city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Temple festival | ചന്തേര മുച്ചിലോട്ട് പെരുങ്കളിയാട്ടം: ഭഗവതിയുടെ കോലമണിയാനുള്ള ഭാഗ്യം തെക്കുംകര ബാബു കർണ മൂർത്തിക്ക്

ചന്തേര: (KasargodVartha) 22 വർഷങ്ങൾക്ക് ശേഷം പെരുങ്കളിയാട്ടം നടക്കുന്ന ചന്തേര മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ ഭഗവതിയുടെ കോല മണിയാനുള്ള ഭാഗ്യം തെക്കുംകര ബാബു കർണ മൂർത്തിക്ക്. വെള്ളിയാഴ്ച രാവിലെ ക്ഷേത്രത്തിൽ വരച്ചുവെക്കൽ ചടങ്ങ് നടന്നു. ആയിരങ്ങളെ സാക്ഷിയാക്കി ക്ഷേത്രം സ്ഥാനികരുടെയും

Temple festival | ചന്തേര മുച്ചിലോട്ട് പെരുങ്കളിയാട്ടം: ഭഗവതിയുടെ കോലമണിയാനുള്ള ഭാഗ്യം തെക്കുംകര ബാബു കർണ മൂർത്തിക്ക്

 വിവിധ മുച്ചിലോട്ടുകളിലെ ആചാരക്കാരുടെയും ക്ഷേത്രകോയ്മ സി എം പത്മനാഭൻ നായരുടെയും സാന്നിധ്യത്തിൽ ജന്മ കണിശൻ ചന്തേര പുരുഷോത്തമൻ ജ്യോത്സ്യരുടെ നേതൃത്വത്തിലാണ് പ്രശ്ന ചിന്ത നടന്നത്.

കളിയാട്ടത്തിൽ മുച്ചിലോട്ട് ഭഗവതിയെ കെട്ടിയാടാനുള്ള ഭാഗ്യമാണ് ബാബു കർണമൂർത്തിക്ക് ലഭിച്ചത്. കോലധാരികൾക്ക് തെയ്യം കെട്ടാനുള്ള അടയാളം കൊടുക്കൽ ചടങ്ങും നടന്നു. പെരുങ്കളിയാട്ടത്തിൽ സാധാരണനിലയിൽ കോലക്കാരനെ പ്രശ്ന ചിന്ത മുഖേനയാണ് കണ്ടെത്താറുള്ളത്. എന്നാൽ ചന്തേര മുച്ചിലോട്ട് കർണമൂർത്തിക്കാണ് കോലമണിയാനുള്ള അവകാശം.

എം വി തമ്പാൻ പണിക്കർ, ജഗദീശൻ ഏച്ചിലാം വയൽ, ബാബു ജോത്സ്യർ, കുട്ടമത്ത് ശ്രീധരൻ ജോത്സ്യർ

എന്നിവർ പ്രശ്ന ചിന്തയ്ക്ക് നേതൃത്വം നൽകി. മുച്ചിലോട്ട് ഭഗവതിയുടെ ഇരിപ്പിടവും തിരുമുടിനിവരുന്നതിനു മുമ്പ് മേലേരിയിൽ ചാടുന്നതിനുള്ള പിലാവിറകും ഒരുക്കുന്നതിന് പ്ലാവിന് കുറിയിടൽ ചടങ്ങും നടന്നു. മുച്ചിലോട്ടു ഭഗവതിക്കോലം കെട്ടുന്ന ആചാരക്കാരനായ ബാബു കർണമൂർത്തി വരച്ചുവെക്കലിനു ശേഷം ക്ഷേത്രത്തിൽ പ്രത്യേകമായി നിർമിച്ച അണിയറയിൽ വ്രതമിരിക്കും. ഫെബ്രുവരി എട്ടു മുതൽ 11 വരെയാണ് മുച്ചിലോട്ട് ക്ഷേത്രത്തിൽ കളിയാട്ടം നടക്കുന്നത്. ചടങ്ങുകൾക്ക് ശേഷം ക്ഷേത്രത്തിലെത്തിയ ആയിരങ്ങൾക്ക് അന്നദാനവും നടന്നു.

Temple festival | ചന്തേര മുച്ചിലോട്ട് പെരുങ്കളിയാട്ടം: ഭഗവതിയുടെ കോലമണിയാനുള്ള ഭാഗ്യം തെക്കുംകര ബാബു കർണ മൂർത്തിക്ക്

Keywords: News, Malayalam News, Kasaragod, Chendera, Temple festival, Chandera Muchilott Bhagavathy Temple, Perumkaliyattam,  Temple festival: Thekumkara Babu Karna Murthy will dress as Bhagavati
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia