city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

38 വർഷം മുമ്പ് ക്ലാസ്മേറ്റ് ആയിരുന്ന സഹപാഠിക്ക് വിഷു കൈനീട്ടമായി നൽകിയത് സുന്ദരമായ ഒരു വീട്

🖋സുധീഷ് പുങ്ങംചാൽ

വെള്ളരിക്കുണ്ട്: (www.kasargodvartha.com 11.04.2021) 38 വർഷം മുൻപ് പഠിപ്പിച്ച അധ്യാപകനും അന്നത്തെ സഹപാഠികളും കരുവൻചാൽ കാവുംകുടിയിലെ വീട്ടമ്മയ്ക്ക് വിഷു കൈനീട്ടമായി നൽകിയത് അടച്ചുറപ്പുള്ള ഒരു സുന്ദരമായ വീട്.

എളേരിത്തട്ട് ഇ കെ നായനാർ സ്‌മാരക ഗവ. കോളജ് പ്രഥമ പ്രീഡിഗ്രി ബാചിലെ ക്ലാസ്മേറ്റ് കൂട്ടായ്മയാണ് കണ്ണൂർ ജില്ലയിലെ കരുവൻചാലിനടുത്തെ കാവുംകുടിയിൽ യുവതിക്കും മകൾക്കും മനോഹരമായ സ്നേഹ വീട് നിർമിച്ചു നൽകിയത്.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് നടന്ന ലളിതമായ ചടങ്ങിൽ ഞായറാഴ്ച പാലുകാച്ചൽ നടന്നു.

എളേരിത്തട്ട് കോളജിലെ പ്രഥമ ഡിഗ്രി ക്ലാസിലെ പഠിക്കാൻ മിടുക്കിയായ കുട്ടിയായിരുന്നു.

38 വർഷം മുമ്പ് ക്ലാസ്മേറ്റ് ആയിരുന്ന സഹപാഠിക്ക് വിഷു കൈനീട്ടമായി നൽകിയത് സുന്ദരമായ ഒരു വീട്


ജീവിതത്തിനിടയിൽ ഒന്നിന് പിറകെ ഒന്നായി തിരിച്ചടികൾ നേരിട്ട യുവതിയും കുടുംബവും കഴിഞ്ഞിരുന്നത് പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മറച്ചു കെട്ടിയ ഒരു കുടിലിൽ ആയിരുന്നു.

ജീവിതത്തിൽ ആദ്യം മകൻ നഷ്ടപെട്ടു. പിന്നാലെ ഭർത്താവും മരിച്ചു. ആരോടും പരാതിയും പരിഭവവും ഇല്ലാതെ കാവുംകുടിയിലെ അഞ്ചു സെന്റ് ഭൂമിയിൽ പ്രായ പൂർത്തിയായ മകളുമായി ദുരിത ജീവിതം നയിച്ചു വരുന്നതിനിടയിലാണ് എളേരിത്തട്ട് കോളജിലെ പഴയ കൂട്ടുകാരും പഠിപ്പിച്ച അധ്യാപകനും ചേർന്ന് തങ്ങളുടെ സഹപാഠിയുടെ ജീവിത കഥ അറിയുന്നത്. 

നാട്ടിലും വിദേശത്തുമായി ജോലി ചെയ്യുന്ന സുഹൃത്തുക്കൾ തങ്ങളുടെ പഴയ കൂട്ടുകാരിയെ സഹായിക്കാൻ രംഗത്ത് വന്നു. വീട് നിർമാണ കമിറ്റി രൂപീകരിക്കുകയും കാവുംകുടിയിലെത്തി അവിടുത്തെ നാട്ടുകാരുടെയും വാർഡ് മെമ്പറുടെയും സഹകരണത്തോടെ വിഷുവിനു മുൻപ് വീടിന്റെ നിർമാണം പൂർത്തീകരിക്കുകയുമായിരുന്നു.

ആറു ലക്ഷം രൂപയോളം ചിലവഴിച്ചു നിർമിച്ച രണ്ട് കിടപ്പ് മുറികൾ, അടുക്കള, ഹാൾ, ബാത് റൂം സൗകര്യം അടങ്ങിയ കോൺക്രീറ്റ് വീടിന്റെ താക്കോൽ ഞായറാഴ്ച രാവിലെ പതിനൊന്നര മണിയോടെ ക്ലാസ്മേറ്റ് ടീം യുവതിക്ക് കൈമാറിയപ്പോൾ സന്തോഷം കൊണ്ട് ഈ നിർധന വീട്ടമ്മ വിങ്ങി പൊട്ടി.

അന്നത്തെ ഹിന്ദി അധ്യാപകനും എളേരിത്തട്ട് ഇ കെ നായനാർ കോളജിലെ റിട. പ്രിൻസിപാളുമായ പ്രൊഫ. സലിം കുമാർ ക്ലാസ്മേറ്റ് നൽകുന്ന സ്നേഹ വീടിന്റെ താകോൽ യുവതിക്ക് കൈമാറി.

ചടങ്ങിൽ വാർഡ് മെമ്പർ നിഷാ ബിജു അധ്യക്ഷത വഹിച്ചു. ടി കെ നാരായണൻ, പി സുബാഷ്, എം വി ജോസഫ്, കെ എ രാധ, മേരി ടീചെർ, റിട. എസ്ഐ കെ ഡി സുകുമാരൻ, ജെയ്സമ്മ, കെ രാജേന്ദ്രൻ, മാമച്ചൻ എന്നിവർ പങ്കെടുത്തു.

Keywords:  News, Vellarikundu, House, class, Kasaragod, Top-Headlines, Kerala, State, The undergraduate batch giving a home to the classmate.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia