ടാറ്റ ആശുപത്രി സ്പെഷ്യാലിറ്റിയാക്കും, ബാവിക്കര തടയണ പ്രദേശം ടൂറിസം കേന്ദ്രമാക്കി വളർത്തും, എല്ലാ മേഖലയിലും വികസനം ലക്ഷ്യം - അഡ്വ. സി എച് കുഞ്ഞമ്പു
May 6, 2021, 16:51 IST
കാസർകോട്: (www.kasargodvartha.com 06.05.2021) ടാറ്റ ആശുപത്രി സ്പെഷ്യാലിറ്റി ആശുപത്രിയാക്കി മാറ്റുമെന്ന് നിയുക്ത ഉദുമ എംഎൽഎ അഡ്വ. സി എച് കുഞ്ഞമ്പു. കാസർകോട് പ്രസ് ക്ലബിന്റെ മീറ്റ് ദി പ്രസ് പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വോട് ചെയ്‌തവർവർക്കും സഹകരിച്ചവർക്കും പ്രവർത്തകർക്കും അദ്ദേഹം നന്ദി അറിയിച്ചു.
< !- START disable copy paste -->
ആരോഗ്യ മേഖലയ്ക്ക് പ്രഥമ പരിഗണന നൽകും. ഓക്‌സിജൻ പ്ലാന്റ് അടിയന്തരമായി പൂർത്തിയാക്കും. ടാറ്റ ആശുപത്രിയിൽ ജീവനക്കാരെയടക്കം നിയമിക്കുന്ന പ്രവർത്തനങ്ങൾ വേഗത്തിലാക്കും. ബേക്കൽ ടൂറിസം ശക്തിപ്പെടുത്തും. വർഷത്തിൽ ഒരു അന്താരഷ്ട്ര മേളയെങ്കിലും നടത്താനുള്ള പരിശ്രമങ്ങൾ ഉണ്ടാവും. ബാവിക്കര തടയണ പ്രദേശം ടൂറിസം കേന്ദ്രമാക്കി വളർത്തും.
തുടങ്ങി വെച്ച പദ്ധതികൾ പൂർത്തിയാക്കും. വിദ്യാഭ്യാസ മേഖലയിൽ പുരോഗതിക്ക് പ്രയത്നിക്കും. ഉദുമ ഗവ. കോളജ് മെച്ചപ്പെടുത്തും. റോഡുകൾ വികസിപ്പിക്കും. യുവാക്കൾക്ക് തൊഴിൽ നൽകുന്ന സംരംഭങ്ങൾക്ക് ശ്രമിക്കും. പ്രഭാകരൻ കമീഷൻ റിപോർടിലെ അടിയന്തര പ്രാധാന്യമുള്ള കാര്യങ്ങൾ വേഗത്തിൽ നടപ്പിലാക്കാൻ ശ്രമിക്കും. ടൗണുകൾ വികസിപ്പിക്കുന്ന രീതിയിൽ പദ്ധതി ആവിഷ്‌കരിക്കും.
എല്ലാ മേഖലയിലും വികസനമാണ് ലക്ഷ്യം. ചട്ടഞ്ചാലിൽ എംഎൽഎ ഓഫീസ് സ്ഥാപിക്കും. ഭൂരിപക്ഷം കുറയുമെന്ന് വിചാരിച്ചിരുന്നു. എന്നാൽ കൂടിയ ഭൂരിപക്ഷം ഉത്തരവാദിത്തം കൂട്ടിയെന്നും അദ്ദേഹം പറഞ്ഞു.

Keywords: Kasaragod, Kerala, News, Hospital, Treatment, Tourism, Top-Headlines, Tata Hospital will be specialty and Bavikkara dam area will be developed as tourism hub- Adv. CH Kunhambu.