city-gold-ad-for-blogger

Adalat | 'കരുതലും കൈത്താങ്ങും' അദാലതിന് കാസർകോട്ട് തുടക്കമായി; നേരിട്ട് പരാതികൾ സ്വീകരിച്ച് പി എ മുഹമ്മദ് റിയാസും അഹ്‌മദ്‌ ദേവർകോവിലും; ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർകാർ ബാധ്യസ്ഥരാണെന്ന് പൊതുമരാമത്ത് മന്ത്രി

കാസർകോട്: (www.kasargodvartha.com) സംസ്ഥാന സർകാരിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി മന്ത്രിമാരുടെ നേതൃത്വത്തിൽ താലൂക് തലത്തിൽ സംഘടിപ്പിക്കുന്ന 'കരുതലും കൈത്താങ്ങും' പരാതി പരിഹാര അദാലതിന് കാസർകോട്ട് തുടക്കമായി. കാസർകോട് മുൻസിപൽ ടൗൺ ഹോളിൽ പൊതുമരാമത്ത് - ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസും തുറമുഖം - പുരാവസ്തു മന്ത്രി അഹ്‌മദ്‌ ദേവർകോവിലും പരാതികൾ സ്വീകരിക്കുന്നു.

Adalat | 'കരുതലും കൈത്താങ്ങും' അദാലതിന് കാസർകോട്ട് തുടക്കമായി; നേരിട്ട് പരാതികൾ സ്വീകരിച്ച് പി എ മുഹമ്മദ് റിയാസും അഹ്‌മദ്‌ ദേവർകോവിലും; ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർകാർ ബാധ്യസ്ഥരാണെന്ന് പൊതുമരാമത്ത് മന്ത്രി

അദാലതിൽ വരുന്ന പരാതികൾ പരിശോധിച്ച് ഫലപ്രദമായ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രിമാർ പറഞ്ഞു. ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർകാർ ബാധ്യസ്ഥരാണെന്ന് പി എ മുഹമ്മദ് റിയാസ് വ്യക്തമാക്കി. എന്നാൽ പുഴുക്കുത്ത് പോലെ ചില ഉദ്യോഗസ്ഥർ പുറം തിരിഞ്ഞു നിൽക്കുകയാണ്. ചെറിയ ശതമാനം ഉദ്യോഗസ്ഥരാണ് ഇത്തരം സമീപനം സ്വീകരിക്കുന്നത്. സർകാർ ഓഫീസുകളിൽ എത്തുന്ന ജനങ്ങളുടെ പരാതികൾ ശ്രദ്ധയോടെ ഉദ്യോഗസ്ഥർ കേൾക്കണം. അത് വലിച്ച് നീട്ടി പോകരുത്.

Adalat | 'കരുതലും കൈത്താങ്ങും' അദാലതിന് കാസർകോട്ട് തുടക്കമായി; നേരിട്ട് പരാതികൾ സ്വീകരിച്ച് പി എ മുഹമ്മദ് റിയാസും അഹ്‌മദ്‌ ദേവർകോവിലും; ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർകാർ ബാധ്യസ്ഥരാണെന്ന് പൊതുമരാമത്ത് മന്ത്രി

ചില ഉദ്യോസ്ഥർ സ്വന്തം കാര്യം എന്ന പോലെ പരിഹരിക്കുന്നുണ്ട്. സംസ്ഥാന സർകാർ വന മേഖലയിലും, തീരദേശ മേഖലയിലും പ്രശ്നങ്ങൾ പരിഹരിക്കാൻ അതുമായി ബന്ധപ്പെട്ടുള്ള മന്ത്രിമാരുടെ നേതൃത്വത്തിൽ തീരദേശ സദസുകൾ നടത്തിവരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Adalat | 'കരുതലും കൈത്താങ്ങും' അദാലതിന് കാസർകോട്ട് തുടക്കമായി; നേരിട്ട് പരാതികൾ സ്വീകരിച്ച് പി എ മുഹമ്മദ് റിയാസും അഹ്‌മദ്‌ ദേവർകോവിലും; ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർകാർ ബാധ്യസ്ഥരാണെന്ന് പൊതുമരാമത്ത് മന്ത്രി

മെയ് 29ന് രാവിലെ 10ന് കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷൻ, 30ന് രാവിലെ 10ന് മഞ്ചേശ്വരം ലയണ്‍സ് ക്ലബ് ഓഡിറ്റോറിയം (നയാബസാര്‍ ഉപ്പള), ജൂണ്‍ ഒന്നിന് വെള്ളരിക്കുണ്ട് ദര്‍ശന ഓഡിറ്റോറിയം (വെള്ളരിക്കുണ്ട് ടൗണ്‍) എന്നിവിടങ്ങളിലാണ് മന്ത്രിമാരുടെ താലൂക് തല അദാലത് നടക്കുക.

Keywords: News, Kasaragod, Kerala, Adalat, Taluk, Ministers, Complaint, Mincipal Town Hall, LDF Govt, Taluk level Adalat of Ministers begins in Kasaragod.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia