ദുരിതങ്ങളുടെ കാലത്ത് മൃതദേഹം സംസ്കരിച്ചും മരുന്നുകളെത്തിച്ചും മുഴുവൻ സമയവും കർമനിരതർ; അക്ഷീണ പ്രയ്തനം കൊണ്ട് വിസ്മയിപ്പിച്ച് സഹോദരങ്ങൾ
May 21, 2021, 20:46 IST
കാസർകോട്: (www.kasargodvartha.com 21.05.2021) കോവിഡും ലോക്ഡൗണും മൂലം ജനങ്ങൾ അങ്ങേയറ്റം പ്രയാസപ്പെടുമ്പോൾ മുഴുവൻ സമയവും സാന്ത്വന മേഖലയിൽ കർമനിരതരായി രണ്ട് സഹോദരങ്ങൾ നാട്ടുകാരുടെ സ്നേഹവായ്പകൾ ഏറ്റുവാങ്ങി മുന്നേറുകയാണ്. മൊഗ്രാൽപുത്തുർ കോട്ടക്കുന്നിലെ അബ്ദുർ റസാഖ് സഖാഫിയും അനുജൻ സിറാജ് കോട്ടക്കുന്നുമാണ് നാടിന് ആശ്വാസമാകുന്നത്.
കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം സംസ്കരിച്ചും പ്രയാസപ്പെടുന്ന നിത്യരോഗികൾക്ക് മംഗളൂറിൽ നിന്നടക്കം മരുന്നുകൾ എത്തിച്ചു കൊടുത്തും കോവിഡിന്റെ ഒന്നാം തരംഗം മുതൽ ഇവർ സേവനരംഗത്തുണ്ട്. എസ് വൈ എസ് സാന്ത്വനം വളണ്ടിയർമാരുടെ സഹായത്തോടെ ഇതുവരെയായി 25 മൃതദേഹങ്ങൾ സംസ്കരിച്ചു. പൂർണമായും കോവിഡ് പ്രോടോകോളുകൾ പാലിച്ചാണ് സംസ്കാരം നടത്തുന്നത്.

ഏതുപാതിരാവിൽ വിളിച്ചാലും ഇവരുടെ സേവനങ്ങൾ ലഭ്യമാണ്. ദിവസവും 40 ൽ അധികം ഫോൺ കോളുകൾ വിവിധ ആവശ്യങ്ങൾക്കായി ഇവരെ തേടിയെത്തുന്നു. ഇവർക്ക് എത്താൻ പറ്റാത്ത സാഹചര്യത്തിൽ സാന്ത്വനം ടീമിനെ ഏർപാടാക്കും. എസ് വൈ എസ് സാന്ത്വനം സെൽ അംഗങ്ങളാണ് ഇരുവരും. എസ് വൈ എസ് കാസർകോട് സോൺ പ്രസിഡന്റ് കൂടിയാണ് അബ്ദുർ റസാഖ് സഖാഫി.
Keywords: Kerala, News, Kasaragod, Top-Headlines, Dead body, Cremation, COVID-19, Corona, SYS, Brothers, Mask, SSF, Abdul Razak Saqafi, The brothers were amazed by burying corpses and delivering medicines during COVID.
< !- START disable copy paste --> 