city-gold-ad-for-blogger

മലഞ്ചരക്ക് കടയിലെ മോഷണം; അറസ്റ്റിലായ പ്രതി തുരപ്പൻ സന്തോഷിനെ പോലീസ് തെളിവെടുപ്പിന് കൊണ്ടുവന്നു

വെള്ളരിക്കുണ്ട്: (www.kasargodvartha.com 21.10.2020) കഴിഞ്ഞ സെപ്തംബർ മാസം ഏഴിന് ബളാൽ പള്ളിക്കടുത്തെ മലഞ്ചരക്ക് കട കുത്തിത്തുറന്ന് കവർച്ച നടത്തിയ കേസിൽ വെള്ളരിക്കുണ്ട് പോലീസ് അറസ്റ്റ് ചെയ്ത കുപ്രസിദ്ധ മോഷ്ടാവ് സന്തോഷ് എന്ന തൊരപ്പൻ സന്തോഷിനെ പോലീസ് തെളിവെടുപ്പിനായി ബളാലിൽ കൊണ്ടുവന്നു. 

മലഞ്ചരക്ക് കടയിലെ മോഷണം; അറസ്റ്റിലായ പ്രതി തുരപ്പൻ സന്തോഷിനെ പോലീസ് തെളിവെടുപ്പിന് കൊണ്ടുവന്നു



ബുധനാഴ്ച രാവിലെയാണ് വെള്ളരിക്കുണ്ട് എസ്‌ ഐ എം വി ശ്രീദാസിന്റെ നേതൃത്വത്തിൽ ഉള്ള പോലീസ് സംഘം സന്തോഷിനെ ബളാലിലെ മോഷണം നടന്ന കടയിൽ കൊണ്ടു വന്ന് തെളിവെടുപ്പ് നടത്തിയത്. മറ്റൊരു കളവ് കേസുമായി ബന്ധപ്പെട്ട് കണ്ണൂരിൽ സ്പെഷ്യൽ സബ് ജയിലിൽ തടവിൽ കഴിയുകയായിരുന്ന സന്തോഷിനെ ജയിലിൽ വച്ചാണ് വെള്ളരിക്കുണ്ട് പോലീസ് അറസ്റ്റ് ചെയ്തത്. കസ്റ്റഡിയിൽ വാങ്ങിയ ശേഷം തെളിവെടുപ്പിനായി ബളാലിൽ കൊണ്ടു വരികയായിരുന്നു.

സെപ്തംബർ മാസം ഏഴിന് രാത്രിയാണ് ബളാൽ മുസ്ലിം പള്ളിക്കടുത്തെ സൂപ്പർ ട്രേഡേഴ്സ് എന്ന മലഞ്ചരക്ക് കടയിൽ സന്തോഷ് മോഷണം നടത്തിയത്. ഇയാൾക്കൊപ്പം റുബൈസ് എന്ന മറ്റൊരാളും ഉണ്ടായിരുന്നു. ഇയാൾ ഒളിവിലാണെന്നും ഉടൻ പിടികൂടാൻ സാധിക്കുമെന്നും വെള്ളരിക്കുണ്ട് സി ഐ കെ പ്രേം സദൻ പറഞ്ഞു.

സുള്ള്യ ഈശ്വര മംഗലം സ്വദേശിയായ അബ്ദുർ റഹ്‌മാന്റെ ഉടമസ്‌തതയിലുള്ള മലഞ്ചരക്ക് കടയുടെ ഷട്ടറിന്റെ പൂട്ട് തകർത്ത് അകത്തു കടന്ന സന്തോഷും റുബൈസും 5 കിന്റലോളം കോട്ടടയ്ക്ക 1കിന്റൽ കുരുമുളക്. മേശ വലിപ്പിൽ ഉണ്ടായിരുന്ന 13000 രൂപ എന്നിവ മോഷ്ടിക്കുകയായിരുന്നു.

പതിവ് പോലെ കടയടച്ചു പോയ അബ്‌ദുർ റഹ്‌മാൻ അടുത്ത ദിവസം രാവിലെയാണ് കടയിൽ മോഷണം നടന്ന കാര്യം അറിയുന്നത്. വെള്ളരിക്കുണ്ട് സി ഐ കെ പ്രേം സദൻ, എസ്‌ ഐ എം വി ശ്രീദാസ് എന്നിവരുടെ നേതൃത്വത്തിൽ എത്തിയ പോലീസിന്റെ കൃത്യമായ അന്വേഷണത്തിലാണ് കുപ്രസിദ്ധ മോഷ്ടാവ് തൊരപ്പൻ സന്തോഷാണ് കവർച്ചയ്ക്ക് പിന്നിലെന്ന് കണ്ടെത്തിയത്. ബളാലിൽ നിന്നും മോഷണം പോയ സാധനങ്ങൾ വെള്ളരിക്കുണ്ട് പോലീസ് കണ്ണൂർ ജില്ലയിലെ മണത്തണയിലെ ഒരു കടയിൽ നിന്നും കണ്ടെത്തി.


 
Keywords:  Vellarikundu, news, Kerala, Kasaragod, Robbery, Investigation, Police, arrest, Top-Headlines, Theft at a grocery store in Balal; The arrested accused Thurappan Santosh was brought by the police for evidence
 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia