Lifts Ban | 'നാലാഴ്ചയ്ക്കകം ലൈസന്‍സ് പുതുക്കി നല്‍കണം'; മീഡിയവണ്‍ സംപ്രേഷണ വിലക്ക് സുപ്രീംകോടതി നീക്കി
ന്യൂഡെല്‍ഹി: (www.kasargodvartha.com) മീഡിയവണ്‍ ചാനലിനെതിരെ കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം ഏര്‍പെടുത്തിയ സംപ്രേഷണ വിലക്ക് സുപ്രീംകോടതി നീക്കി. നാലാഴ്ചയ്ക്കകം ലൈസന്‍സ് പുതുക്കി നല്‍കണമെന്നും കോടതി ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ഹിമ കോഹ്‌ലി എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.
ജനാധിപത്യത്തില്‍ മാധ്യമ സ്വാതന്ത്ര്യത്തിന്റെ പങ്ക് വലുതാണ്. സര്‍കാരിനെ വിമര്‍ശിക്കുന്നത് ഭരണഘടനാ വിരുദ്ധമല്ല. ദേശസുരക്ഷയുടെ പേരില്‍ പൗരാവകാശം ലംഘിക്കുന്നത് നിയമവിരുദ്ധമാണ്. വിലക്കിന്റെ കാരണം പുറത്തുപറയാത്തത് നിതീകരിക്കാനില്ല. ദേശസുരക്ഷ പറഞ്ഞ് കാരണം വെളിപ്പെടുത്താത്തത് അംഗീകരിക്കാനാവില്ലെന്നും വിധി പ്രസ്താവിച്ച ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് നിരീക്ഷിച്ചു.
കഴിഞ്ഞവര്‍ഷം ജനുവരി 31നായിരുന്നു ആഭ്യന്തരമന്ത്രാലയത്തിന്റെ സുരക്ഷാ ക്ലിയറന്‍സില്ലെന്നതിന്റെ പേരില്‍ മീഡിയ വണിന്റെ സംപ്രേഷണം കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം തടഞ്ഞത്. കേന്ദ്ര നടപടി ഹൈകോടതി ശരിവെച്ചതോടെ മീഡിയവണ്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.
Keywords: News, Top-Headlines, Ban, Supreme Court of India, Supreme court lifts telecast ban on Media One