ക്വാറന്റൈനിൽ കഴിയുകയായിരുന്ന ദമ്പതികളുടെ രണ്ടു വയസ്സുള്ള മകൻ ശ്വാസതടസ്സത്തെ തുടർന്ന് മരിച്ചു
Sep 22, 2020, 17:17 IST
കാസർകോട്: (www.kasargodvartha.com 22.09.2020) ക്വാറന്റൈനിൽ കഴിയുകയായിരുന്ന ദമ്പതികളുടെ രണ്ടു വയസ്സുള്ള മകൻ ശ്വാസതടസ്സത്തെ തുടർന്ന് മരിച്ചു. കളനാട്ടെ ഹസൻ-ജാസ്മിൻ ദമ്പതികളുടെ മകൻ ഖാസിം ആണ് മരിച്ചത്. മുംബൈയില്‍ നിന്നും നാലുദിവസം മുമ്പ് നാട്ടിലെത്തി ഹസനും കുടുംബവും ക്വാറന്റൈനില്‍ കഴിയുകയായിരുന്നു.
തിങ്കളാഴ്ച രാത്രിയോടെ കുട്ടിക്ക് ശ്വാസതടസ്സം നേരിടുകയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ഇവിടുന്ന് ജില്ലാശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരിക്കുകയായിരുന്നു.
Keywords: News, Kerala, Kasaragod, Death, Quarantine, Top Headline, Family, The couple's two-year-old son, who were in Quarantine, died of asphyxiation