പൊലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച കാപ്പ കേസ് പ്രതിയെ ഓടിച്ച് പിടികൂടി; എം ഡി എം എയും കണ്ടെത്തി
Jul 3, 2021, 23:49 IST
കാസർകോട്: (www.kasargodvartha.com 03.07.2021) കാപ്പ ചുമത്തി അറസ്റ്റിന് വീട്ടിലേക്ക് നോടീസ് നൽകാൻ വന്നപ്പോൾ പൊലീസിനെ കണ്ട് ഓടിരക്ഷപ്പെടാൻ ശ്രമിച്ച കുറ്റവാളിയെ പൊലീസ് പിടികൂടി. കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ സുലൈമാൻ രിഫായി എന്ന ചിട്ടി രിഫായി (27) ആണ് പിടിയിലായത്. തുടർന്ന് നടത്തിയ പരിശോധനയിൽ ഇയാളിൽ നിന്ന് 12.5 ഗ്രാം എം ഡി എം എ മയക്കുമരുന്നും ഫണലും ലൈറ്ററും പുകയിലയും പിടികൂടി. പോകെറ്റിലാണ് ഇവ ഉണ്ടായിരുന്നത്.
ശനിയാഴ്ച വൈകുന്നേരം ആറരയോടെയാണ് സംഭവം നടന്നത്. പൊലീസ് വണ്ടി നിർത്തിയപ്പോൾ ഓടിയ രിഫായിയെ തളങ്കരയിലെ ഗ്രൗൻഡിന്റെ ഒരു ഭാഗത്ത് നിന്നാണ് പിടിയിലായത്. അടിപിടി, കഞ്ചാവ് കേസുകളിൽ പ്രതിയായിരുന്നു ഇയാൾ.
എസ് ഐ ശെയ്ഖ് അബ്ദുർ റസാഖ്, സജീവൻ, ശ്രീകാന്ത് ജെയിംസ്, രതീഷ് എന്നിവരടങ്ങിയ സംഘമാണ് രിഫായിയെ പിടികൂടിയത്.
Keywords: Kerala, News, Kasaragod, Police, Case, Accused, Arrest, Top-Headlines, Seized, Ganja, The culprit, who tried to escape from the police, was chased and arrested; MDMA was also found.
< !- START disable copy paste -->