city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഇനി വിവരാവകാശ രേഖയിലൂടെ പോലീസുകാര്‍ക്കിടയിലെ അഴിമതിക്കാരെയും പൊതുജനത്തിന് അറിയാം; സേനക്കുള്ളിലെ അഴിമതിക്കാരെ പൂട്ടാന്‍ ഇന്റേണല്‍ വിജിലന്‍സ് സെല്‍ പുനസ്ഥാപിച്ചു

തിരുവനന്തപുരം: (www.kasargodvartha.com 31.05.2017) 2009ല്‍ രൂപം കൊണ്ട ഇന്റേണല്‍ വിജിലന്‍സ് സംവിധാനത്തിന് പുതുജീവന്‍ നല്‍കി സംസ്ഥാന പോലീസ് മേധാവി ടി പി സെന്‍കുമാര്‍. സേനക്കുള്ളിലെ അഴിമതി തടയാനായി രൂപം കൊടുത്ത ഇന്റേണല്‍ വിജിലന്‍സ് സെല്‍ വീണ്ടും പുനസ്ഥാപിച്ചു കൊണ്ട് ടി പി സെന്‍കുമാര്‍ ഉത്തരവിറക്കി. ഇതോടെ പോലീസുകാര്‍ക്കിടയിലെ അഴിമതിക്കാരെയും വിവരാവകാശ രേഖയിലൂടെ പൊതുജനത്തിന് അറിയാന്‍ സാധിക്കും.

ഇന്റേണല്‍ വിജിലന്‍സ് സെല്ലിലെ അംഗങ്ങള്‍ പോലീസ് സ്‌റ്റേഷനുകള്‍, സര്‍ക്കിള്‍ ഓഫിസുകള്‍, സബ് ഡിവിഷന്‍ ഓഫിസുകള്‍, മറ്റ് പോലീസ് ഓഫിസുകള്‍ എന്നിവിടങ്ങളിലോ പൊതു സ്ഥലങ്ങളിലോ അഴിമതിയോ പണപ്പിരിവോ നടത്തിയാല്‍ പിടികൂടാനുള്ള അധികാരം സെല്ലിനുണ്ടായിരുന്നു. എന്നാല്‍ സെല്‍ രൂപീകരിച്ചു വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ ഒന്നും തന്നെ ഇതുവരെയായിട്ടും നടന്നിട്ടില്ല.

ഇനി വിവരാവകാശ രേഖയിലൂടെ പോലീസുകാര്‍ക്കിടയിലെ അഴിമതിക്കാരെയും പൊതുജനത്തിന് അറിയാം; സേനക്കുള്ളിലെ അഴിമതിക്കാരെ പൂട്ടാന്‍ ഇന്റേണല്‍ വിജിലന്‍സ് സെല്‍ പുനസ്ഥാപിച്ചു


കര്‍ത്തവ്യ നിര്‍വഹണ പ്രവര്‍ത്തനങ്ങളില്‍ അഴിമതി നടക്കുന്നുണ്ടോയെന്നു കണ്ടെത്താനും മുന്നറിയിപ്പില്ലാതെ പരശോധന നടത്താനും സെല്ലിന് അധികാരവും നല്‍കിയിരുന്നു. പരിശോധന സംബന്ധിച്ച വിവരങ്ങള്‍ അതതു സമയങ്ങളില്‍ ബന്ധപ്പെട്ട യൂണിറ്റ് മേധാവിക്കു നല്‍കും. ഹെഡ്ക്വാര്‍ട്ടേഴ്‌സ് എഡിജിപിക്കോ അല്ലെങ്കില്‍ ഡിജിപിക്കോ ഈ റിപ്പോര്‍ട്ട് നേരിട്ട് അയയ്ക്കണം. ഇവരുടെ നിര്‍ദേശാനുസരണമായിരുന്നു നടപടി സ്വീകരിക്കേണ്ടത്.

2009ല്‍ രൂപീകരിച്ച ഇന്റേണല്‍ വിജിലന്‍സ് സെല്‍ ഏറെക്കാലമായി നിര്‍ജീവമായിരുന്നു. നേരത്തെ ടി പി സെന്‍കുമാര്‍ ഡിജിപിയായിരുന്ന കാലത്ത് 2015 ജൂണില്‍ ഇത് പുനസംഘടിപ്പിച്ചെങ്കിലും ആദ്യഘട്ടത്തിലുണ്ടായിരുന്ന പ്രവര്‍ത്തനങ്ങള്‍ പിന്നീടുണ്ടായില്ല. ഇന്റേണല്‍ വിജിലന്‍സിനെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇടതുസര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ ലഭിച്ച വിവരാവകാശ നിയമത്തില്‍ പോലീസിലെ ഇന്റേണല്‍ വിജിലന്‍സ് വിവരാവകാശത്തിന്റെ പുറത്താണെന്നായിരുന്നു വ്യക്തമാക്കിയിരുന്നത്. പോലീസ് ആസ്ഥാനത്തെ കോണ്‍ഫിഡന്‍ഷ്യല്‍ വിഭാഗത്തിലാണ് സെല്‍ കൈകാര്യം ചെയ്യുന്നത്. എ ഡി ജി പി നിതിന്‍ അഗര്‍വാളിനാണ് ചുമതല.

Keywords:  Kerala, Thiruvananthapuram, Police, TP Senkumar, Pinarayi-Vijayan, Vigilance, Corruption, news, Top-Headlines, police-station, T P Senkumar revives Internal Vigilance Cell, now under RTI purview.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia