city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നിന്നു തിരിയാൻ ഇടമില്ലാത്ത വാടക കെട്ടിടത്തിലെ താലൂക് ഓഫീസിൽ കോവിഡ് പരിശോധന തടഞ്ഞ് തഹസിൽദാർ; പരിശോധന വ്യാപാര ഭവനിലേക്ക് മാറ്റി അധികൃതർ

സുധീഷ് പുങ്ങംചാല്‍

വെള്ളരിക്കുണ്ട്: (www.kasargodvartha.com 16.04.2021)
നിന്നു തിരിയാൻ ഇടമില്ലാത്ത വെള്ളരിക്കുണ്ട് താലൂക് ഓഫീസിൽ കോവിഡ് പരിശോധന നടക്കുമെന്ന അറിയിപ്പ് പരിശോധനക്ക് എത്തിയവരെ വലച്ചു. കോവിഡ് രോഗികൾ കൂടി വരുന്ന സാഹചര്യത്തിൽ രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് വെള്ളരിക്കുണ്ടിൽ നടത്തിയ മെഗാ ടെസ്റ്റിംഗ് ഡ്രൈവ് ആണ് പരിശോധനക്ക് എത്തിയവരെ ബുദ്ധിമുട്ടിച്ചത്.

വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിയോടെ തന്നെ കോവിഡ് പരിശോധനക്കായി ആളുകൾ വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷനടുത്തെ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന താലൂക് ഓഫീസിനു മുന്നിൽ എത്തിയിരുന്നു. താലൂക് ഓഫീസിലെ ജീവനക്കാർ കൂട്ടമായി എത്തിയ ആളുകളോട് വിവരങ്ങൾ തിരക്കിയപ്പോഴാണ് കോവിഡ് പരിശോധന വിവരം താലൂക് ഓഫീസ് ജീവനക്കാർ അറിയുന്നത്.

നിന്നു തിരിയാൻ ഇടമില്ലാത്ത വാടക കെട്ടിടത്തിലെ താലൂക് ഓഫീസിൽ കോവിഡ് പരിശോധന തടഞ്ഞ് തഹസിൽദാർ; പരിശോധന വ്യാപാര ഭവനിലേക്ക് മാറ്റി അധികൃതർ


പിന്നീട് സ്ഥലത്തെത്തിയ തഹസിൽദാർ പി കുഞ്ഞിക്കണ്ണൻ താലൂക് ഓഫീസിലേക്കോ പരിസരത്തേക്കോ ആർക്കും പ്രവേശനമില്ലെന്നും ഇവിടെ കോവിഡ് പരിശോധന നടക്കുന്ന വിവരം അറിയില്ലെന്നും പറഞ്ഞു കയർ കൊണ്ട് വേലിയും കെട്ടി. ഇതിനിടയിൽ ആരോഗ്യ വകുപ്പിന് വേണ്ടി കാസർകോട് നിന്നും കോവിഡ് പരിശോധന സംഘവും ഇവിടെ എത്തി. ഇവരോടും ഇതേ രീതിയിലാണ് തഹസിൽദാർ പ്രതികരിച്ചത്.

കോവിഡ് പരിശോധനയ് ക്കായി താലൂക് ഓഫീസിന് മുന്നിൽ ആളുകൾ കൂടി വരികയും ചെയ്തു. പിന്നീട് വെള്ളരിക്കുണ്ട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഹെൽത് ഇൻസ്പെക്ടർ അജിത് സി ഫിലിപ് ഇടപെട്ട് കോവിഡ് പരിശോധന നടത്തുന്നതിനായി വെള്ളരിക്കുണ്ടിലെ വ്യാപാര ഭവനിൽ സൗകര്യം ഒരുക്കുകയുമായിരുന്നു. ഈ സമയം ബളാൽ ഗ്രാമ പഞ്ചയത്ത് പ്രസിഡന്റ് രാജു കട്ടക്കയം, പരപ്പ ബ്ലോക് പഞ്ചായത്ത് അംഗം ഷോബി ജോസഫ് എന്നിവർ സ്ഥലത്ത് എത്തുകയും തഹസിൽദാരുമായി സംസാരിക്കുകയും ചെയ്തു.

താലൂക് ഓഫീസിൽ കോവിഡ് പരിശോധന നടക്കുന്ന വിവരം ആരും തന്നെ അറിയിച്ചിട്ടില്ല എന്നും ഇവിടെ അതിനുള്ള സൗകര്യം ഇല്ല എന്നുമായിരുന്നു ജനപ്രതിനിധികളോട് തഹസിൽദാർ പ്രതികരിച്ചത്. താലൂക് ഓഫീസിൽ കോവിഡ് പരിശോധന നടക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇവിടെ എത്തിയ കൈകുഞ്ഞുങ്ങൾ അടക്കമുള്ളവർ പിന്നീട് കാൽനടയായിട്ടാണ് വ്യാപാര ഭവനിൽ എത്തിയത്.

കോവിഡ് രോഗ ലക്ഷണങ്ങളുള്ളവർ, കോവിഡ് രോഗികളുമായി സമ്പർക്കത്തിലേർപെട്ടവർ, പൊതു ജനങ്ങളുമായി സമ്പർക്കത്തിലേർപ്പെടാൻ സാധ്യതയുള്ള 45 വയസിനു താഴെ പ്രായമുള്ള ഓടോറിക്ഷ, ടാക്സി ഡ്രൈവർമാർ, കലക്ഷൻ ഏജന്റുമാർ, വാക്‌സിനേഷനെടുക്കാത്ത 45 വയസിന് മുകളിലുള്ളവർ, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചവർ, ആശുപത്രിയിൽ ചികിത്സക്കെത്തുന്ന എല്ലാ രോഗികളും, കൂട്ടിരിപ്പിന് പോയവർ എന്നിവർക്കായിരുന്നു വെള്ളരിക്കുണ്ടിൽ മഹാ കോവിഡ് പരിശോധന നടത്തിയതെങ്കിലും ഈ വിഭാഗത്തിൽ പെട്ട മൂന്ന് പേരാണ് പരിശോധനക്ക് എത്തിയത്.

48 പേരാണ് മഹാ കോവിഡ് പരിശോധന ക്യാമ്പിൽ പങ്കെടുത്തത്. ഇവരുടെ റിപോർട് അടുത്ത ദിവസം മാത്രമേ ലഭിക്കുകയുള്ളു. വെള്ളരിക്കുണ്ട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നടന്ന കോവിഡ് പരിശോധനയിൽ 12 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ ആറു പേർ വീതം ബളാൽ, കരിന്തളം ഗ്രാമ പഞ്ചായത്തുകളിൽ പെട്ടവരാണ്.


Keywords:  Kerala, News, Kasaragod, Top-Headlines, COVID-19, Corona, Test, Report, Office, Tehsildar blocks COVID test at taluk office in rented building; Authorities moved the test to the Vyabhara Bhavan.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia