city-gold-ad-for-blogger

സ്വകാര്യ കെട്ടിട ഉടമകൾ ലോക് ഡൗൺ കാലയളവിലെ വാടക ഒഴിവാക്കണമെന്ന് ടെക്സ്റ്റയില്‍ അസോസിയേഷന്‍

കാസർകോട്: (www.kasargodvartha.com 22.05.2021) സ്വകാര്യ കെട്ടിട ഉടമകൾ ലോക് ഡൗൺ കാലയളവിലെ വാടക ഒഴിവാക്കണമെന്ന് ടെക്സ്റ്റയില്‍ അസോസിയേഷന്‍ കാസർകോട് മണ്ഡലം കമിറ്റി യോഗം ആവശ്യപ്പെട്ടു. ലോക് ഡൗണിൽ തുറക്കാൻ അനുമതിയില്ലാത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സർകാർ, അർധ സർകാർ സ്ഥാപനങ്ങളുടെയും കെട്ടിടങ്ങളിലെ കടകളുടെ വാടക ഒഴിവാക്കിയ സർകാർ ഉത്തരവിനെ അസോസിയേഷന്‍ സ്വാഗതം ചെയ്‌തു.

സ്വകാര്യ കെട്ടിട ഉടമകൾ ലോക് ഡൗൺ കാലയളവിലെ വാടക ഒഴിവാക്കണമെന്ന് ടെക്സ്റ്റയില്‍ അസോസിയേഷന്‍

ബഹുഭൂരിപക്ഷം വരുന്ന കടകളും സ്വകാര്യ കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നത്. പ്രയാസങ്ങളുടെ ഈ ഘട്ടത്തിൽ വാടകയിളവ്‌ ലഭ്യമായില്ലെങ്കിൽ വ്യാപാര മേഖല വലിയ പ്രതിസന്ധിയിലാവും. ലോക് ഡൗണിന് ശേഷം കടതുറക്കാൻ വരുന്ന വ്യാപരികളെ കാത്ത് വൈദ്യുതി ബിൽ അടക്കമുള്ള വലിയ ബാധ്യതകളാണ് കാത്തിരിക്കുന്നതെന്നും യോഗം അഭിപ്രായപ്പെട്ടു.

വൈദ്യുതി ബിൽ അടക്കമുള്ളവയിൽ ഇളവുകൾ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും ടെക്സ്റ്റയില്‍ അസോസിയേഷന്‍ നിവേദനം നൽകിയതായി പ്രസിഡന്റ്‌ അശ്‌റഫ് ഐവ, സെക്രടറി ഹാരിസ് അങ്കോല, ട്രഷറർ സമീർ ലിയ അറിയിച്ചു.

Keywords:  Kerala, News, Kasaragod, Top-Headlines, Lockdown, Shop, Rent, Meeting, Textile Association urges private building owners to avoid rent during the lockdown period.


Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia