Police Booked | രണ്ടാം ക്ലാസ് വിദ്യാർഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയതായി പരാതി; അധ്യാപകനെതിരെ കേസ്
Jan 10, 2023, 12:17 IST
കാസർകോട്: (www.kasargodvartha.com) രണ്ടാം ക്ലാസ് വിദ്യാർഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന പരാതിയിൽ അധ്യാപകനെതിരെ പോക്സോ നിയമ പ്രകാരം കാസർകോട് പൊലീസ് കേസെടുത്തു. കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിൽ സ്ഥിതി ചെയ്യുന്ന സ്ഥാപനത്തിലെ അധ്യാപകനായ യൂസുഫ് (40) എന്നയാൾക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്.
ഈ മാസം ഏഴ്, എട്ട് തീയതികളിലായി കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്. പൊലീസ് കൂടുതൽ അന്വേഷണം നടത്തി വരികയാണ്.
Keywords: Latest-News, Top-Headlines, Police, Case, Kasaragod, Registration, Investigation, Teacher assaults student, booked under POCSO.