Swaraj Trophy | കാസർകോടിന് അഭിമാനം; നീലേശ്വരം സംസ്ഥാനത്തെ മികച്ച ബ്ലോക് പഞ്ചായത്, വലിയപറമ്പ് മികച്ച ഗ്രാമപഞ്ചായത്; സ്വരാജ് ട്രോഫിയിൽ തിളങ്ങി ജില്ല; 50 ലക്ഷം രൂപയും ട്രോഫിയും സാക്ഷ്യപത്രവും സമ്മാനം
Feb 15, 2024, 16:24 IST
കാസർകോട്: (KasaragodVartha) മികച്ച തദ്ദേശസ്ഥാപനങ്ങൾക്കുള്ള സംസ്ഥാന സർകാരിന്റെ 2022-23 വർഷത്തെ സ്വരാജ് ട്രോഫി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ കാസർകോടിന് അഭിമാനം. സംസ്ഥാനത്തെ മികച്ച ബ്ലോക് പഞ്ചായതായി നീലേശ്വരവും മികച്ച ഗ്രാമപഞ്ചായതായി വലിയപറമ്പും തിരഞ്ഞെടുക്കപ്പെട്ടു. മലപ്പുറം ജില്ലയിലെ പെരുമ്പടപ്പ്, കോട്ടയം ജില്ലയിലെ വൈക്കം എന്നീ ബ്ലോക് പഞ്ചായതുകൾക്കൊപ്പമാണ് നീലേശ്വരം പുരസ്‌കാരം പങ്കിട്ടത്.
മികച്ച ജില്ലാ പഞ്ചായതിനുള്ള സ്വരാജ് ട്രോഫി തിരുവനന്തപുരത്തിനാണ്. കൊല്ലമാണ് രണ്ടാം സ്ഥാനത്ത്. ഏറ്റവും മികച്ച നഗരസഭയായി തൃശൂര്‍ ജില്ലയിലെ ഗുരുവായൂര്‍ തിരഞ്ഞെടുക്കപ്പെട്ടു. തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരി രണ്ടാം സ്ഥാനവും കണ്ണൂര്‍ ജില്ലയിലെ ആന്തൂര്‍ മൂന്നാം സ്ഥാനവും നേടി. മികച്ച കോര്‍പറേഷനായി തിരഞ്ഞെടുക്കപ്പെട്ടത് തിരുവനന്തപുരമാണ്.
ഒന്നാംസ്ഥാനം നേടിയവർക്ക് 50 ലക്ഷം രൂപയും സ്വരാജ് ട്രോഫിയും സാക്ഷ്യപത്രവും രണ്ടാം സ്ഥാനം നേടിയവർക്ക് 40 ലക്ഷവും മൂന്നാം സ്ഥാനത്തെത്തിയവർക്ക് 30 ലക്ഷവുമാണ് ലഭിക്കുക. ഫെബ്രുവരി 19-ന് കൊട്ടാരക്കര ജൂബിലി ഹോളില്‍ നടക്കുന്ന തദ്ദേശ ദിനാഘോഷത്തല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.
< !- START disable copy paste -->

കാസർകോട് ജില്ലയിലെ ചരിത്രത്തിലാദ്യമായാണ് സംസ്ഥാനത്തെ മികച്ച ബ്ലോക് പഞ്ചായതിനുള്ള സ്വരാജ് ട്രോഫിക്ക് നീലേശ്വരം ബ്ലോക് പഞ്ചായത്ത് അര്‍ഹമാകുന്നത്. ഭാവനാ സമ്പന്നവും, നൂതനവും, മാതൃകാ പരവുമായിട്ടുള്ള നിരവധി പദ്ധതികളും, ക്ഷേമ പ്രവര്‍ത്തനങ്ങളും, മികച്ച ജനപിന്തുണയും മാധവന്‍ മണിയറ പ്രസിഡണ്ടായ ഭരണസമിതിയുടെയും ജീവനക്കാരുടെയും അര്‍പ്പണ മനോഭാവത്തോടെയുള്ള പ്രവര്‍ത്തനങ്ങളുമാണ് ഈ നേട്ടങ്ങള്‍ക്കാധാരമെന്ന് ഭരണസമിതി അംഗങ്ങൾ പറഞ്ഞു.
സ്വരാജ് ട്രോഫി
മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് സംസ്ഥാന സർകാർ നൽകുന്ന പുരസ്കാരമാണ് സ്വരാജ് ട്രോഫി. ഈ ആദരം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് പ്രോത്സാഹനം നൽകുകയും മാതൃകപരമായ പ്രവർത്തനങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നുവെന്നാണ് സർകാർ വിലയിരുത്തൽ. സ്വരാജ് ട്രോഫി ജേതാക്കളെ തിരഞ്ഞെടുക്കുന്നതിന് പുതിയ മാനദണ്ഡങ്ങളാണ് ഈ വർഷം മുതൽ നിശ്ചയിച്ചിരിക്കുന്നത്.
വിദഗ്ധ സമിതിയുടെ നേതൃത്വത്തിൽ വിവിധ വിഷയങ്ങളിലെ മികവ് പരിഗണിച്ച്, ഓരോ വിഭാഗത്തിലും മാർക് രേഖപ്പെടുത്തി മികവുറ്റ നിലയിലാണ് അവാർഡ് നിർണയിച്ചിരിക്കുന്നത്. സംസ്ഥാന സർകാർ അനുവദിച്ച പദ്ധതി വിഹിതത്തിന്റെ വിനിയോഗത്തിന് പുറമേ, അതിദാരിദ്ര്യ നിർമാർജനത്തിലെ പുരോഗതി, കേന്ദ്രാവിഷ്കൃത പദ്ധതികളുടെ തുക വിനിയോഗം, മാലിന്യ സംസ്കരണം തുടങ്ങിയവയും സ്വരാജ് ട്രോഫി നിശ്ചയിക്കുന്നതിനുള്ള പ്രധാന മാനദണ്ഡങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.