city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Congress Flex Board | നീലേശ്വരത്ത് രാഹുല്‍ ഗാന്ധിയുടെ ഫ്‌ലക്‌സ് ബോര്‍ഡ് നീക്കുന്നതുമായി ബന്ധപ്പെട്ട് സംഘര്‍ഷാവസ്ഥ; മുഴുവന്‍ ബോര്‍ഡുകളും മാറ്റിയശേഷം നീക്കാമെന്ന് നേതാക്കള്‍

നീലേശ്വരം: (KasargodVartha) രണ്ടാം ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട് നീലേശ്വരത്ത് സ്ഥാപിച്ച രാഹുല്‍ ഗാന്ധിയുടെ ഫ്‌ലക്‌സ് ബോര്‍ഡ് നീക്കുന്നതുമായി ബന്ധപ്പെട്ട് സംഘര്‍ഷാവസ്ഥ. ബുധനാഴ്ച ഉച്ചയോടെ നഗരസഭാ സെക്രടറിയുടെ നേതൃത്വത്തില്‍ പൊലീസുമായെത്തി ബോര്‍ഡ് നീക്കാനുള്ള ശ്രമം പാര്‍ടി നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് തടയുകയായിരുന്നു.

Congress Flex Board | നീലേശ്വരത്ത് രാഹുല്‍ ഗാന്ധിയുടെ ഫ്‌ലക്‌സ് ബോര്‍ഡ് നീക്കുന്നതുമായി ബന്ധപ്പെട്ട് സംഘര്‍ഷാവസ്ഥ; മുഴുവന്‍ ബോര്‍ഡുകളും മാറ്റിയശേഷം നീക്കാമെന്ന് നേതാക്കള്‍

മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ നവകേരള സദസുമായി ബന്ധപ്പെട്ട് ബസ് സ്റ്റാൻഡിന്റെ കിഴക്കുവശത്ത് വലിയ ഫ്‌ലക്‌സ് ബോര്‍ഡ് സ്ഥാപിച്ചിരുന്നുവെന്നും ഇത് വാഹന ഗതാഗതത്തിന് തടസമാണെന്നും കാണിച്ച് യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നഗരസഭാ സെക്രടറിക്കും പൊലീസിനും പരാതി നല്‍കിയിരുന്നുവെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് നേതാക്കള്‍ പറഞ്ഞു.

ഇപ്പോള്‍ മുന്‍സിപാലിറ്റി പരിധിയിലെ അനധികൃത ബോര്‍ഡുകളും തോരണങ്ങളും നീക്കം ചെയ്യാനുള്ള നടപടിയുടെ ഭാഗമായാണ് ബോര്‍ഡുകള്‍ നീക്കുന്നതെന്ന്, തടഞ്ഞ കോണ്‍ഗ്രസ് - യൂത് കോണ്‍ഗ്രസ് നേതാക്കളെ സെക്രടറി അറിയിച്ചെങ്കിലും ബസ്‌ സ്റ്റാൻഡിന് തൊട്ടടുത്ത് തന്നെയുള്ള മറ്റ് ബോര്‍ഡുകള്‍ നീക്കം ചെയ്തതിന് ശേഷം മാത്രം മതി രാഹുല്‍ ഗാന്ധിയുടെ ബോര്‍ഡ് നീക്കുന്നതെന്ന് നേതാക്കള്‍ പ്രതികരിച്ചു.

മാമുനി വിജയന്‍, മഡിയന്‍ ഉണ്ണികൃഷ്ണന്‍, യൂത് കോണ്‍ഗ്രസ് നേതാക്കളായ അനൂപ്, രാഹുല്‍ പി കെ., സായ്കിരണ്‍ തുടങ്ങി നിരവധി നേതാക്കളും പ്രവര്‍ത്തകരുമാണ് ബോര്‍ഡ് നീക്കാനുള്ള ശ്രമം തടഞ്ഞത്. ആദ്യം രാഹുല്‍ ഗാന്ധിയുടെ ബോര്‍ഡ് നീക്കിയശേഷം മറ്റ് ഭാഗങ്ങളിലെ ബോര്‍ഡുകള്‍ എല്ലാം നീക്കുമെന്ന് അറിയിച്ചെങ്കിലും, 'മറ്റുള്ളവ ആദ്യം നീക്കിവാ... പിന്നീട് തങ്ങള്‍ മാറ്റാമെന്ന്' നേതാക്കള്‍ അറിയിച്ചതോടെ ഉദ്യോഗസ്ഥരും പൊലീസും പിന്‍മാറി.


മറ്റ് സ്ഥലങ്ങളിലെ എല്ലാ നിയമ ലംഘനങ്ങളും നീക്കിയതിന് പിന്നാലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബോര്‍ഡ് നീക്കം ചെയ്തതോടെയാണ് സംഘര്‍ഷാവസ്ഥയ്ക്ക് അയവുണ്ടായത്. ഒരു നോടീസ് പോലും നല്‍കാതെയാണ് ബോര്‍ഡ് നീക്കാന്‍ ഉദ്യഗസ്ഥരും പൊലീസുമെത്തിയതെന്നും പക്ഷപാതം അംഗീകരിക്കില്ലെന്നുമാണ് നേതാക്കള്‍ പ്രതികരിച്ചത്.

Congress Flex Board | നീലേശ്വരത്ത് രാഹുല്‍ ഗാന്ധിയുടെ ഫ്‌ലക്‌സ് ബോര്‍ഡ് നീക്കുന്നതുമായി ബന്ധപ്പെട്ട് സംഘര്‍ഷാവസ്ഥ; മുഴുവന്‍ ബോര്‍ഡുകളും മാറ്റിയശേഷം നീക്കാമെന്ന് നേതാക്കള്‍

Keywords: News, Kerala, Kasaragod, Neeleshwaram, Congress, Malayalam News, Politics, Police, Political Leader, Nava Kerala, Sadas, Tension in Nileshwar regarding removal of Rahul Gandhi's flex board.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia