city-gold-ad-for-blogger

കാസർകോട്ട് കോവിഡ് രോഗികൾക്കായി ടെർഷിയറി കെയർ സൗകര്യം ഏർപെടുത്തണം: കെ ജി എം ഒ എ

കാസർകോട്: (www.kasargodvartha.com 30.04.2021) ജില്ലയിൽ ഉക്കിനടുക്ക മെഡികൽ കോളജിൽ കോവിഡ് രോഗികൾക്കായി ടെർഷിയറി കെയർ (കോവിഡ് ഐ സി യു) സൗകര്യം അടിയന്തിരമായി ഏർപെടുത്തണമെന്ന് കെ ജി എം ഒ എ കാസർകോട് ജില്ലാ ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു.

കാസർകോട് ജില്ലയിൽ കോവിഡ് വിദഗ്ദ ചികിൽസയ്ക്ക് പരിയാരം മെഡികൽ കോളജിനെയും മംഗളൂറിലെ സ്വകാര്യ ആശുപത്രികളെയുമാണ് ഇപ്പോഴും ആശ്രയിക്കുന്നത്. ഉക്കിനടുക്ക മെഡികൽ കോളജിൽ വേണ്ടത്ര വിദഗ്ദ ഡോക്ടർമാരെ നിയോഗിച്ചിട്ടില്ല. നിയമനം കിട്ടിയവരിൽ തന്നെ കുറച്ചു പേർ മറ്റു ജില്ലകളിൽ ജോലി ക്രമീകരണത്തിലാണ് ജോലി ചെയ്യുന്നത്. ഇത് മെഡികൽ കോളജിൻ്റെ പ്രവർത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്. ടാറ്റാ ആശുപത്രിയിലും കൂടുതൽ വിദഗ്ദ സൗകര്യങ്ങൾ ഏർപെടുത്തേണ്ടിയിരിക്കുന്നു.

കാസർകോട്ട് കോവിഡ് രോഗികൾക്കായി ടെർഷിയറി കെയർ സൗകര്യം ഏർപെടുത്തണം: കെ ജി എം ഒ എ

കാഞ്ഞങ്ങാട് ആരോഗ്യ വകുപ്പു മന്ത്രി ഉദ്ഘാടനം ചെയ്ത അമ്മയും കുഞ്ഞും ആശുപത്രി ഉപയോഗിക്കാതെ കിടക്കുകയാണ്. ജില്ലയിൽ കോവിഡ് കേസുകൾ കൂടി വരികയും വിദഗ്ദ ചികിൽസക്കായി കൂടുതൽ പേരെ പ്രവേശിപിക്കേണ്ടി വരികയും ചെയ്യുന്ന സാഹചര്യത്തിൽ ഇക്കാര്യത്തിൽ അടിയന്തര നടപടി അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാവണമെന്ന് യോഗം ആവശ്യപ്പെടുന്നു.

കോവിഡ് പ്രതിരോധത്തിനായി ആവശ്യമുള്ള ഡോക്ടർമാർ അടക്കമുള്ള ജീവനക്കാരെ അടിയരന്തമായി നിയമിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഇപ്പോഴുള്ള ജോലി ഭാരം ജീവനക്കാർക്ക് താങ്ങാവുന്നതിൽ അധികമാണ്. ഈ സംവിധാനം തകരാതിരിക്കണമെങ്കിൽ അടിയന്തരമായി ഡോക്ടർമാർ അടക്കമുള്ള ജീവനക്കാരെ റിക്രൂട്മെൻ്റ് ചെയ്യേണ്ടിയിരിക്കുന്നു.

യോഗത്തിൽ ജില്ലാ പ്രസിഡൻ്റ് ഡോ. ഡി ജി രമേഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ ഡോ. ജമാൽ അഹ്‌മദ്, ഡോ. വി സുരേശൻ, ഡോ. നാരായണ നായക്, ഡോ.ജനാർദന നായക്, ഡോ. ശകീൽ, ഡോ. മനോജ്, ഡോ. വാസന്തി, ഡോ. ആസിഫ് ജില്ലാ സെക്രടറി ഡോ. മുഹമ്മദ് റിയാസ്, ട്രഷറർ ഡോ. പ്രസാദ് തോമസ് തുടങ്ങിയവർ സംസാരിച്ചു.

Keywords:  Kerala, News, Kasaragod, KGMO, COVID-19, Corona, Treatment, Doctors, Hospital, Top-Headlines, Tertiary care facility should be set up for Kasargod COVID patients: KGMOA.
< !- START disable copy paste -->


Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia