പ്രവാസിയുടെ കാറിൻ്റെ ഗ്ലാസ് തകർത്ത് സ്റ്റീരിയോ കവർന്നു
Oct 26, 2020, 14:39 IST
ബദിയടുക്ക: (www.kasargodvartha.com 26.10.2020) പ്രവാസിയുടെ കാറിൻ്റെ ഗ്ലാസ് തകർത്ത് സ്റ്റീരിയോ കവർന്നു. ബദിയടുക്ക ചെർളടുക്ക എരപ്പ കട്ടയിലെ വൈ അസീസിൻ്റെ കെ എൽ 14 ആർ 2651 നമ്പർ ആൾട്ടോ കാറിൻ്റെ പിന്നിലെ സൈഡ് ഗ്ലാസ് തകർത്താണ് 7,500 രൂപ വിലവരുന്ന സ്റ്റീരിയോ മോഷ്ടിച്ചത്. അസീസിൻ്റെ പരാതിയിൽ ബദിയടുക്ക പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഖത്തറിൽ നിന്നുംം ഒമ്പത് മാസം മുമ്പ് നാട്ടിലെത്തിയതായിരുന്നു അസീസ്
കഴിഞ്ഞ ദിവസം പുലർച്ചെ രണ്ട് മണിക്കും മൂന്ന് മണിക്കും ഇടയിലാണ് കവർച്ച നടന്നത്. വീടിൻ്റെ കാർ പോർച്ചിലാണ് കാർ നിർത്തിയിട്ടിരുന്നത്. മുമ്പ് നടന്ന സമാനമായ കവർച്ചാ കേസിലെ പ്രതികളെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്.