Theft | പൂട്ടിയിട്ട വീട് കുത്തിതുറന്ന് കിടപ്പ് മുറിയിൽ നിന്നും 2 ലക്ഷം രൂപ കവർന്നു
Feb 23, 2024, 16:28 IST
മഞ്ചേശ്വരം: (KasargodVartha) പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ച രണ്ട് ലക്ഷം രൂപ കവർന്നു. പാവൂർ മൊറത്തണ അരിങ്കളയിലെ അരിൻകുല ഹൗസിൽ നാരായണയുടെ (53) വീട് കുത്തിതുറന്നാണ് കവർച്ച നടത്തിയത്.
കഴിഞ്ഞ ദിവസം വീട്ടുടമയും കുടുംബവും പുറത്ത് പോയി തിരിച്ചുവീട്ടിലെത്തിയപ്പോഴാണ് മോഷണം നടന്ന കാര്യം മനസിലായത്. പിന്നീട് പൊലീസിൽ പരാതി നൽകി. കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം വീട്ടുടമയും കുടുംബവും പുറത്ത് പോയി തിരിച്ചുവീട്ടിലെത്തിയപ്പോഴാണ് മോഷണം നടന്ന കാര്യം മനസിലായത്. പിന്നീട് പൊലീസിൽ പരാതി നൽകി. കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.