കാസർകോട് വാർത്ത തുണയായി; സുരേന്ദ്രൻ്റെ ചികിത്സയ്ക്കും മക്കളുടെ പഠനത്തിനും വഴിതെളിഞ്ഞു; ജൂലൈ ഒന്നിന് ശ്രീചിത്രയിൽ ചികിത്സ തുടങ്ങും
Jun 24, 2021, 18:47 IST
ചട്ടഞ്ചാൽ: (www.kasargodvartha.com 24.06.2021) കാസർകോട് വാർത്ത തുണയായി. ജീപ് ഡ്രൈവർ പി സുരേന്ദ്രൻ്റെ ചികിത്സയ്ക്കും മക്കളുടെ പഠനത്തിനും വഴിതെളിഞ്ഞു. ജൂലൈ ഒന്നിന് തിരുവനന്തപുരം ശ്രീചിത്രയിൽ ചികിത്സ തുടങ്ങും. പി അവനീന്ദ്രനാഥ് മാസ്റ്റർ സ്മാരക സമിതി പൊതുജന വായനശാല ആൻഡ് ഗ്രന്ഥാലയമാണ് ചികിത്സയ്ക്കായി രംഗത്തുള്ളത്.
പി സുരേന്ദ്രൻ്റെ ദുരിതജീവിതത്തെ കുറിച്ച് കാസർകോട് വാർത്ത നൽകിയ റിപോർടാണ് സുരേന്ദ്രനും കുടുംബത്തിനും ആശ്വാസമായി മാറിയത്. ഇതുവരെ മംഗളൂറിലും നാട്ടിലും നടത്തിയ ചികിത്സാ രേഖകൾ ശ്രീചിത്രയിൽ നൽകി പരിശോധിച്ചതിനു ശേഷമാണ് തുടർചികിത്സയ്ക്ക് ശ്രീ ചിത്രയിൽ നിന്നും പച്ചക്കൊടി ലഭിച്ചത്.
ഭാര്യയും മൂന്നു മക്കളും അടങ്ങുന്ന കുടുംബത്തിന്റെ ദുരിതത്തിനാണ് ഇതോടെ പരാഹാരമുണ്ടാകുന്നത്. പൊയിനാച്ചിയിൽ 1991 മുതൽ ജീപ് ഡ്രൈവറായിരുന്നു സുരേന്ദ്രൻ. കൃഷിയും, ഒപ്പം തൻ്റെ വാടകയ്ക്കെടുത്ത വാഹനത്തിൽ നിന്നും കിട്ടുന്ന വരുമാനത്തിലാണ് കുടുംബ ജീവിതം മുന്നോട്ട് പോയിരുന്നത്.
എസ് എസ് എൽ സിയിൽ ഒന്നാം ക്ലാസോടെ പാസായ സുരേന്ദ്രൻ വീട്ടിലെ ബുദ്ധിമുട്ട് മനസിലാക്കി ഉപരിപഠനത്തെക്കുറിച്ച് ചിന്തിക്കാതെ ലോറിയിൽ ക്ലീനറായി ജോലി തുടങ്ങി. മക്കളുടെ പഠനം ഒരു വഴിയിലെത്തുന്നതിനു മുൻപ് തന്നെ, ആയിരത്തിലൊരാൾക്ക് മാത്രം സംഭവിക്കുന്ന ഒരപൂർവ രോഗത്തിൻ്റെ പിടിയിലാണിപ്പോൾ സുരേന്ദ്രൻ.
ഫാദർ മുളേളർസ്, ഫസ്റ്റ് ന്യൂറോ തുടങ്ങി മംഗളൂറിലെ പ്രശസ്തമായ ആശുപത്രികളിൽ ചികിത്സ നടത്തി. നിരവധി ടെസ്റ്റുകൾ നടത്തി. ഫസ്റ്റ് ന്യൂറോയിലെ പ്രശസ്തനായ ഡോ. രാജേഷ് ഷെട്ടിയാണ് ഈ അപൂർവ രോഗത്തെ കണ്ടെത്തിയത്. പക്ഷേ, രോഗലക്ഷണത്തെക്കുറിച്ചോ അനന്തര ചികിത്സയെക്കുറിച്ചോ ഒന്നും പറയാൻ ഡോക്ടർക്കും സാധിച്ചില്ല.
പരസഹായമില്ലാതെ സുരേന്ദ്രന് ജീവിക്കാനാവില്ല. കൈകാലുകളും ശരീരവും മെലിഞ്ഞിരിക്കുകയാണ്. തോൾ പോലും ബലമില്ലാത്ത അവസ്ഥ. മക്കളും ഭാര്യയും കൂടി രാവിലെ എടുത്ത് കസേരയിലിരുത്തും. ഭക്ഷണം, അവർ തന്നെ കഴിപ്പിക്കും. വൈകുന്നേരം മുറിയിലേക്ക് എടുത്ത് കൊണ്ടു പോവും. കുളിയും, മറ്റു കാര്യങ്ങളിലുമൊക്കെ അവരുടെ സഹായം മാത്രമാണ് വഴി.
ദുഃഖാർദ്രമായ ഈ അവസ്ഥയാണ് ചട്ടഞ്ചാലിൽ സ്ഥാപിതമായ പി അവനീന്ദ്രനാഥ് മാസ്റ്റർ സ്മാരക വായനശാലയുടെ സഹായത്തോടെ കാസർകോട് വാർത്ത പുറം ലോകത്തെ അറിയിച്ചത്. ഒന്നിച്ച് നിന്നാൽ, സുരേന്ദ്രൻ്റെ കുടുംബത്തിന് വലിയ ആശ്വാസമാകും എന്ന് വായനശാല ഭരണസമിതി തീരുമാനിച്ചു.
കോവിഡിന്റെ വ്യാപനം കഴിഞ്ഞാൽ തിരുവനന്തപുരം ശ്രീചിത്രയിൽ തുടർ ചികിത്സയ്ക്കുള്ള സൗകര്യമൊരുക്കാനും തീരുമാനമെടുത്തു.
ഇക്കാര്യം സുരേന്ദ്രനോടും, വീട്ടുകാരോടും ചർച ചെയ്തു. തുടർന്ന് വായനശാല ഭരണസമിതിയുടെ നേതൃത്വത്തിൽ കെ ജെ ആൻ്റണി, കെ വി ഗോവിന്ദൻ, ഇഖ്ബാൽ പട്ടുവത്തിൽ, അഡ്വ. കുമാരൻ നായർ, തുടങ്ങിയവർ രക്ഷാധികാരികളും, കെ രാഘവൻ ചെയർമാൻ, രതീഷ് പിലിക്കോട് കൺവീനർ, എം ജയകൃഷ്ണൻ നായർ ഖജാൻജിയുമായി, വായനശാല പ്രസിഡൻ്റ് ഹാരിസ് ബെണ്ടിച്ചാൽ, ട്രസ്റ്റ് ചെയർമാൻ കൃഷ്ണൻ ചട്ടഞ്ചാൽ, കുഞ്ഞിക്കണ്ണൻ മാച്ചിപ്പുറം, ഭരണ സമിതിയിലെ അംഗങ്ങൾ ഉൾപെടെ പ്രാദേശികമായി, ചികിത്സാ സഹായകമിറ്റി രൂപീകരിച്ച് പൊതുയിടത്ത് നിന്ന് സാമ്പത്തിക സഹായം സമാഹരിച്ചു. ലൈബ്രേറിയൻ ആശിഖ് മുസ്ത്വഫയാണ് സഹായമായി ലഭിച്ച തുകയുടെ ഏകോപനം നടത്തിയത്.
മികച്ച പിന്തുണയുമായി കരിച്ചേരി സ്കൂൾ വാട്സാപ് കൂട്ടായ്മ സമാഹരിച്ച 62,000 രൂപ, ചട്ടഞ്ചാൽ എച് എസ് എസ് ബാച് സമാഹരിച്ച 28,000 രുപയടക്കം 2,02,000 രൂപ ലഭിച്ചു. ജൂൺ 25 ന് വൈകുന്നേരം നാല് മണിക്ക് സൂരേന്ദ്രൻ്റെ വീട്ടിലെത്തി തുകകൈമാറും. തുടർ ചികിത്സയ്ക്കായി ശ്രീചിത്രയിലേക്ക് ജൂൺ 30ന് സുരേന്ദ്രൻ യാത്ര തിരിക്കും. ചികിത്സാ സഹായ കമിറ്റിയുടെ നേതൃത്വത്തിൽ തന്നെ യാത്രാ സൗകര്യവും, താമസവുമൊരുക്കുമെന്നത് കൂടി കുടുംബത്തിന് ആശ്വാസമാകും. സുരേന്ദ്രൻ്റെ മക്കൾക്ക് പഠനസൗകര്യം ഏർപെടുത്താനും തീരുമാനിച്ചിട്ടുണ്ട്. ഇതിൻ്റെ ഭാഗമായി ഓൺലൈൻ പഠന സൗകര്യത്തിനായി സ്മാർട് ഫോൺ നൽകും.

Keywords: Kasaragod, Kerala, News, Chattanchal, Top-Headlines, Thiruvananthapuram, Treatment, Students, SSLC, COVID-19, Hospital, Library, Whatsapp, Rent, Surendran gets help for treatment and children's education; Treatment will start on July 1 at Srichitra.
< !- START disable copy paste -->