക്കുന്നത്. അദ്ദേഹം രാഷ്ട്പതിയായിരിക്കുന്ന സമയത്ത് അദ്ദേഹത്തിന്റെ ശിഷ്യര്‍ക്ക് ജന്മദിനമായ സെപ്തംബര്‍ അഞ്ച് ആഘോഷമാക്കി മാറ്റാന്‍ ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹം തയ്യാറായില്ല. തന്റെ ജന്മദിനം അധ്യാപകദിനമായി ആചരിച്ചുകൊള്ളുവാന്‍ അദ്ദേഹം ആവശ്യപ്പെട്ടു.
അങ്ങനെയാണ് സമൂഹത്തെ നന്മയിലേക്കും നേരിലേക്കും നയിക്കാന്‍ ജീവിതം വ്രതമാക്കിയ രാജ്യത്തെ ഓരോ അധ്യാപകരെയും നന്ദിയോടെ ഓര്‍ക്കാന്‍ ഒരു ദിനമുണ്ടായത്. അധ്യാപകര്‍ക്ക് സമൂഹത്തില്‍ ഉണ്ടായിരുന്ന സ്ഥാനം അത്രമേല്‍ കോട്ടം തട്ടാതെ നിലനില്‍ക്കുകയാണ്. അധ്യാപകരുടെ വിശുദ്ധമായ ജീവിതവൃത്തിയുടെ ബാക്കി പത്രം അധ്യാപന കാലത്ത് വിദ്യാര്‍ത്ഥികളില്‍ നിക്ഷേപിക്കുന്ന സ്‌നേഹാദരങ്ങളാണ്.
Keywords: Kochi, News, Kerala, Top-Headlines, Students, Teachers-Day-2020, Teacher, There is no one who does not respect the teachers; September 5th is Teachers' Day in India