city-gold-ad-for-blogger

പുഴയിൽ കുളിക്കാനിറങ്ങി കാണാതായ വിവാഹസംഘത്തിലെ മൂന്നാമത്തെയാളുടെ മൃതദേഹവും കണ്ടെത്തി

കുമ്പള: (www.kasargodvartha.com 26.04.2021) ഷിറിയ പുഴയില്‍ കുളിക്കാനിറങ്ങി കാണാതായ വിവാഹസംഘത്തിലെ മൂന്നാമത്തെയാളുടെ മൃതദേഹവും കണ്ടെത്തി. കർണാടക പുത്തൂരിലെ നിരഞ്ജൻ്റെ (15) മൃതദേഹമാണ് രാത്രി 10 മണിയോടെ നാട്ടുകാരും മത്സ്യതൊഴിലാളികളും നടത്തിയ തിരച്ചിലിൽ കണ്ടെത്തിയത്.

ഔദ്യോഗീക തിരച്ചിൽ സന്ധ്യയോടെ നിർത്തിയിരുന്നു വെളിച്ച സൗകര്യം ഇല്ലാത്തതിനാൽ ചൊവ്വാഴ്ച രാവിലെ തിരച്ചിൽ തുടരുമെന്നാണ് അറിയിച്ചത്. കുമ്പളയിലെ ഒരു വീട്ടിൽ വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയ കര്‍ണാടക പുത്തൂരിലെ മൂന്ന് പേരാണ് മരിച്ചത്. ഇതിൽ കർണ്ണാടക പുത്തൂരിലെ കാർത്തിക്ക് (18), കീർത്തൻ (19) എന്നിവരുടെ മൃതദേഹം തിങ്കളാഴ്ച വൈകീട്ടോടെ തന്നെ കണ്ടെത്തിയിരുന്നു.

പുഴയിൽ കുളിക്കാനിറങ്ങി കാണാതായ വിവാഹസംഘത്തിലെ മൂന്നാമത്തെയാളുടെ മൃതദേഹവും കണ്ടെത്തി

കാർത്തിക്കിൻ്റെ മൃതദേഹം നാട്ടുകാരും കീർത്തൻ്റെ മൃതദേഹം ഫയർഫോഴ്സുമാണ് പുറത്തെടുത്തത്. തിങ്കളാഴ്ച വൈകീട്ട് നാലു മണിയോടെയാണ് ഇവർ പുഴയിൽ കുളിക്കാനിറങ്ങിയത്.

കുളിക്കുന്നതിനിടെ ഒരാൾ മുങ്ങിത്താഴുകയായിരുന്നു. രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് മറ്റ് രണ്ടു പേരും മുങ്ങി പോയത്. കൂടെയുണ്ടായിരുന്ന മറ്റുള്ളവർ നാട്ടുകാരെയും മത്സ്യത്തൊഴിലാളികളെയും അറിയിച്ചതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് കാർത്തിക്കിൻ്റെയും കീർത്തൻ്റെയും മൃതദേഹം കിട്ടിയത്.

Keywords:  Kerala, News, Kasaragod, Top-Headlines, Kumbala, Drown, Death, Wedding, Child, Boy, Fishermen, Police, Fire force, The body of a third of the wedding party who went missing after bathing in the river was also found.
< !- START disable copy paste -->


Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia