Arrested | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക ചൂഷണത്തിനിരയാക്കിയെന്ന കേസിൽ അധ്യാപകൻ അറസ്റ്റിൽ; പിടിയിലായത് പോക്‌സോ നിയമപ്രകാരം
Dec 6, 2023, 14:23 IST
കുമ്പള: (KasargodVartha) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗീക ചൂഷണത്തിനിരയാക്കിയെന്ന കേസിൽ അധ്യാപകൻ പോക്‌സോ നിയമപ്രകാരം അറസ്റ്റിലായി. കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അബ്ദുൽ ഹമീദ് (44) ആണ് അറസ്റ്റിലായത്. കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 12 കാരിയായ പെൺകുട്ടിയുടെ പരാതിയിലാണ് കുമ്പള പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ഒരാഴ്ച മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. പീഡിപ്പിച്ചതായുള്ള വിവരം പെൺകുട്ടി കൂട്ടുകാരികളോട് പറഞ്ഞതോടെയാണ് ഇവർ വീട്ടില്‍ വിവരം അറിയിച്ചത്. തുടര്‍ന്ന് കുട്ടിയുടെ മാതാവ് പൊലീസില്‍ പരാതി നൽകുകയായിരുന്നു. കുട്ടിയുടെ മൊഴിയെടുത്ത പൊലീസ് പിന്നീട് പോക്‌സോ നിയമപ്രകാരം കേസെടുത്ത് അധ്യാപകനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ ബുധനാഴ്ച ഉച്ചയോടെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.