Arrested | ഭിക്ഷയ്ക്കെത്തിയ 15 കാരനെ അധ്യാപകൻ പീഡിപ്പിച്ചതായി പരാതി; പ്രതി അറസ്റ്റിൽ
Oct 4, 2023, 16:08 IST
പടന്ന: (KasargodVartha) ഭിക്ഷയ്ക്കെത്തിയ കോഴിക്കോട് സ്വദേശിയായ 15 കാരനെ അധ്യാപകൻ പീഡിപ്പിച്ചതായി പരാതി. പ്രതിയെ ചന്തേര പൊലീസ് അറസ്റ്റ് ചെയ്തു. ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ മുഹമ്മദ് സഅദിനെ (27) യാണ് ചന്തേര എസ് ഐ എം വി ശ്രീദാസും സംഘവും അറസ്റ്റ് ചെയ്തത്.
2023 ഏപ്രിൽ ഒന്നിനും 19നും ഇടയിലുള്ള സമയത്ത് ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള അധ്യാപകന്റെ താമസ സ്ഥലത്ത് വെച്ചും കാസർകോട് റെയിൽവേ സ്റ്റേഷന് സമീപത്തെ മുറിയിൽ വെച്ചും കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി.
കൗൺസിലിംഗിനിടയിലാണ് കുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്. സംഭവത്തിൽ കേസെടുത്ത ചന്തേര പൊലീസ് പ്രതിയെ പോക്സോ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ബുധനാഴ്ച വൈകീട്ടോടെ ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.

Keywords: News, Kasaragod, Kerala, Arrested, POCSO Act, Crime, Complaint, Court, Teacher arrested under POCSO Act.
< !- START disable copy paste -->