നഗരത്തിൽ മോഷണം പെരുകുന്നു; വാഹനങ്ങളുടെ ബാറ്ററികളും ടയറുകളും കാണാനില്ല; അനവധി പേർക്ക് പണവും നഷ്ടപ്പെട്ടു; ലോക് ഡൗൺ പ്രതിസന്ധിക്കിടെ ഇരട്ടയടി
Jun 24, 2021, 13:02 IST
കാസർകോട്: (www.kasargodvartha.com 24.06.2021) നഗരത്തിൽ മോഷണം പെരുകുന്നതായി പരാതി. ലോക്ഡൗണിനിടെയും ഇളവുകൾക്ക് ശേഷവുമായി വ്യാപക മോഷണങ്ങളാണ് റിപോർട് ചെയ്യപ്പെട്ടത്. പൊലീസിലും നിരവധി പരാതികൾ ലഭിച്ചു. പട്ടാപ്പകൽ പോലും മോഷണം നടക്കുന്നതായാണ് വിവരം.
ലോക് ഡൗണിനെ തുടർന്ന് കറന്തക്കാട് നിർത്തിയിട്ടിരുന്ന കെ എൽ 02, എസ് 202 ബസിന്റെ വൻ വിലയുള്ള ബാറ്ററികൾ മോഷ്ടിച്ചു. കുറച്ചുദിവസങ്ങൾക്ക് മുമ്പ് പെട്രോൾ പമ്പിന് സമീപം നിർത്തിയിട്ടിരുന്ന ബസിലും സമാന രീതിയിലുള്ള മോഷണം നടന്നിരുന്നു. പ്രദേശത്തെ തന്നെ ഓടോറിക്ഷയുടെ രണ്ട് ടയറുകളും കളവ് പോയി.
നഗരത്തിൽ ഒരു സ്വകാര്യ ആശുപത്രിയിൽ നിന്ന് ഒരാളുടെ 4000 രൂപയും ജനറൽ ആശുപത്രിക്ക് സമീപം കാറിൽ നിന്ന് 12000 രൂപയും മോഷണം പോയിട്ടുണ്ട്. വിദ്യാനഗർ മുൻസിപൽ സ്റ്റേഡിയത്തിനടുത്ത് നിർത്തിയിട്ടിരുന്ന കാറിൽ നിന്ന് 1,20,000 രൂപ മോഷണം പോയതായി യുവാവ് കഴിഞ്ഞദിവസം പൊലീസിൽ പരാതി നൽകിയിരുന്നു. ലോക് തുറക്കാതെയും ഗ്ലാസ് തകർക്കാതെയുമാണ് ഇത്രയും പണം നഷ്ടപ്പെട്ടെതെന്നാണ് യുവാവ് പറയുന്നത്.
ഇവിടെ നിന്ന് മറ്റുപലരുടെയും പണം മോഷണം പോയതായി പരാതികളുണ്ട്. കെ എസ് ആർ ടി സി കാസർകോട് ഡിപോയിലെ കേബിളുകളും ലോക് ഡൗണിനിടെ കാണാതായിരുന്നു. ഇത് സംബന്ധിച്ച് ഡിപോ സൂപ്രണ്ട് പൊലീസിൽ പരാതി നൽകിയിരുന്നു.
കോവിഡും ലോക് ഡൗണും തീർത്ത കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ മോഷണത്തിന് കൂടി ഇരയാവേണ്ടി വന്നത് പലർക്കും ഇരട്ടയടിയായി മാറി. എങ്ങനെയെങ്കിലും പ്രതിസന്ധിയിൽ നിന്ന് കരകയറാൻ ശ്രമിക്കുന്ന സ്വകാര്യ വാഹന ഉടമകളിൽ പലർക്കും മോഷണം മൂലം പലതരത്തിലുള്ള ചിലവുകൾക്കൊപ്പം സാധന സാമഗ്രികൾ കൂടി വാങ്ങേണ്ട സ്ഥിതിയായി. മോഷണങ്ങൾ പെരുകുന്നതോടെ പൊലീസ് കർശന നടപടികൾ സ്വീകരിക്കണമെന്നാണ് ആവശ്യം ഉയരുന്നത്.

Keywords: Kasaragod, Kerala, News, Headlines, Robbery, Case, Report, Police, Complaint, Bus, Auto-Rickshaw, Lockdown, Theft rampant in the city; Vehicle batteries and tires stolen; Many also lost money.
< !- START disable copy paste -->