Award | പ്രവാസി ലീഗിന്റെ ടി ഇ അബ്ദുല്ല സ്മാരക അവാർഡ് സമർപണം ഞായറാഴ്ച; ഗോപിനാഥ് മുതുകാടിന് പി കെ കുഞ്ഞാലിക്കുട്ടി സമ്മാനിക്കും; 'കരുതലിൻ്റെ കാവൽ' പദ്ധതി പ്രഖ്യാപനവും നടക്കും
Dec 29, 2023, 14:32 IST
കാസർകോട്: (KasargodVartha) മുസ്ലിം ലീഗ് നേതാവും കാസർകോട് നഗരസഭ ചെയർമാനും ജില്ലയുടെ സാംസ്കാരിക മുഖവുമായിന്ന ടി ഇ അബ്ദുല്ലയുടെ ഓർമക്കായി കേരള പ്രവാസി ലീഗ് കാസർകോട് ജില്ലാ കമിറ്റി പ്രഖ്യാപിച്ച പ്രഥമ അവാർഡ് പ്രമുഖ മജീഷ്യനും ജീവകാരുണ്യ പ്രവർത്തകനുമായ ഗോപിനാഥ് മുതുകാടിന് ഡിസംബർ 31ന് രാവിലെ 10.30 മണിക്ക് ചെർക്കള ഐമാക്സ് ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ സമ്മാനിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടി അഹോരാത്രം പ്രവർത്തിക്കുകയും ആശ്രയ കേന്ദ്രം സ്ഥാപിക്കുകയും മറ്റനേകം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തുള്ള പ്രവർത്തനങ്ങളാണ് അവാർഡിന് പരിഗണിച്ചത്. റഹ്‌മാൻ തായലങ്ങാടി ചെയർമാനും, ബശീർ വെളളിക്കോത്ത്, ടി എ ശാഫി, ജലീൽ രാമന്തളി, എ പി ഉമർ എന്നിവർ അംഗങ്ങളുമായ ജൂറിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്. 50,000 രൂപയും ശിൽപവും അടങ്ങുന്നതാണ് പുരസ്‌കാരം.
മുസ്ലിം ലീഗ് ദേശീയ ജെനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി അവാർഡ് സമ്മാനിക്കും. ജൂറി അംഗം ബശീർ വെള്ളിക്കോത്ത് അവാർഡ് ജേതാവിനെ പരിചയപ്പെടുത്തും. പ്രവാസികൾക്കുള്ള 'കരുതലിൻ്റെ കാവൽ' എന്ന സുരക്ഷാ സ്കീമിൻ്റെ പ്രഖ്യാപനവും ചടങ്ങിൽ നടത്തും. രാജ്മോഹൻ ഉണ്ണിത്താൻ എം പി മുഖ്യാതിഥിയായി സംബന്ധിക്കും.
മുസ്ലിം ലീഗ് സംസ്ഥാന ട്രഷറർ സി ടി അഹ്‌മദ് അലി, ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജി, ജെനറൽ സെക്രടറി എ അബ്ദുർ റഹ്‌മാൻ, എംഎൽഎമാരായ എൻ എ നെല്ലിക്കുന്ന്, അഡ്വ. സി എച് കുഞ്ഞമ്പു, എകെഎം അശ്റഫ്, മുസ്ലിം ലീഗ് സംസ്ഥാന സെക്രടറിയറ്റ് അംഗം വികെപി ഹമീദലി, സ്വാമി വിവിക്താനന്ദ സരസ്വതി, റവ. ഫാദർ മാത്യൂ ബേബി, പി എം മുനീർ ഹാജി, ഹനീഫ് മൂന്നിയൂർ, കെ ഇ എ ബകർ, വൈ സുധീർ കുമാർ ഷെട്ടി, യഹ്‌യ തളങ്കര, ലത്വീഫ് ഉപ്പളഗേറ്റ്, നിസാർ തളങ്കര, ഖാദർ ചെങ്കള, വി വി പ്രഭാകരൻ തുടങ്ങിയവർ സംബന്ധിക്കും.
വാർത്താസമ്മേളനത്തിൽ കേരള പ്രവാസി ലീഗ് സംസ്ഥാന ട്രഷററും കാസർകോട് ജില്ലാ പ്രസിഡന്റുമായ എ പി ഉമർ, ജെനറൽ സെക്രടറി എ എം ഖാദർ ഹാജി ചെങ്കള, ട്രഷറർ ടി പി കുഞ്ഞബ്ദുല്ല ഹാജി, വൈസ് പ്രസിഡണ്ട് ദാവൂദ് ചെമ്പിരിക്ക, മഞ്ചേശ്വരം മണ്ഡലം പ്രസിഡണ്ട് സെഡ് എ മൊഗ്രാൽ, കാസർകോട് മണ്ഡലം ജെനറൽ സെക്രടറി മുനീർ പൊടിപ്പള്ളം, ഉദുമ മണ്ഡലം വൈസ് പ്രസിഡണ്ട് എ ബി കലാം എന്നിവർ സംബന്ധിച്ചു.
Keywords: News, Kerala, Pravasi League, TE Abdulla, Award, Gopinath Muthukad, Media Conference, T E Abdulla Award will be presented to Gopinath Mutukad on December 31
< !- START disable copy paste -->