അരുമയോടെ പോറ്റി വളർത്തിയ കാളയുടെ കുത്തേറ്റ് അധ്യാപകന് ദാരുണ മരണം
Jul 22, 2021, 10:31 IST
ചെറുവത്തൂര്‍: (www.kasargodvartha.com 22.07.2021) അരുമയോടെ പോറ്റി വളർത്തിയ കാളയുടെ കുത്തേറ്റ് അധ്യാപകന് ദാരുണ മരണം. ചെറുവത്തൂര്‍ ബി ആര് സി യിലെ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുള്ള സ്പെഷ്യല്‍ എഡ്യൂകേറ്റർ ആയ പിലിക്കോട് ആനിക്കാടിയിലെ സി രാമകൃഷ്ണന് (54) ആണ് മരിച്ചത്.
ബുധനാഴ്ച രാവിലെ വീട്ടിലെ തൊഴുത്തില്‍ കന്നുകാലികളെ പരിപാലിക്കുന്നതിനിടെ കാള അടിവയറ്റിലേക്ക് കുത്തുകയായിരുന്നു. കുത്തേറ്റ് ഗുരുതരാവസ്ഥയിൽ പരിയാരത്തെ കണ്ണൂർ മെഡികല്‍ കോളജിൽ പ്രവേശിപ്പിച്ച രാമകൃഷ്ണന് വൈകീട്ടോടെയാണ് മരണത്തിന് കീഴടങ്ങിയത്. കന്നുകാലി വളർത്തലിൽ അതീവ തൽപരനായിരുന്നു രാമകൃഷ്ണൻ.

സംസ്ഥാനത്താകെയുള്ള ഭിന്നശേഷിക്കാരായ കുട്ടികളുടെ ക്ഷേമത്തിനായി ഏറെ യത്നിച്ച രാമകൃഷ്ണന് അറിയപ്പെടുന്ന ജീവകാരുണ്യ പ്രവര്‍ത്തകനും പരിസ്ഥിതി പ്രവര്‍ത്തകനുമായിരുന്നു. ജില്ലയിലെ ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികളുടെ രക്ഷിതാക്കളുടെ സംഘടന, സമഗ്ര ശിക്ഷയിലെ ഭിന്നശേഷി വിഭാഗക്കാര്‍ക്കുള്ള അധ്യാപകരുടെ സംഘടന എന്നിവയുടെ രൂപീകരണത്തിന് നേതൃത്വം വഹിച്ചതും ഇദ്ദേഹമായിരുന്നു.
സൈമണ്‍ ബ്രിടോയുടെ നേതൃത്വത്തില്‍ രൂപീകരിച്ച സമഗ്ര ശിക്ഷയിലെ അധ്യാപക സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചു വന്നിരുന്നു. ഭിന്ന ശേഷിക്കാര്‍ക്കായി കാസര്‍കോട്ട് സംസ്ഥാന കലോത്സവവും സംഘടിപ്പിച്ചിരുന്നു. മൊഗ്രാല്‍പുത്തൂര്‍ ഗവ.ഹയര്‍ സെകൻഡറി സ്കൂളില്‍ 17 വര്‍ഷക്കാലം ജോലി ചെയ്യവെ ഭിന്നശേഷിക്കാര്‍ക്ക് പുറമെ പഞ്ചായത്തിലെ ദുരിതമനുഭവിക്കുന്നയാളുകളുടെയൊക്കെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ത്യാഗപൂര്‍ണമായ പ്രവര്‍ത്തനം നടത്തിയിരുന്നു.
കീടനാശിനി ഉപയോഗിക്കാത്ത മൊഗ്രാല്‍പുത്തൂരിലും എന്‍ഡോസള്‍ഫാന്‍ പാരിസ്ഥിതിക ദുരന്തം പേറുന്ന നിരവധിയാളുകളുണ്ടെന്ന് പഠനം നടത്തി പൊതുസമൂഹത്തെ അറിയിച്ചത് രാമകൃഷ്ണനായിരുന്നു.
നിരവധി അംഗീകാരങ്ങളും അവാര്‍ഡുകളും നേടിയ അദ്ദേഹം സി പി എം കണ്ണാടിപ്പാറ ബ്രാഞ്ച് അംഗം, കര്‍ഷക സംഘം വിലേജ് ഭാരവാഹി, സൈമണ്‍ ബ്രിടോ ട്രസ്റ്റ് ചെയര്മാന്, കെ ആര് ടി എ ജില്ലാ കമിറ്റിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരികയായിന്നു.
ആനിക്കാട്ടിയിലെ പി കുഞ്ഞിരാമന് നമ്പ്യാരുടെയും സി മീനാക്ഷിയമ്മയുടെയും മൂത്ത മകനാണ്. സഹോദരന്: രത്നാകരന് (ഗവ. സ്പെഷ്യല്‍ ടീചേഴ്സ് ട്രെയിനിംഗ് സെന്റര്‍, കാസര്‍കോട്).
പോസ്റ്റ് മോർടെത്തിന് ശേഷം കണ്ണാടിപ്പാറയിൽ പൊതുദർശനത്തിന് വെക്കും. ആനിക്കാടി ശാന്തിഗിരി പൊതുശ്മശാനത്തിൽ സംസ്കാരം നടക്കും.

Keywords: Kerala, News, Top-Headlines, Kasaragod, Tragedy, Died, Teacher, Medical College, Cheruvathur, Farm workers, CPM, Farmer, Teacher died by bull stab.
< !- START disable copy paste -->