city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ടാറ്റാ കോവിഡ് ആശുപത്രി:എംപിയുടെ സമരപ്രഖ്യാപനം തട്ടിപ്പ്: എം വി ബാലകൃഷ്ണന്‍

കാസര്‍കോട്: (www.kasargodvartha.com 25.10.2020) തെക്കിലില്‍ സജ്ജമായ ടാറ്റയുടെ കോവിഡ് ആശുപത്രി 28ന് പ്രവര്‍ത്തനമാരംഭിക്കാനാരിക്കെ  രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി പ്രഖ്യാപിച്ച സമരം പരിഹാസ്യമായിരുന്നുവെന്ന് വ്യക്തമായതായി സിപി എം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണന്‍ പറഞ്ഞു.


ടാറ്റാ കോവിഡ് ആശുപത്രി:എംപിയുടെ സമരപ്രഖ്യാപനം തട്ടിപ്പ്: എം വി ബാലകൃഷ്ണന്‍

ആശുപത്രി പ്രവര്‍ത്തന സജ്ജമാക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ആരോഗ്യവകുപ്പ്. ഡോക്ടര്‍മാര്‍ അടക്കമുള്ള ജീവനക്കാരുടെ തസ്തികകള്‍ സൃഷ്ടിച്ചു. ഉപകരണങ്ങള്‍ സ്ഥാപിക്കുന്ന നടപടികള്‍ നടക്കുന്നു. ഇതിനിടയില്‍ സര്‍ക്കാരിനെതിരെ കുത്തിത്തിരിപ്പുമായി ചിലര്‍ രംഗത്തിറങ്ങി.

താനാണ് മുമ്പിലെന്ന് വീമ്പടിച്ച് എംപിയും സമരം പ്രഖ്യപിച്ചു. ആശുപത്രി ഉടന്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന്  അറിഞ്ഞ് തന്നെയായിരുന്നു എംപിയുടെ പ്രഖ്യാപനം. എംപിയെന്ന നിലയില്‍ വികസന പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധിക്കാത്തതില്‍ ഏറെ കഷ്ടമാണ്. 

കോവിഡ് ആശുപത്രിയുടെ പേരിലുള്ള പോറാട്ട് നാടകം ജനങ്ങള്‍ തിരിച്ചറിയും. ടാറ്റ സംസ്ഥാനത്ത് കോവിഡ് ആശുപത്രി സ്ഥാപിക്കാന്‍ തീരുമാനിച്ചപ്പോള്‍ അത് കാസര്‍കോട് വേണമെന്ന് നിര്‍ദേശിച്ചത് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയുമാണ്. സംസ്ഥാന സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യത്തിലാണ് മാസങ്ങള്‍ക്കകം ആശുപത്രി യാഥാര്‍ഥ്യമായത്. സമരാഭാസവും മറ്റുമായി കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളെ അട്ടിമറിക്കാന്‍ സര്‍വ്വ കുതന്ത്രങ്ങളും പയറ്റിയ എംപിയും യുഡിഎഫ് നേതാക്കളും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതിന് മാപ്പ് പറയണമെന്ന് എം വി ബാലകൃഷ്ണന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.


Keywords:  Kasaragod, news, Kerala, Fraud, COVID-19, hospital, Rajmohan Unnithan, Strike, Top-Headlines, Tata COVID Hospital: MP's strike declaration fraud: MV Balakrishnan
 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia