city-gold-ad-for-blogger

ലിംഗംമുറിച്ച കേസ്: പെണ്‍കുട്ടിയുടെ കത്തിന് പിന്നില്‍ സംഘ്പരിവാര്‍ ഗൂഢാലോചനയെന്ന് കാട്ടി സ്വാമിയുടെ കോലഞ്ചേരിയിലെ ഹോട്ടല്‍ നടത്തിപ്പുകാരന്‍ ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്തു; പെണ്‍കുട്ടിയെ അന്യായതടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും പരാതി

കൊച്ചി: (www.kasargodvartha.com 20.06.2017) സ്വാമിയുടെ ലിംഗം മുറിച്ച കേസുമായി ബന്ധപ്പെട്ട് പെണ്‍കുട്ടി നല്‍കിയ കത്തിനുപിന്നില്‍ സംഘപരിവാര്‍ അജണ്ടയാണെന്ന് പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി പെണ്‍കുട്ടിയുടെ സുഹൃത്ത് കൊട്ടാരക്കര തൃക്കണ്ണമംഗലം സ്വദേശി അയ്യപ്പദാസ് കോടതിയില്‍ ഹേബിയസ് കോര്‍പസ് ഫയല്‍ ചെയ്തു.

പെണ്‍കുട്ടിയുടെ മാതാപിതാക്കളും സംഘപരിവാര്‍ നേതാക്കളും ചേര്‍ന്നുള്ള ഗൂഡാലോചനയുടെ ഭാഗമാണ് കത്ത് എന്നും നെടുമങ്ങാട് നെട്ടാരച്ചിറയില്‍ പെണ്‍കുട്ടിയെ അന്യായതടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും മോചിപ്പിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ഹര്‍ജിയില്‍ വിശദീകരണം നല്‍കാന്‍ ജസ്റ്റിസുമാരായ എ എം ഷെഫീഖ്, അനു ശിവരാമന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് പോലീസിനോട് നിര്‍ദേശിച്ചു.

ലിംഗംമുറിച്ച കേസ്: പെണ്‍കുട്ടിയുടെ കത്തിന് പിന്നില്‍ സംഘ്പരിവാര്‍ ഗൂഢാലോചനയെന്ന് കാട്ടി സ്വാമിയുടെ കോലഞ്ചേരിയിലെ ഹോട്ടല്‍ നടത്തിപ്പുകാരന്‍ ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്തു; പെണ്‍കുട്ടിയെ അന്യായതടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും പരാതി


താന്‍ സ്വാമിയുടെ കോലഞ്ചേരിയിലെ ഹോട്ടല്‍ നടത്തിപ്പുകാരനാണ്. പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി തനിക്കെതിരെ മൊഴിനല്‍കാന്‍ സംഘ്പരിവാര്‍ നേതാക്കളും അഭിഭാഷകനും മാതാപിതാക്കളും പ്രേരിപ്പിക്കുകയായിരുന്നു. പോലീസിനും മജിസ്‌ട്രേറ്റിനും പെണ്‍കുട്ടി നല്‍കിയ മൊഴിയില്‍ താനാണ് സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചതെന്നാണ് പറഞ്ഞത്. ഇത് സംഘ്പരിവാര്‍ ഭീഷണി മുലമാണെന്നും പെണ്‍കുട്ടിയെ കോടതിയിലെത്തിച്ച് മൊഴിയെടുത്താല്‍ സത്യാവസ്ഥ വ്യക്തമാകുമെന്നും ഹര്‍ജിക്കാരന്‍ പറയുന്നു. മെയ് 19ന് സ്വാമി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചപ്പോഴാണ് സംഭവം ഉണ്ടായതെന്നും സ്വാമിയുടെ പിടിയില്‍നിന്ന് രക്ഷപ്പെടാനാണ് പെണ്‍കുട്ടി ലിംഗം മുറിച്ചതെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്.

എന്നാല്‍, അന്യായതടങ്കലില്‍ ആയശേഷം സ്വാമിയുടെ അഭിഭാഷകന്‍ എഴുതിയ കത്തിലും അഭിഭാഷകനുമായുള്ള മൊബൈല്‍ സംഭാഷണത്തിലുമുള്ള മൊഴിമാറ്റത്തിനു പിന്നില്‍ സംഘപരിവാര്‍ ഗൂഢാലോചനയാണ്. മൊബൈല്‍ ഫോണ്‍ സംഭാഷണവും പെണ്‍കുട്ടിയുടെ കത്തും സംശയകരമാണെന്നും ഹര്‍ജിയിലുണ്ട്. പെണ്‍കുട്ടി ഇവരുടെ ഭീഷണിയിലും പ്രേരണയിലുമാണ് തനിക്കെതിരെ തിരിഞ്ഞത്. പെണ്‍കുട്ടിയെ സ്വതന്ത്രയാക്കി ഹൈക്കോടതിയില്‍ ഹാജരാക്കി മൊഴിയെടുത്താല്‍ സത്യം പുറത്തുവരുമെന്നും ഹര്‍ജിയില്‍ പറയുന്നു.

Keywords:  Kerala, Kochi, Thiruvananthapuram, news, Top-Headlines, High-Court, Police, Molestation-attempt, Swami's personal part chopped case: Hotel owner filed Habeas corpus mentioning Sangh Parivar behind the letter.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia