city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കോവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്നു; കടുത്ത നിയന്ത്രണം

ചെറുവത്തൂർ: (www.kasargodvartha.com 16.04.2021) ജില്ലയിൽ വെള്ളിയാഴാഴ്ച 600 ന് മുകളിൽ കോവിഡ് കേസുകൾ റിപോർട് ചെയ്യുകയും വ്യാപകമായി കോവിസ് പടരുകായും ചെയ്യുന്ന പശ്ചാത്തലത്തിൽ ജനങ്ങൾ അതീവ ജാഗ്രത കാണിക്കണമെന്ന് ചെറുവത്തൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ മെഡികൽ ഓഫീസർ ഡോ. രമേശ് ഡി ജി അറിയിച്ചു.

തട്ട് കടകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാതെ പാർസൽ കൊടുക്കേണ്ടതാണ്. സൂപർ മാർകെറ്റുകൾ പോലുള്ള ആൾക്കൂട്ടമുണ്ടാകുന്ന സ്ഥലങ്ങളിൽ കുട്ടികളും, 60 വയസ്സിന് മുകളിലുള്ളവരും പോകാതിരിക്കണം. അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം ആശുപത്രി സന്ദർശനം നടത്തുക. ഇ- സഞ്ജീവനി സൗകര്യം ഉപയോഗിക്കുക. 

കോവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്നു; കടുത്ത നിയന്ത്രണം

വിവാഹം, മരണം എന്നീ സന്ദർഭങ്ങളിൽ ആൾക്കൂട്ടം ഒഴിവാക്കുക. സാമൂഹിക അകലം പാലിക്കുക. ഉത്സവങ്ങൾ, ഇഫ്താർ വിരുന്നുകൾ എന്നിവ കോവിഡ് പ്രോടോകോൾ അനുസരിച്ച് മാത്രം നടത്തുക. ജലദോഷം, പനി, ക്ഷീണം എന്നിവ തോന്നുന്നവർ തീർച്ചയായും സ്വാബ് ടെസ്റ്റ് ചെയ്യുക.

45 വയസിനുന്മേൽ ഉള്ളവർ നിർബന്ധമായും വാക്സിനേഷൻ എടുക്കുക. മൂക്കും വായയും കൃത്യമായി മൂടുന്ന വിധത്തിൽ മാസ്ക് ധരിക്കുക. കൈകൾ ഇടക്കിടെ സാനിറ്റൈസ് ചെയ്യുകയോ സോപിട്ട് കഴുകുകയോ ചെയ്യണം. വ്യാപാരികൾ നിർബന്ധമായും കൈയുറകൾ ധരിക്കേണ്ടതാണ്. കോവിഡിനെ പ്രതിരോധിക്കാൻ പൊതുജനങ്ങളുടെ സഹകരണം അത്യാവശ്യമാണെന്ന് മെഡികൽ ഓഫീസർ അറിയിച്ചു.

Keywords:  Kerala, News, Kasaragod, Top-Headlines, COVID-19, Corona, Test, Health, Mask, Shop, Marriage, Programme, The number of COVID patients is increasing; Strict control.
< !- START disable copy paste -->


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia