city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വിവരാവകാശ നിയമപ്രകാരം ചോദിച്ചാല്‍ രഹസ്യ ഫയലുകള്‍ നല്‍കണം: ഡിജിപി

തിരുവനന്തപുരം: (www.kasargodvartha.com 28.05.2017) പൊലീസ് ആസ്ഥാനത്തെ അതീവ രഹസ്യ സ്വഭാവമുള്ള ഫയലുകള്‍ കൈകാര്യം ചെയ്യുന്ന ടി ബ്രാഞ്ചിലെ വിവരങ്ങള്‍ വിവരാവകാശ നിയമപ്രകാരം നല്‍കാതിരിക്കുന്നതിന് എതിരെ ഡിജിപി ടി പി സെന്‍കുമാര്‍. 2009 ലെ ഡി ജി പിയുടെ നിര്‍ദ്ദേശ പ്രകാരം വിവരങ്ങള്‍ നല്‍കണമെന്നും ഇത് കര്‍ശനമായി പാലിക്കേണ്ടതാണെന്നും ചൂണ്ടിക്കാട്ടി സെന്‍കുമാര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. പൊലീസ് സംബന്ധമായ പല വിവരങ്ങളും രഹസ്യ സ്വഭാവമുള്ളവയെന്ന് ചൂണ്ടിക്കാട്ടി വിവരാവകാശ പരിധിയില്‍ നിന്ന് ഒഴിവാക്കുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് ഡി ജി പിയുടെ നടപടി.

വിവരാവകാശ നിയമപ്രകാരം ചോദിച്ചാല്‍ രഹസ്യ ഫയലുകള്‍ നല്‍കണം: ഡിജിപി

ടി ബ്രാഞ്ച് വിവരാവകാശ പരിധിയില്‍ വരുമെന്ന് വ്യക്തമാക്കുന്ന, 2009ലെ ഡി ജി പി ജേക്കബ് പുന്നൂസിന്റെ സര്‍ക്കുലറിലെ നിര്‍ദ്ദേശം പിന്തുടരണമെന്നാണ് അറിയിപ്പ്. ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ നല്‍കാതെയിരുന്നാല്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷനോട് നടപടിക്ക് ശുപാര്‍ശ ചെയ്യുമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കിയിരിക്കുന്നു. അതേസമയം അതീവ രഹസ്യ സ്വഭാവമുള്ള ഫയലുകള്‍ കൈകാര്യം ചെയ്യുന്ന ടി ബ്രാഞ്ചിലെ വിവരങ്ങള്‍ പുറത്ത് നല്‍കാനുള്ള തീരുമാനത്തില്‍ സര്‍ക്കാരിനും ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ക്കും അതൃപ്തിയുണ്ട്. നേരത്തെ ടി ബ്രാഞ്ചിലെ ജൂനിയര്‍ സൂപ്രണ്ടിനെ മാറ്റിയതിന്റെ പേരില്‍ സെന്‍കുമാറും സര്‍ക്കാരും ഏറ്റുമുട്ടലിന്റെ വക്കിലെത്തിയിരുന്നു.

ടി പി സെന്‍കുമാര്‍ പൊലീസ് മേധാവിയായി പുനര്‍നിയമിതനായ ഉടനെ ടി ബ്രാഞ്ചിലെ ഉദ്യോഗസ്ഥയെ സ്ഥലം മാറ്റിയത് വിവാദമായിരുന്നു. തന്റെ കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വിവരാവകാശ നിയമപ്രകാരം ചോദിച്ചയാള്‍ക്ക് നല്‍കുന്നതില്‍ വീഴ്ച വരുത്തിയതിനായിരുന്നു ഇവരെ മാറ്റിയതെന്നാണ് പുറത്തുവന്ന വാര്‍ത്ത. എന്നാല്‍ സ്ഥലം മാറ്റ ഉത്തരവ് മുഖ്യമന്ത്രി ഇടപെട്ട് റദ്ദാക്കി. ടി ബ്രാഞ്ചിലെ ജൂനിയര്‍ സൂപ്രണ്ടായിരുന്ന ബീനയെ അപ്രധാനമായ യു ബ്രാഞ്ചിലേക്ക് സെന്‍കുമാര്‍ മാറ്റുകയായിരുന്നു.

ബീന മേധാവിയായിരിക്കെ ടി ബ്രാഞ്ചില്‍ നിന്ന് വിവരാവകാശ നിയമപ്രകാരമുള്ള രേഖകള്‍ പലര്‍ക്കും ലഭിച്ചിരുന്നില്ല. സെന്‍കുമാറിനെ പൊലീസ് മേധാവി സ്ഥാനത്തുനിന്ന് മാറ്റിനിര്‍ത്തിയിരുന്ന കാലയളവില്‍ പുറ്റിങ്ങല്‍, ജിഷ കേസുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വിവരാവകാശ നിയമപ്രകാരം ഒരാള്‍ ചോദിച്ചെങ്കിലും ലഭിച്ചിരുന്നില്ല. ഇതിന്റെ പേരിലാണ് ബീനയെ മാറ്റിയതെന്നാണ് പൊലീസ് ആസ്ഥാനത്തെ ജീവനക്കാര്‍ പറഞ്ഞത്.


Keywords:  Kerala, News, Police, Pinarayi-Vijayan, Top-Headlines, T P Senkumar, T branch, should provide information to the public under the Right To Information.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia